Latest Updates
-
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
35 വയസ്സിന് മുന്നേയുള്ള പ്രമേഹം സ്ത്രീകളില്‍ അത്യന്തം അപകടം
സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. പ്രത്യുത്പാദന ശേഷിയുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ മാനസികമായും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി പലപ്പോഴും നമ്മളില്‍ പല രോഗങ്ങളും ഉടലെടുക്കുന്നു. അതില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരേയും പ്രമേഹം ബാധിക്കുന്നുണ്ട്. എന്നാല്‍ രണ്ട് പേരേയും ബാധിക്കുന്നത് രണ്ട് തരത്തിലാണ് എന്നതാണ്. പ്രമേഹം സ്ത്രീകളിലും പുരുഷന്‍മാിരലും പ്രത്യുത്പാദന ശേഷിയില്‍ പ്രശ്‌നം ഉണ്ടാക്കുന്നു.

ഗര്‍ഭധാരണത്തിന് കാലതാമസം നേരിടുകയും അണ്ഡോത്പാദനത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പിസിഓഎസ് പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഭ്രൂണത്തിന്റെ അനാരോഗ്യം, ഇംപ്ലാന്റേഷന്‍ നടക്കുന്നതിന് കാലതാമസം നേരിടുന്നത് എല്ലാം നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന സങ്കീര്‍ണതകളാണ്. പലപ്പോഴും ഇത് ഡിഎന്‍എയെ തകരാറിലാക്കുകയും പല വിധത്തിലുള്ള ഹോര്‍മോണ്‍ തകരാറിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ജനിതകപരമായ പല മാറ്റങ്ങളും കുഞ്ഞില്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടിയ പ്രമേഹം സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

ഇന്നത്തെ കാലത്ത്
ഇന്നത്തെ കാലത്ത് ഏകദേശം 11 ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളില്‍ വളരെ വലിയ പ്രതിസന്ധികളിലേക്കാണ് വാതില്‍ തുറക്കുന്നത്. വളരെ പതുക്കെയാണ് പ്രമേഹം വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ പലരും ശ്രദ്ധിക്കാതെ വിടുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അത് വഴി പ്രത്യുത്പാദന ശേഷിക്ക് വരെ തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സ്ത്രീകളില്‍ വന്ധ്യത പോലുള്ള പ്രതിസന്ധികളിലേക്ക് കൂടുതല്‍ എത്തുന്നു. ഇത്തരം അവസ്ഥകള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

പ്രമേഹവും സ്ത്രീ വന്ധ്യതയും
പ്രമേഹത്തിന് സ്ത്രീകളില്‍ വന്ധ്യതയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം നിരവധി ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നത് തന്നെയാണ് കാര്യം. പലപ്പോഴും സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം), അനിയന്ത്രിതമായ പ്രമേഹം അല്ലെങ്കില്‍ ഏതെങ്കിലും വിട്ടുമാറാത്ത അസുഖം എന്നിവയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ കാരണം കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് എന്നിവയെല്ലാം വെല്ലുവിളികളായി മാറാം. പ്രമേഹത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഭാരക്കുറവും അമിതഭാരവും കുറഞ്ഞ പ്രത്യുത്പാദന ശേഷിയുടെ ഭാഗമാകാം. ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരും ഓര്‍ത്ത് വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. നേരത്തേ കണ്ടെത്തി ചികിസിക്കുന്നതിലൂടെ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാനും പ്രത്യുത്പാദനശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

രണ്ട് തരത്തിലുള്ള പ്രമേഹം
പ്രമേഹം രണ്ട് തരത്തിലാണ് ഉള്ളതെന്ന് നമുക്കറിയാം. അവയെ ടൈപ്പ് 1, ടൈപ്പ് 2 എന്നാണ് പറയുന്നത്. ഇതില്‍ ടൈപ്പ് 1 പ്രമേഹത്തില്‍ പഞ്ചസാര മെറ്റബോളിസമാക്കാന്‍ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തില്‍ സാധാരണ ഇന്‍സുലിന്‍ ശരീരം ഉത്പാദിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. അതായത് ശരീരത്തിന്റെ മെറ്റബോളിസത്തിന് ആവശ്യമായ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇന്‍സുലിന്റെ അളവ് ശരീരത്തിന്റെ ആവശ്യത്തേക്കാള്‍ കുറവായതിനാല്‍, ഇത് ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് പലപ്പോഴും സ്ത്രീകളില്‍ സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. എന്നാല്‍ പലരിലും ഇത് പ്രസവ ശേഷം സാധാരണ അവസ്ഥയിലാവുന്നു. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്.

