For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവരാണോ, ആര്‍ത്തവം ഇങ്ങനെ മാറും

|

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതാണ്. കാരണം ഇതോടനുബന്ധിച്ച് വരുന്ന മൂഡ് മാറ്റങ്ങളും വയറുവേദനയും ശരീര വേദനയും മറ്റ് അസ്വസ്ഥതകളും എല്ലാ മാസവും സ്ത്രീകള്‍ അനുഭവിക്കുന്നതാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതില്‍ ചെറിയ മാറ്റം സംഭവിക്കുന്നുണ്ട്. അതില്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതാണ് സത്യം. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനും സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗര്‍ഭനിരോധന ഉപാധികള്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇത് ചില അവസരങ്ങളില്‍ എങ്കിലും ആര്‍ത്തവത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ആര്‍ത്തവ രക്തസ്രാവത്തില്‍ പലപ്പോഴും ഇത്തരം ഗര്‍ഭനിരോധന ഉപാധികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

Contraceptive Method

ക്രമരഹിതമായ ആര്‍ത്തവം, ആര്‍ത്തവ രക്തസ്രാവത്തിലുണ്ടാവുന്ന മാറ്റങ്ങള്‍, ശരീരഭാരത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനേയും ചെറിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ചിലരില്‍ ആര്‍ത്തവ സമയത്ത് തീരെ രക്തമില്ലാത്ത അവസ്ഥയുണ്ടാവുകയും അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിവിധ തരത്തിലാണ് ഉള്ളത്. ഇതില്‍ തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്, വിവിധ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെ വിധത്തിലാണ് ആര്‍ത്തവത്തെ ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

 ഗര്‍ഭനിരോധന ഗുളിക

ഗര്‍ഭനിരോധന ഗുളിക

പലരും ആദ്യം തിരഞ്ഞെടുക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇതിലുള്ള ഹോര്‍മോണ്‍ ആണ് ആര്‍ത്തവത്തിന് തകരാറുണ്ടാക്കുന്നത്. ഇത് അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നു. അണ്ഡത്തിന്റെ ഉത്പാദനം തടയുകയാണ് ഇത് ചെയ്യുന്നത്. നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെട്ട ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാലും ഉപയോഗിച്ചാല്‍ ആദ്യ ദിവസങ്ങളില്‍ പലപ്പോഴും അപൂര്‍വ്വമായി സ്‌പോട്ടിംങ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈസ്ട്രജനും പ്രോജസ്റ്റിനും അടങ്ങിയ കോമ്പിനേഷന്‍ ഗുളികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രോജസ്റ്റിന്‍ മാത്രമുള്ള ഗുളികകള്‍ കഴിക്കുമ്പോള്‍ ഇത്തരത്തിലുള്ള സ്‌പോട്ടിംങ് സാധാരണമാണ്. എന്നാല്‍ ചിലരില്‍ ഇത് പലപ്പോഴും ആര്‍ത്തവ സമയത്തെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ആര്‍ത്തവ രക്തം വളരെ കൂടുതലാക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ക്ക് ഇത്തരം ഗുളികകള്‍ ഉപയോഗിക്കാവുന്നതാണ്.

ഗര്‍ഭാശയ ഉപകരണങ്ങള്‍ (IUD)

ഗര്‍ഭാശയ ഉപകരണങ്ങള്‍ (IUD)

ഗര്‍ഭാശയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരും നിസ്സാരമല്ല. പെട്ടെന്ന് എഫക്റ്റീവ് ആയ മാര്‍ഗ്ഗങ്ങള്‍ ആണ് ഐയിഡി പോലുള്ളവ. ഇത് നിങ്ങളുടെ ഉള്ളിലാണ് സ്ഥാപിക്കുന്നത്. ഇത്തരം കോപ്പര്‍ ഐയുഡി സ്ഥാപിക്കുന്നതിലൂടെ അത് പുരുഷ ബീജത്തിന് നിലനില്‍ക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അന്തരീക്ഷം വികസിപ്പിക്കുന്നു. ഹോര്‍മോണ്‍ ഐയുഡി പ്രോജസ്റ്റിന്‍ എന്ന ഹോര്‍മോണിനെ സ്രവിക്കുന്നു. ഇത് നിങ്ങളുടെ ഗര്‍ഭാശയ പാളിയുടെ കട്ടി കുറക്കുകുയം സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ കട്ടി വര്‍ദ്ധിപ്പിക്കുകും ചെയ്യുന്നു. ഇത് ബീജത്തെ ഗര്‍ഭാശയത്തിലേക്ക് കടക്കാന്‍ സഹായിക്കാതെ വരുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇത് നിങ്ങളില്‍ ആര്‍ത്തവ സംബന്ധമായ ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ ക്രമരഹിതമായ ആര്‍ത്തവവും മലബന്ധവും സ്‌പോട്ടിംങും ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അടിയന്തര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

അടിയന്തര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

പെട്ടെന്നുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കണം. പെട്ടെന്നുള്ള ഗുളിക കഴിക്കുന്നത് നിങ്ങളുടെ ആര്‍ത്തവത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്നു. നിങ്ങളുടെ ആര്‍ത്തവം നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേയോ അല്ലെങ്കില്‍ വൈകിയോ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവം ക്രമരഹിതമാക്കുന്നു. നിങ്ങളുടെ സൈക്കിളിന്റെ ആദ്യ മൂന്ന് ആഴ്ചകളില്‍ അടിയന്തിരമായി ഇത്തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ചിലപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അണ്ഡോത്പാദനത്തിന് ശേഷമാണ് നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ നിങ്ങളുടെ ആര്‍ത്തവം വൈകുന്നതിനുള്ള സാധ്യതയുണ്ട്.

ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇവരില്‍ ചിലപ്പോഴെങ്കിലും സ്‌പോട്ടിംങ് ആര്‍ത്തവ ചക്രത്തിനിടയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് ഓരോ മാസം കടന്നു പോവുമ്പോഴും ഇത് സാധാരണമായി മാറുന്നു. ഇത് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ഫലമായി ഉണ്ടാവുന്നത്. എന്നാല്‍ ഓരോ സ്ത്രീകളുടേയും ശരീരം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യത്യസ്തമാണ്. ഇത്തരം അവസ്ഥയില്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ നല്ലൊരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

വ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണംവ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണം

നല്ല ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീരൊഴിക്കാറുണ്ടോ? ഇനി ഇതൊന്ന് ശ്രദ്ധിക്കൂനല്ല ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീരൊഴിക്കാറുണ്ടോ? ഇനി ഇതൊന്ന് ശ്രദ്ധിക്കൂ

English summary

How Each Contraceptive Method Affect Your Period In Malayalam

Here in this article we are sharing how each contraceptive method affect your period in malayalam. Take a look.
X
Desktop Bottom Promotion