For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍

|

ശൈത്യകാലത്ത് പല രോഗങ്ങളും തലപൊക്കുന്നു. ഇവയില്‍ നിന്ന് രക്ഷനേടാനും രോഗപ്രതിരോധശേഷി ഉയര്‍ത്താനും ഈ സമയത്ത് നിങ്ങള്‍ സ്വയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി, നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ ശൈത്യ സീസണില്‍ നിങ്ങളെ ഊഷ്മളമാക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. ഇതുവഴി നിങ്ങള്‍ക്ക് അസുഖം വരാനുള്ള സാധ്യതയും കുറയുന്നു.

Most read: പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍Most read: പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍

ശീതകാലം ഒരു ഉത്സവ സീസണ്‍ കൂടിയാണ്. നിങ്ങളുടെ പ്രിയപ്പെട്ട ആഘോഷങ്ങളില്‍ പലതും ശൈത്യകാലത്താണ് വരുന്നത്. അതിനാല്‍, ഈ ശീതകാലത്ത് നിങ്ങള്‍ സ്വയം ആരോഗ്യവാനായിരിക്കുകയും ഊര്‍ജ്ജത്തോടെ തുടരുകയും ചെയ്യേണ്ടതാണ്. തണുപ്പുകാലത്ത് നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സും നട്‌സും കഴിക്കാവുന്നതാണ്. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

ശരീരം ഊഷ്മളമായി നിലനിര്‍ത്തുന്നു

ശരീരം ഊഷ്മളമായി നിലനിര്‍ത്തുന്നു

ഡ്രൈ ഫ്രൂട്ടുകളായ അണ്ടിപ്പരിപ്പ് ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവ ശരീരത്തിലെ ചൂട് സ്വാഭാവികമായും ഉയര്‍ത്തുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്നു, അത് സ്വാഭാവികമായും നിങ്ങളെ ശൈത്യകാലത്ത് ഊഷ്മളതയോടെ നിലനിര്‍ത്തുന്നു. സാധാരണ പാല്‍ കഴിക്കുന്നതിനുപകരം ശൈത്യകാലത്ത് ബദാം പാല്‍ കുടിക്കുന്നത് നല്ലതാണ്. ഇവ രുചികരവും ആരോഗ്യകരവുമാണ്, മാത്രമല്ല നിങ്ങളുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജവും അത് നല്‍കുന്നു. മറ്റേതൊരു പഴങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഡ്രൈ ഫ്രൂട്ട്‌സില്‍ കൂടുതല്‍ ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകാഹാരം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശരീരത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

വിറ്റാമിന്‍ ഇ അടങ്ങിയത്

വിറ്റാമിന്‍ ഇ അടങ്ങിയത്

ഡ്രൈ ഫ്രൂട്‌സില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന് വളരെയധികം ആവശ്യമായ വിറ്റാമിനാണിത്. ഇവ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഡ്രൈ ഫ്രൂട്‌സ് നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ഈ പ്രകൃതിദത്ത താപ നിര്‍മ്മാതാക്കള്‍ ശൈത്യകാലത്ത് ശരീരത്തിന് ഊഷ്മളത നല്‍കിക്കൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഉപകരിക്കുന്നു.

Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?

മികച്ച ലഘുഭക്ഷണം

മികച്ച ലഘുഭക്ഷണം

ഡ്രൈ ഫ്രൂട്‌സ് നിങ്ങളുടെ ശരീരത്തിന് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. മാത്രമല്ല നിങ്ങള്‍ ദിവസവും കഴിക്കുന്ന എണ്ണമയമുള്ള ലഘുഭക്ഷണത്തിനും ജങ്ക് ഫുഡിനും ഒരു മികച്ച ബദലാണ് ഇവ. നിങ്ങളുടെ ഇടയ്ക്കിടെയുള്ള വിശപ്പ് നിയന്ത്രിക്കാന്‍ ലഘുഭക്ഷണമായി നിങ്ങള്‍ക്ക് ആരോഗ്യകരമായ ഡ്രൈ ഫ്രൂട്‌സ് കഴിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി വളര്‍ത്തുന്നു

