Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
ടൈപ്പ് 2 പ്രമേഹം ശമിയ്ക്കും ഈ ചുവന്ന വിത്തില്‍
ടൈപ്പ് 2പ്രമേഹം വരെ ശമിയ്ക്കും ഫ്ളാക്സ് സീഡ് വെള്ളത്തില്‍
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരേയും പ്രായമായവരേയും ഒരു പോലെ അലട്ടുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ് എന്നു വേണം, പറയുവാന്‍. പാരമ്പര്യം മുതല്‍ ജീവിത ശൈലികള്‍ വരെ ഇതിനു തടസമായി നില്‍ക്കുകയും ചെയ്യും. ഗര്‍ഭിണികളില്‍ മുതല്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളില്‍ വരെ കണ്ടു വരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണിത്.
പ്രമേഹത്തിന് പാരമ്പര്യമല്ലാതെയും ചില കാരണങ്ങളുണ്ട്. മധുരം ഈ രോഗത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലടങ്ങിയ ഭക്ഷണം, സ്ട്രെസ്, വ്യായാമക്കുറവ് എന്നിവയും ഇതിനു കാരണമാണ്. ചില രോഗങ്ങള്ക്കുപയോഗിയ്ക്കുന്ന മരുന്നുകളുടെ സൈഡ് ഇഫക്ട് കൊണ്ടും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
നാം നിസാരമായി കാണാറുണ്ടെങ്കിലും ഇത് പലപ്പോഴും വലിയ പ്രത്യാക്ഷാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും കൊല്ലുന്ന ഒരു രോഗാവസ്ഥയാണിത്. ഹൃദയാഘാതം, സ്ട്രോട്ക്ക്, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങളായി ഉണ്ടാകും.
പ്രമേഹ നിയന്ത്രണത്തിനായി വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പ്രശ്നങ്ങളില്ലാതെ കൊണ്ടുപോകാവുന്ന ഒന്നു കൂടിയാണിത്.
പ്രമേഹത്തിന് പരിഹാരമായി പറയുന്ന ഒന്നാണ് ചണവിത്ത് അഥവാ ഫ്ളാക്സ സീഡുകള്‍. ഇത് നല്ല രീതിയില്‍ പ്രമേഹത്തിന് പരിഹാരമായി വരുകയും ചെയ്യും. പണ്ടു കാലം മുതല്‍ തന്നെ ഈ രോഗത്തിനായി ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇതെക്കുറിച്ചറിയൂ.

ഫ്ളാക്സ് സീഡുകള്‍
ഫ്ളാക്സ് സീഡുകള്‍ അഥവാ ചണവിത്ത് കൂടിയ പ്രമേഹമായി ടൈപ്പ് 2 പ്രമേഹത്തിനു വരെ പരിഹാരമായ ഒന്നാണ്. ഇതില്‍ ആല്‍ഫ ലിനോലെിയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ഒമേഗ 3, 6 ഫാറ്റി ആസിഡുകളും സഹായകമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഫൈബര്‍, ഫൈറ്റോ ഈസ്ട്രജനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. ഇതെല്ലാം തന്നെ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളേയും പ്രതിരോധിച്ചു നിര്‍ത്തുന്ന ഒന്നാണ്.

ഫ്ളാക്സ് സീഡുകള്‍
ഫ്ളാക്സ് സീഡുകള്‍ പല തരത്തിലും പ്രമേഹത്തിന് പരിഹാരമായി ഉപയോഗിയ്ക്കാം. ഇത് വറുത്തു പൊടിച്ചു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഒരു കപ്പു തിളയ്ക്കുന്ന വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് സീഡുകള്‍ ചേര്‍ത്തു രണ്ടു മിനിറ്റു നേരം തിളപ്പിയ്ക്കുക. ഇതു പിന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം. വേണമെങ്കില്‍ ലേശം ചെറുനാരങ്ങാ നീരും ഇതില്‍ ചേര്‍ക്കാം.

ഇതു ദിവസവും വെറുംവയറ്റില്‍
ഇതു ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ ഇതു കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം മറ്റെന്തെങ്കിലും കഴിയ്ക്കുക. രാത്രി കിടക്കാന്‍ നേരവും ഈ വഴി പരീക്ഷിയ്ക്കാം. ഇതല്ലാതെ ഫ്ളാക്സ് സീഡുകള്‍ ഇട്ടു തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നതും നല്ലതാണ്.

ടൈപ്പ് 2 പ്രമേഹത്തിനും
ഇത് സാധാരണ പ്രമേഹത്തിനു മാത്രമല്ല, കൂടിയ തോതിലെ ടൈപ്പ് 2 പ്രമേഹത്തിനും പരിഹാരമായ ഒന്നാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ പ്രമേഹം കുറയ്ക്കുന്ന ഒന്നാണിത്.

ക്യാന്‍സര്‍
പ്രമേഹത്തിനു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതിലെ ആന്റിഓകിഡന്റുകള് ഏറെ നല്ലതാണ്. ഇത് പുരുഷന്മാര്ക്കുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനു കാരണമാകുന്ന പിഎസ്എ എന്ന പ്രോട്ടീന്റെ അളവു കുറയ്ക്കുവാന്‍ ഫ്ളാക്സ് സീഡുകള്‍ ഏറെ നല്ലതാണ്.

ഫ്ളാക്സ്സീഡ് ഒറ്റമൂലി
കൊളസ്ട്രോളിനു പരിഹാരമായ ഒന്നാണിത് .കൊഴുപ്പു കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹനം എളുപ്പമാക്കുന്നു. നല്ല ശോധന നല്കുന്നു. തൈറോയ്ഡ് രോഗികള്‍ക്കും ഏറെ ഗുണം നല്കുന്ന ഒന്നാണ് ഫ്ളാക്സ് സീഡുകള്‍. ഇത് ഏതു വിധത്തില്‍ വേണമെങ്കിലും ഇവര്ക്കുപയോഗിയ്ക്കാം.

ഹോട്ട് ഫ്ളാഷ്
മെനോപോസിലെത്തിയ സ്ത്രീകള്‍ക്കുണ്ടാകുന്ന ഹോട്ട് ഫ്ളാഷ് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.ഈ അവസ്ഥയുടെ 57 ശതമാനം വരെ കുറയ്ക്കാന്‍ ചണവിത്തിന് സാധിക്കും. ചണവിത്ത് ഒരാഴ്ച പതിവായി കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും.



Click it and Unblock the Notifications