For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണിനെ ചെറുക്കാന്‍ കോവിഷീല്‍ഡിന് സാധിക്കുമോ? ഉത്തരം ഇതാ

|

കോവിഡിന്റെ ഒരു മൂന്നാം തരംഗത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത് എന്ന് നിലവിലെ കോവിഡ് കണക്കുകള്‍ പറയുന്നു. പുതിയ വേരിയന്റായ ഒമിക്റോണിനെതിരെ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് ഇതോടെ ആശങ്കകളും ഉയര്‍ന്നുവരുന്നു. കോവിഷീല്‍ഡ് എന്ന ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ഈ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടാന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യങ്ങളിലൊന്ന്. നിര്‍ണായകമായ തെളിവുകള്‍ വെളിച്ചത്തുവരുന്നതിന് ഇനിയും ഒരുപാട് ദൂരം ബാക്കിയുണ്ടെങ്കിലും, ചില പഠനങ്ങള്‍ ഒമൈക്രോണിന് കോവിഷീല്‍ഡ് വാക്‌സിന്‍ ഫലപ്രദമാണോ എന്ന സംവാദത്തിന് ചില സാധ്യമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്.

Most read: ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ്; ഫ്‌ളൊറോണയെ ഭയക്കണോ?

കോവിഷീല്‍ഡും ഒമിക്രോണും

കോവിഷീല്‍ഡും ഒമിക്രോണും

കോവിഷീല്‍ഡ് വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിന് മുമ്പ്, പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് ഇതിനകം വെളിവായ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഒമൈക്രോണിന്റെ വകഭേദം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആരംഭിച്ച് ലോകമെമ്പാടും സഞ്ചരിക്കുകയും കാട്ടുതീ പോലെ പടരുകയും ചെയ്തു. ഈ വൈറസിന് വ്യാപന നിരക്ക് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാക്‌സിന്‍ ഫലപ്രദമാണോ

വാക്‌സിന്‍ ഫലപ്രദമാണോ

ഡിസംബറില്‍ കര്‍ണാടകയിലാണ് ഇന്ത്യയിലെ ആദ്യത്തെ കേസ് കണ്ടെത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വലിയ ഭാഗങ്ങളെ ഈ വേരിയന്റ് വിഴുങ്ങാന്‍ തുടങ്ങി. ഈ വേരിയന്റിന്റെ തീവ്രത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ തരംഗത്തെ ചെറുക്കുന്നതില്‍ വാക്‌സിനുകളുടെ പങ്കിനെ ചുറ്റിപ്പറ്റിയുള്ള ധാരാളം സംസാരങ്ങള്‍ നടന്നിട്ടുണ്ട്. ഒമൈക്രോണിനെ നേരിടാന്‍, നമുക്ക് ആവശ്യമായ ആയുധം കോവിഷീല്‍ഡ് ആയിരിക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ല

ഒരു ബൂസ്റ്റര്‍ ഡോസ്

ഒരു ബൂസ്റ്റര്‍ ഡോസ്

കഴിഞ്ഞ മാസം ഓക്സ്ഫോര്‍ഡില്‍ നടത്തിയ പഠനത്തില്‍, കോവിഷീല്‍ഡിന്റെ മൂന്നാം ഡോസ് എടുത്തവരില്‍ ആന്റിബോഡിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഡെല്‍റ്റ വേരിയന്റിനെതിരായ രണ്ട് ഡോസ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് മുന്‍പ് പഠനങ്ങള്‍ നടന്നിരുന്നു. 41 പേരുടെ ഒരു ചെറിയ സാമ്പിളില്‍ നടത്തിയെങ്കിലും, മൂന്ന് ഡോസുകള്‍ ഒമൈക്രോണിനെതിരായ കോവിഷീല്‍ഡിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുമെന്ന് സമീപകാല പഠനം കാണിക്കുന്നു.