രോഗപ്രതിരോധ ശേഷി വളര്‍ത്തുന്നു

ശൈത്യകാലത്ത് ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി പ്രതിരോധശേഷി വളര്‍ത്തുക എന്നതാണ്. ഡ്രൈ ഫ്രൂട്ടുകളായ ഈന്തപ്പഴം, അത്തിപ്പഴം, പീച്ച്, പിസ്ത, പിയേഴ്‌സ് എന്നിവ ഇതിനായി നിങ്ങള്‍ക്ക് ഗുണം ചെയ്യും. രുചികരമായ ഈ ഭക്ഷണസാധനങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍, നാരുകള്‍ എന്നിവ നല്‍കുന്നു. കൂടാതെ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി ശൈത്യകാല അസുഖങ്ങളായ ജലദോഷം, ചുമ, ആസ്ത്മ, മറ്റ് അസുഖങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഡ്രൈ ഫ്രൂട്‌സില്‍ ഫിനോള്‍ എന്ന ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടുകയും പ്രായമാകല്‍ പ്രക്രിയയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

Most read:ഭയക്കണം വകഭേദം വന്ന വൈറസിനെ; കാരണങ്ങള്‍ ഇതാണ്Most read:ഭയക്കണം വകഭേദം വന്ന വൈറസിനെ; കാരണങ്ങള്‍ ഇതാണ്

തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മം

ശൈത്യകാലത്ത് വരണ്ടതും വിണ്ടുകീറുന്നതുമായ ചര്‍മ്മം ഏവര്‍ക്കും പ്രശ്‌നമാണ്. ഡ്രൈ ഫ്രൂട്‌സിലും നട്‌സിലും ധാരാളമായി അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകള്‍ നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതായി നിലനിര്‍ത്തുന്നു. ബദാം, വാല്‍നട്ട്, നിലക്കടല എന്നിവ പ്രത്യേകിച്ചും പ്രകൃതിദത്ത എണ്ണകളില്‍ സമ്പന്നമാണ്. ആപ്രിക്കോട്ട് നിങ്ങളുടെ ശരീരത്തെ ഈര്‍പ്പം നിലനിര്‍ത്താനും സെല്‍ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. പ്‌ളം, ഉണക്കമുന്തിരി, വാല്‍നട്ട് എന്നിവ ചര്‍മ്മത്തിലെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനായി വിഷവസ്തുക്കളെ പുറന്തള്ളുകയും രക്തത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ബദാമിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജവും ബുദ്ധിയും മെച്ചപ്പെടുത്തുന്നു

ഊര്‍ജ്ജവും ബുദ്ധിയും മെച്ചപ്പെടുത്തുന്നു

ഡ്രൈ ഫ്രൂട്‌സായ കശുവണ്ടി, ബദാം, ഉണക്കമുന്തിരി, പിസ്ത, വാല്‍നട്ട്, ഉണങ്ങിയ ആപ്രിക്കോട്ട്, പ്ലം എന്നിവ സമ്പന്നമായ ഊര്‍ജ്ജ സ്രോതസ്സുകളില്‍ ചിലതാണ്. ശൈത്യകാലത്ത് പതിവായി ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഊര്‍ജ്ജവും ബുദ്ധിശക്തിയും മെച്ചപ്പെടുന്നു. അണ്ടിപ്പരിപ്പില്‍ ഫൈറ്റോസ്റ്റെറോളുകള്‍ അടങ്ങിയിരിക്കുന്നു, രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങളാണിത്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെയുള്ള ധാതുക്കള്‍ ഇതിലൂണ്ട്. വിറ്റാമിന്‍ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഡിമെന്‍ഷ്യയെ അകറ്റാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Most read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറുംMost read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

ഈന്തപ്പഴത്തില്‍ കരോട്ടിനോയിഡുകള്‍, ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ആപ്രിക്കോട്ടുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തെ നേരിടുന്നതിലൂടെ കാന്‍സര്‍ വളര്‍ച്ചയെ തടയാന്‍ ഉപകരിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം നിയന്ത്രിക്കാനുള്ള ഭക്ഷണങ്ങളില്‍ മികച്ചതാണ് ഡ്രൈ ഫ്രൂട്‌സും നട്‌സും. ഇവയില്‍ ഭൂരിഭാഗവും ഫൈബര്‍ സമ്പുഷ്ടമായതിനാല്‍, നിങ്ങളുടെ ശരീരം ഇവ വൃത്തിയാക്കുന്നു. ഫൈബര്‍ സമ്പുഷ്ടമായ ഏത് തരത്തിലുള്ള ഭക്ഷണവും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശരീരഭാരം കുറയ്ക്കുന്നതിനോ പരിപാലിക്കുന്നതിനോ മികച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാരണം അവ നിങ്ങളെ വിശപ്പുരഹിതമായി ഏറെനേരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

English summary

How Dry Fruits And Nuts Can Keep You Healthy During Winter Season

Winters can tend to get very cold sometimes. It is important to keep yourself warm during this time. Read on how dry fruits and nuts can keep you healthy during winter season.
Story first published: Thursday, January 7, 2021, 11:13 [IST]
X
Desktop Bottom Promotion