For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും കുറയാന്‍ മുട്ട ഈ നേരം കഴിയ്ക്കണം...

തടിയും വയറും കുറയാന്‍ മുട്ട ഈ നേരം കഴിയ്ക്കണം...

|

ഒരേ സമയം ആരോഗ്യ പ്രശ്‌നവും സൗന്ദര്യ പ്രശ്‌നവുമാകുന്ന ഒന്നുണ്ട്. ഇതാണ് വയറും തടിയുമെല്ലാം. ഇതു പലപ്പോഴും പലരും സൗന്ദര്യപരമായ പ്രശ്‌നങ്ങളായാണ് കണക്കാക്കുന്നതെങ്കിലും ഇതു പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നമായി മാറുന്നുവെന്നതാണ് വാസ്തവം.

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ അമിതാഹാരവും സ്‌ട്രെസ്, വ്യായാമക്കുറവ്, ചില തരം രോഗങ്ങള്‍ എന്നിവയെല്ലാം തന്നെ പെടുന്നു.

ആഹാരം തടിയും വയറും കൂടാന്‍ കാരണമാകുമ്പോഴും ചില ആഹാരങ്ങള്‍ ഇവ കുറയ്ക്കാനും സഹായിക്കുന്നുവെന്നതാണ് വാസ്തവം. ഇവ കൃത്യമായി കഴിയ്ക്കണമെന്നു മാത്രം.

മുട്ട പൊതുവേ സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുന്ന ഒന്നാണ്. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണിത്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒന്ന്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായതുമാണിത്.

മുട്ട പല രീതിയിലും കഴിയ്ക്കാം. ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. ഇത് ബുള്‍സൈ ആയും പൊരിച്ചും ഓംലറ്റായും കറിയായുമെല്ലാം കഴിയ്ക്കാം. മുട്ട പ്രാതലിനൊപ്പം കഴിയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്.

എന്നാല്‍ മുട്ട രാത്രിയില്‍ കഴിയ്ക്കുന്നതും ഏറെ ആരോഗ്യകരമാണെന്നു വേണം, പറയുവാന്‍. ഇതിനു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ രാത്രിയില്‍ എട്ടു മണിയ്ക്കു മുന്‍പായി അത്താഴം കഴിയ്ക്കണമെന്നാണ് പറയുക. ഇതിനു വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഇതു തന്നെയാണ് നല്ല ശീലം. കാരണം രാത്രി വൈകി അത്താഴം കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ വരുത്തും. ഉറക്കം നഷ്ടപ്പെടുത്തും. ഇതെല്ലാം തന്നെ വയറിനും തടിയ്ക്കുമുള്ള കാരണങ്ങളുമാണ്.

എന്നാല്‍

എന്നാല്‍

എന്നാല്‍ പലര്‍ക്കും അല്‍പം കഴിഞ്ഞാല്‍ കിടക്കുന്നതിനു മുന്‍പായി തന്നെ വിശക്കാന്‍ തുടങ്ങും. ഇത്തരക്കാര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതു ദോഷം ചെയ്യില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ചും മുട്ട പോലുള്ളവ. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. രാത്രി എട്ടിനു ശേഷം കഴിച്ചാല്‍ തടിയും വയറും കൂടുമോയെന്നു ഭയക്കുന്നവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. മുട്ട മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഏതു ഭക്ഷണങ്ങളും കഴിയ്ക്കാം.

രാത്രി കിടക്കുവാന്‍ നേരം

രാത്രി കിടക്കുവാന്‍ നേരം

രാത്രി കിടക്കുവാന്‍ നേരം മുട്ട കഴിയ്ക്കുന്നതിനാല്‍ ഗുണം വേറെയുമുണ്ട്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുന്നവെന്നതാണ് ഒന്ന്. ഇത് നാച്വറല്‍ സെഡേറ്റീവ് എന്ന രീതിയില്‍ എടുക്കാം. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇത് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കും. ഉറക്കക്കുറവുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണ് അത്താഴത്തിനു മുട്ടയെന്നത്. ഇത് ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടില്ലെന്നതും ഇതിനു സഹായിക്കുന്നു. നല്ല ഉറക്കം പല രോഗാവസ്ഥകളും ഒഴിവാക്കുമെന്നു മാത്രമല്ല, തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അമിതാഹാരം

അമിതാഹാരം

അമിതാഹാരം രാത്രി കുറയ്ക്കാനുള്ള ഒരു എളുപ്പ വഴി കൂടിയാണ് മുട്ട കഴിയ്ക്കുന്നത്. മുട്ടയിലെ പ്രോട്ടീന്‍ തോത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കുന്നു. വിശപ്പു മാറ്റുന്നു. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യുന്നു. രാത്രിയില്‍ അമിതാഹാരം ഒഴിവാക്കുകയെന്നത് തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

മുട്ട ദഹന പ്രശ്‌നങ്ങള്‍ കാര്യമായി ഉണ്ടാക്കില്ല. മാത്രമല്ല, രാത്രിയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. മുട്ട രാത്രിയില്‍ കഴിച്ചാല്‍ ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്നു.

മുട്ട രാത്രിയില്‍

മുട്ട രാത്രിയില്‍

മുട്ട രാത്രിയില്‍ എണ്ണ ചേര്‍ക്കാതെ പാകം ചെയ്തു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയുവാന്‍. രാത്രിയില്‍ മുട്ട പുഴുങ്ങി കഴിയ്ക്കാം എന്നു വേണം, പറയുവാന്‍. ആരോഗ്യപരമായ എല്ലാ ഗുണങ്ങളും ഇതിനാല്‍ ലഭിയ്ക്കുന്നു. ഒപ്പം തടിയും വയറും കുറയുകയും ചെയ്യുന്നു.

English summary

How Eating At Night Eggs Helps To Reduce Belly Fat And Weight

How Eating At Night Eggs Helps To Reduce Belly Fat And Weight, Read more to know about,
Story first published: Tuesday, September 10, 2019, 13:19 [IST]
X
Desktop Bottom Promotion