ബൂസ്റ്റര്‍ ഡോസിന്റെ ഫലപ്രാപ്തി

ബൂസ്റ്റര്‍ ഡോസിന്റെ ഫലപ്രാപ്തി

കൂടുതല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആസ്ട്രസെനെക്ക വാക്‌സിന്റെ രണ്ട് ഡോസും ഒരു ബൂസ്റ്റര്‍ ഡോസും എടുത്താല്‍ പുതിയ വേരിയന്റിനെതിരെ 70-75% ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നുവെന്നാണ്. അതിനാല്‍, സമയവും കൂടുതല്‍ സര്‍വേകളും അനുസരിച്ച്, കോവിഷീല്‍ഡ് ഒമൈക്രോണിനെതിരെ ഫലപ്രദമാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനാകും.

Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ഇന്ത്യയില്‍ മൂന്നാമത്തെ ഡോസിന് സമയമായോ

ഇന്ത്യയില്‍ മൂന്നാമത്തെ ഡോസിന് സമയമായോ

2022 ജനുവരി 5 വരെ, ഇന്ത്യയിലെ 61.5 കോടി ആളുകള്‍ക്ക് രണ്ട് ഡോസുകള്‍ എടുത്ത് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ 44.5% ആണ്. 15-18 വയസ് പ്രായമുള്ള കുട്ടികള്‍ക്കും കോവാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ചു തുടങ്ങി. മേല്‍പ്പറഞ്ഞ ഓക്സ്ഫോര്‍ഡ് പഠനം ഒരു ബൂസ്റ്റര്‍ ഡോസാണ് നിലവിലെ വൈറസിനെ ചെറുക്കാനുള്ള വഴിയെന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.

ആദ്യം 2 ഡോസ്, അതുകഴിഞ്ഞ് ബൂസ്റ്റര്‍

ആദ്യം 2 ഡോസ്, അതുകഴിഞ്ഞ് ബൂസ്റ്റര്‍

കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത്, 2022 ജനുവരി 10 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് ബൂസ്റ്ററുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നിര്‍ണായകവും ആവശ്യമായതുമായ ഒരു നടപടിയാണ്. ഒരുപക്ഷേ, മറ്റെല്ലാ പ്രായക്കാരും ഉടന്‍ തന്നെ മൂന്നാം ഡോസിന്റെ പരിധിയില്‍ വരും. എന്നാല്‍ അതിലും പ്രധാനമായി, എല്ലാവര്‍ക്കും അവരുടെ ആദ്യത്തെ രണ്ട് ഡോസുകള്‍ എടുക്കുന്നത് ഉറപ്പാക്കുക. അതിനാല്‍, നിങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍, ഉടന്‍ തന്നെ നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യുക.

Most read:വരുന്നത് കോവിഡ് സുനാമി; രൂക്ഷമായ കോവിഡ് തരംഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുക

സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുക

കോവിഷീല്‍ഡിന്റെ രൂപത്തില്‍ നിങ്ങളുടെ ബൂസ്റ്റര്‍ ഡോസിനായി കാത്തിരിക്കുമ്പോഴും ഇന്ത്യയില്‍ ഒമിക്രോണ്‍, കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നത് തുടരാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

* തീര്‍ത്തും ആവശ്യമില്ലെങ്കില്‍ നിങ്ങളുടെ വീടിന് പുറത്ത് പോകുന്നത് ഒഴിവാക്കുക.

* നിങ്ങളുടെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരിയായി മാസ്‌ക് ചെയ്യുക.

* നിങ്ങളുടെ കൈകള്‍ അണുവിമുക്തമാക്കുകയും കഴുകുകയും ചെയ്യുക.

* നിങ്ങളുടെ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക.

* രോഗത്തിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്, ഉടന്‍ ഒരു ഡോക്ടറെ സമീപിക്കുക.

English summary

How Effective Is COVISHIELD Against Omicron in Malayalam

While there is a long way before conclusive evidence comes to light, some studies do provide some information and a possible answer to the ‘Covishield vs omicron’ debate. Read on to know more.
Story first published: Friday, January 7, 2022, 9:38 [IST]
X