For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

|

പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് മലബന്ധം. മോശം ഭക്ഷണക്രമം, ജീവിതശൈലി, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മലബന്ധത്തിന് കാരണമായേക്കാം. ചികിത്സിക്കാതെ വിടുകയാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്ന വലിയ അവസ്ഥയായി മാറിയേക്കാം.

Most read: തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍Most read: തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍

എന്നാല്‍, മലബന്ധം ചികിത്സിക്കാനായി നിരവധി വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടായുണ്ട്. നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും ഭക്ഷണങ്ങളിലൂടെ സാധിക്കും. കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അത്തരത്തില്‍, മലബന്ധത്തിന് ഫലപ്രദമായ പ്രതിവിധിയാണ് ഉണങ്ങിയ അത്തിപ്പഴം. നിങ്ങളുടെ മലബന്ധം ചികിത്സിക്കാനായി ദിവസവും അത്തിപ്പഴം കഴിക്കാം. കൂടാതെ, മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും അത്തിപ്പഴം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു മികച്ച ഡ്രൈ ഫ്രൂട്ടാണ് അത്തി. സാധാരണയായി ഉണങ്ങിയ രൂപത്തില്‍ ഇത് ലഭ്യമാണ്. പരിമിതമായ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കാന്‍ അത്തിക്ക് സാധിക്കും. ഉണങ്ങിയ അത്തിപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സുഗമമായ മലശോധനയ്ക്ക് നിങ്ങളെ സഹായിക്കും. ദഹനത്തെ പരോക്ഷമായി ലഘൂകരിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ബി 6 ഉം ഇവയില്‍ അടങ്ങിയിട്ടുണ്ട്.

മലബന്ധത്തിന് അത്തിപ്പഴം എങ്ങനെ ഉപയോഗിക്കാം?

മലബന്ധത്തിന് അത്തിപ്പഴം എങ്ങനെ ഉപയോഗിക്കാം?

ഉണങ്ങിയ രണ്ട് അത്തിപ്പഴം കുറച്ച് സമയം വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് നിങ്ങള്‍ക്ക് ഏതു സമയത്തും കഴിക്കാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ അത്തിപ്പഴം തിളപ്പിച്ച് ഈ വെള്ളം കുടിക്കുകയും ചെയ്യാം. വേവിച്ച അത്തിപ്പഴം കഴിക്കുന്നതും മലബന്ധം നീക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ് പാലില്‍ രണ്ട് അത്തിപ്പഴം തിളപ്പിച്ച് കുടിക്കുക. ആദ്യം പാല്‍ കുടിക്കുകയും പിന്നീട് അത്തിപ്പഴം തിന്നുകയും ചെയ്യുക.

Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

അത്തിപ്പഴം പച്ചയാക്കും ഉണങ്ങിയതുമായ രൂപത്തിലും ഉപയോഗിക്കും. മെഡിറ്ററേനിയന്‍ പ്രദേശത്തെ ഭക്ഷണത്തില്‍ അത്തിപ്പഴത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. അത്തിപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ നാരുകളുടെ 28% ലയിക്കുന്ന രൂപത്തിലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. സ്ഥിരമായി അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

അത്തിപ്പഴത്തിന്റെ പോഷക ഗുണങ്ങള്‍

ഫ്‌ളേവനോയിഡുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് അത്തിപ്പഴം. അത്തിപ്പഴത്തില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തില്‍ മഗ്‌നീഷ്യം, ചെമ്പ്, ഇരുമ്പ്, തയാമിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തില്‍ 17 തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, അവയില്‍ അസ്പാര്‍ട്ടിക് ആസിഡും ഗ്ലൂട്ടാമൈനും പരമാവധി അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡിന്റെ നല്ല ഉറവിടമാണ് അത്തിപ്പഴം. കുറഞ്ഞ കലോറി പഴങ്ങളില്‍ ഒന്നാണ് അത്തിപ്പഴം. 100 ഗ്രാം അത്തിപ്പഴം 74 കലോറി നല്‍കുന്നു.

Most read:വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്Most read:വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്

ശ്വാസകോശ പ്രശ്‌നങ്ങള്‍

ശ്വാസകോശ പ്രശ്‌നങ്ങള്‍

എല്ലാത്തരം അവശ്യ പോഷകങ്ങളും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കുന്നതില്‍ ഇത് വളരെ നല്ലതാണ്. അത്തിപ്പഴം ഇരുമ്പിന്റെ നല്ല ഉറവിടമാണ്. ഒരു ഉണങ്ങിയ അത്തിപ്പഴം ദിവസവും കഴിക്കുകയാണെങ്കില്‍, പ്രതിദിന ഉപഭോഗത്തിന്റെ 2% ഇരുമ്പ് ശരീരത്തിന് നല്‍കുന്നു.

കരള്‍ പ്രശ്‌നങ്ങള്‍

കരള്‍ പ്രശ്‌നങ്ങള്‍

അത്തിപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. അപസ്മാരം, ആസ്ത്മ, കരള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാന്‍ കാലങ്ങളായി ഈ പഴം ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് അത്തിപ്പഴം. വിറ്റാമിന്‍ എ, സി, കെ, ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, ചെമ്പ്, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.

Most read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറുംMost read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

പ്രമേഹം

പ്രമേഹം

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ്, ബി വിറ്റാമിനുകള്‍ എന്നിവ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് പ്രമേഹരോഗികള്‍ക്ക് അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഡ്രൈ ഫ്രൂട്ടുകളില്‍ ഒന്നാണ് ഇവ.

English summary

How Figs Help in Fighting Constipation

Constipation is can be cured by mere change of diet and exercising. Here is how figs help in fighting constipation.
Story first published: Friday, January 8, 2021, 13:17 [IST]
X
Desktop Bottom Promotion