ഗര്‍ഭധാരണം പ്രശ്‌നങ്ങളില്ലാതെ
പലപ്പോഴും പ്രമേഹമുള്ളവരില്‍ ഗര്‍ഭധാരണം എളുപ്പത്തില്‍ നടക്കും എന്നത് പലരുടേയും അനുഭവത്തില്‍ നാം കണ്ടിട്ടുണ്ടാവുമായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ഗര്‍ഭകാലം വളരെയധികം ബുദ്ധിമുട്ടേറിയതാക്കുന്നു. ഇക്കാരണത്താല്‍ സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിച്ചതിന് ശേഷം സ്ത്രീകളില്‍ ഡോക്ടര്‍മാര്‍ ഇടക്കിടെ പ്രമേഹം ചെക്ക് ചെയ്യുന്നതിന് നിര്‍ദ്ദേശിക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന് വരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അത് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നിങ്ങളെ എത്തിപ്പിക്കുന്നു. അതുകൊണ്ട് പ്രമേഹം നിയന്ത്രണാവസ്ഥയില്‍ ആക്കുന്നതിന് വേണ്ടി എപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹവും ഗര്‍ഭാവസ്ഥയും
പ്രമേഹവും ഗര്‍ഭാവസ്ഥയും വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ സമയമാണ്. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ ഹൈപ്പര്‍ ഗ്ലൈസീമിയ ഉള്ള സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കുഞ്ഞിന്റെ ജനനഭാരം കുറയുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചിലരില്‍ നവജാതശിശുവിന്റെ അകാല മരണത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെ അപകടകരമായ ഒരു അവസ്ഥയാണ് നിങ്ങളില്‍ പ്രമേഹം ഉണ്ടാക്കുന്നത്.

അണ്ഡോത്പാദനത്തെ ബാധിക്കുന്നു
സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന ഓവുലേഷന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് പ്രമേഹം കൂടുതലാവുന്നു. ഇത് പലപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങളുടെ അണ്ഡോത്പാദനത്തിന് പ്രശ്‌നം ഉണ്ടാക്കുന്നു. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ പലപ്പോഴും ഓവുലേഷന്‍ ട്രാക്ക് ചെയ്യുന്നു. എന്നാല്‍ പ്രമേഹമുള്ളവരില്‍ ഓവുലേഷന്‍ വൈകുന്നതിനും ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കാം. ഇത് വളരെയധികം ശ്രദ്ധിക്കണം.

പിസിഓഎസ്
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന അവസ്ഥ സ്ത്രീകളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഹോര്‍മോണ്‍ അസന്തുതുലിതാവസ്ഥ ഉണ്ടാവുകയും അത് വഴി പ്രത്യുത്പാദനശേഷിയില്‍ തടസ്സങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹമുള്ളവരില്‍ ഇത്തരം അവസ്ഥകള്‍ വളരെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ തന്നെ സ്ത്രീകളില്‍ പ്രമേഹ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാലത്ത് പ്രമേഹമുള്ള സ്ത്രീകളില്‍ പിന്നീട് പ്രമേഹം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ ഇവരില്‍ തുടക്കം മുതല്‍ തന്നെ പ്രമേഹനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ തേടണം. സാധാരണ അവസ്ഥയില്‍ ഇവര്‍ക്ക് ഗര്‍ഭധാരണം സംഭവിക്കാമെങ്കിലും പലപ്പോഴും അവര്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഗര്‍ഭം അലസലിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ അണ്ഡത്തിന്റെ അനാരോഗ്യം മൂലമാണ് സംഭവിക്കുന്നത്. പ്രമേഹമുള്ള സ്ത്രീകളില്‍ പലപ്പോഴും ഗര്‍ഭാശയത്തിലെ രക്തയോട്ടത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. ഇത് നിങ്ങളുടെ ഇത് ഇംപ്ലാന്റേഷന്‍ സാധ്യത കുറയ്ക്കുകയും അത് വഴി അബോര്‍ഷന്‍ സംഭവിക്കുകയും ചെയ്യുന്നു. ഇത്രയും കാര്യങ്ങള്‍ പ്രമേഹമുള്ളവര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.



Click it and Unblock the Notifications











