For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണക്രമക്കേടുകള്‍ ഓവുലേഷനെ ബാധിക്കുമ്പോള്‍

|

ഭക്ഷണക്രമക്കേടുകള്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ ഭക്ഷണക്രമക്കേടുകള്‍ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്നു എന്ന് പറയുമ്പോള്‍ അതിന് പിന്നിലുള്ള കാരണങ്ങള്‍ നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലം പലപ്പോഴും നമ്മുടെ ശരീരഭാരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് മാനസികാരോഗ്യത്തെ വരെ തകര്‍ക്കുന്നു എന്നതാണ് സത്യം. ഭക്ഷണക്രമക്കേടുകള്‍ ഏറ്റവിം കൂടുതല്‍ വരുത്തുന്നതും യുവതികളാണ് എന്നതാണ് സത്യം. 20 വയസ്സാവുമ്പോഴേക്കും പലരും ഈ പ്രശ്‌നം ഉണ്ടാവുന്നു.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ലെങ്കിലും ഇതിന് പുറകില്‍ ജനിതക കാരണങ്ങള്‍ ഉണ്ട് എന്നത് തള്ളിക്കളയാന്‍ സാധിക്കില്ല. ന്യൂറോട്ടിസിസം, പെര്‍ഫെക്ഷനിസം, ഇംപള്‍സിവിറ്റി തുടങ്ങിയ വ്യക്തിത്വ സവിശേഷതകളുള്ള ആളുകള്‍ക്ക് പലപ്പോഴും ഭക്ഷണ ക്രമക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്ന് പ്രോത്സാഹിപ്പിക്കുന്ന നമുക്കിടയില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ മെലിഞ്ഞിരിക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. ഭക്ഷണം ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഭക്ഷണ ക്രമക്കേടുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

ലക്ഷണങ്ങളും കാരണങ്ങളും

ലക്ഷണങ്ങളും കാരണങ്ങളും

ആദ്യം തന്നെ നാം മനസ്സിലാക്കേണ്ടത് ഭക്ഷണക്രമക്കേടുകളുടെ ലക്ഷണങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ മാത്രമേ ഇതിനെ കൃത്യമായ രീതിയില്‍ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. ഇവ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും പിന്നീട് അത് മാരകമായി മാറുകയും ചെയ്യുന്നുണ്ട്. ഇവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ചിലതാണ് ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി, അല്ലെങ്കില്‍ മറ്റ് ചില അസ്വസ്ഥതകള്‍ എന്നിവ. ഭക്ഷണ ക്രമക്കേടുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അനോറെക്‌സിയ നെര്‍വോസ, ബുലിമിയ നെര്‍വോസ, അമിത ഭക്ഷണക്രമം എന്നിവയാണ് ഏറ്റവും സാധാരണമായ മൂന്ന് ഭക്ഷണ ക്രമക്കേടുകള്‍. ഇവ ഓരോന്നും ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

അനോറെക്‌സിയ നെര്‍വോസ

അനോറെക്‌സിയ നെര്‍വോസ

ഇത് സാധാരണയായി അറിയപ്പെടുന്ന ഭക്ഷണ ക്രമക്കേടുകളില്‍ ഒന്നാണ്. ഈ അവസ്ഥയില്‍, വളരെ കുറഞ്ഞ കലോറി ഭക്ഷണക്രമമാണ് സംഭവിക്കുന്നത്. ഇതിന്റെ ഫലമായി ശരീരഭാരം വളരെയധികം കുറയുകയും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇവര്‍ അനോറെക്‌സിയയെ വളരെയധികം ഭയപ്പെടുകുയും ശരീരഭാരം കൂടും എന്ന് ഭയപ്പെടുകയും ചെയ്യുന്നു. അനോറെക്‌സിയ ഉള്ളവര്‍ സ്വയം ഛര്‍ദ്ദിക്കുകയോ, പോഷകങ്ങള്‍ കഴിക്കാതിരിക്കുകയോ, അമിതമായ വ്യായാമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു.

ബുലിമിയ നെര്‍വോസ

ബുലിമിയ നെര്‍വോസ

അനോറെക്‌സിയയില്‍ നിന്ന് വ്യത്യസ്തമായുള്ള ഒരു അവസ്ഥയാണ് ഇത്. ഇവര്‍ക്ക് സാധാരണായായി ഉള്ള ശരീരഭാരമോ അല്ലെങ്കില്‍ അമിത ഭാരമോ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ചിലരില്‍ ഇത് ഭാരക്കുറവുമായിരിക്കും ഉണ്ടാക്കുക. ഒരു വ്യക്തി ഈ അവസ്ഥയിലേക്ക് എത്തുമ്പോള്‍ അവര്‍ എത്രമാത്രം കഴിക്കുന്നു എന്നതിനെ അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. ഇത് മിക്ക ആളുകളിലും ഛര്‍ദ്ദി, പോലുള്ള പ്രശ്‌നങ്ങളിലേക്കക് നയിക്കുന്നു. ഇതിന്റെ ഫലമായി ഇവര്‍ പലപ്പോഴും വ്യായാമം, അല്ലെങ്കില്‍ നിയന്ത്രിത ഭക്ഷണക്രമം അല്ലെങ്കില്‍ ഉപവാസം എന്നിവയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.

അമിത ഭക്ഷണ ക്രമക്കേട്

അമിത ഭക്ഷണ ക്രമക്കേട്

അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ബുലിമയുടെ സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. ഈ തകരാറുള്ള ആളുകള്‍ സാധാരണയായി ചെറിയ സമയത്ത് തന്നെ ധാരാളം ഭക്ഷണം കഴിക്കുന്നു, എന്നാല്‍ ഇത് കൂടാതെ ഇവര്‍ക്ക് അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. അത് മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്ന വൈകല്യങ്ങള്‍ അമിതവണ്ണത്തിലേക്ക് ഇവരെ എത്തിക്കുന്നു. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ പോലുള്ള മറ്റ് ഗുരുതരാവസ്ഥകളിലേക്കുള്ള അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അണ്ഡോത്പാദനത്തെ ബാധിക്കുന്നത്

അണ്ഡോത്പാദനത്തെ ബാധിക്കുന്നത്

ഇത്തരം ഭക്ഷണക്രമക്കേടുകള്‍ പലപ്പോഴും അണ്ഡോത്പാദനത്തെ വരെ ബാധിക്കുന്നു. ഗര്‍ഭധാരണത്തിന് ആഗ്രഹിക്കുന്ന അവസ്ഥകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇത്തരം രോഗാവസ്ഥകള്‍. ഗര്‍ഭിണിയാകുന്നതിനുള്ള ഒരു പ്രധാന ഘട്ടം അണ്ഡോത്പാദനമാണ് എന്ന് നമുക്കറിയാം. അണ്ഡാശയത്തില്‍ നിന്ന് പക്വതയെത്തിയ അണ്ഡം ഫലോപിയന്‍ ട്യൂബിലേക്ക് എത്തുകയും ബീജവുമായി സങ്കലനം നടന്ന് ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭക്ഷണക്രമക്കേട് ഇതില്‍ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് നമുക്ക് നോക്കാം. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

അണ്ഡോത്പാദനത്തെ ബാധിക്കുന്നത്

അണ്ഡോത്പാദനത്തെ ബാധിക്കുന്നത്

അതുകൊണ്ട് അണ്ഡോത്പാദനത്തിനും കലോറിയുടെ അളവ് വളരെയധികം അത്യാവശ്യമുള്ളതാണ്. ഭക്ഷണക്രമക്കേടില്‍ ഇത്തരം കാര്യങ്ങളില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് അണ്ഡോത്പാദനത്തിന് സഹായിക്കുന്ന ഹോര്‍മോണുകളെ ബാധിക്കുന്നു. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുകയു അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് പിന്നീട് പിസിഓഎസ് പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഭക്ഷണക്രമക്കേടുകള്‍ ഉള്ളവര്‍ ഉടനേ തന്നെ ചികിത്സിച്ച് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതിഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

How Eating Disorder Impact On Ovulation In Malayalam

Here in this article we are sharing how eating disorder impact on ovulation in malayalam.
X
Desktop Bottom Promotion