For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗമുക്തി നേടിയവരില്‍ തൈറോയ്ഡ് കൂടുന്നോ?

|

കൊവിഡ് മഹാമാരി ലോകത്തില്‍ വെല്ലുവിളി ഉയര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എപ്പോഴും സ്വയം തയ്യാറാവണം എന്നുള്ളത് മാത്രമാണ് നമുക്ക് ആകെ ചെയ്യാന്‍ സാധിക്കുന്ന കാര്യം. രോഗബാധയുള്ളവരിലും രോഗം മാറിയവരിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോഴാകട്ടെ കൊവിഡിന് വകഭേദങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയും ഉണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ രോഗം വരാതെ പരമാവധി സൂക്ഷിക്കുക എന്നുള്ളതാണ് ആകെയുള്ള കാര്യം.

കൊവിഡ് രോഗമുക്തിക്ക് ശേഷം പലരേയും വിടാതെ പിന്തുടരുന്ന പല വിധത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ട്. ചിലര്‍ക്ക് മാസങ്ങളോളം ചികിത്സ വേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതെന്ന് പലപ്പോഴും അറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതും അപകടം ക്ഷണിച്ച് വരുത്തുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇതിനെ നിസ്സാരവത്കരിക്കുകയോ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയോ ചെയ്യുന്നത് കൂടുതല്‍ അപകടമുണ്ടാക്കുന്നതാണ്. ഓരോ സമയത്തും ശരീരം കാണിക്കുന്ന അസാധാരണ ലക്ഷണങ്ങള്‍ അപകടം നിറഞ്ഞതാണ് എന്ന ചിന്തയില്‍ തന്നെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മളെ പിന്നീട് എത്തിക്കുന്നു.

എന്നാല്‍ കൊവിഡ് മാറിയവരില്‍ മറ്റ് പല കൊവിഡാനന്തര രോഗങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ അടുത്ത് കൊവിഡ് രോഗമുക്തി നേടിയവരില്‍ തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ കൂടുതല്‍ ബാധിക്കുന്നതായി കണ്ടെത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസം എന്ന മെഡിക്കല്‍ ജേണലിലാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

തൈറോയ്ഡ് പ്രശ്‌നമില്ലാത്തവരില്‍

തൈറോയ്ഡ് പ്രശ്‌നമില്ലാത്തവരില്‍

കൊവിഡ് രോഗബാധിതരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ട് എന്നുള്ളതാണ് ഇപ്പോള്‍ ആശങ്കയുയര്‍ത്തിയിരിക്കുന്ന പ്രശ്‌നം. മുന്‍പ് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരില്‍ ഇപ്പോള്‍ കൊവിഡ് ബാധിക്കുന്നതോടെ തൈറോയ്ഡില്‍ മാറ്റം വരുന്നുണ്ട എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സബ് അക്യൂട്ട് തൈറോയ്ഡിറ്റ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്താണ് സബ് അക്യൂട്ട് തൈറോയ്ഡിസ്റ്റ് എന്ന് നമുക്ക് നോക്കാം.

സബ് അക്യൂട്ട് തൈറോയ്ഡിസ്റ്റ്?

സബ് അക്യൂട്ട് തൈറോയ്ഡിസ്റ്റ്?

എന്താണ് സബ് അക്യൂട്ട് തൈറോയ്ഡിസ്റ്റിക് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാവുന്ന ഒരു തരത്തിലുള്ള നീര്‍ക്കെട്ടിനെയാണ് തൈറോയ്ഡിസ്റ്റിക് എന്ന് പറയുന്നത്. പലപ്പോഴും കൊവിഡ് ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. ശ്വാസകോശത്തെ തകര്‍ത്ത് കളയുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശ്വാസകോശ അണുബാധയുണ്ടായവരില്‍ തൈറോയ്ഡിസ്റ്റിക് എന്ന അസുഖം കാണപ്പെടുന്നുണ്ട്. അണുബാധമൂലമുണ്ടാവുന്ന നീര്‍ക്കെട്ട് ശ്വാസകോശ വൈറസുകള്‍ക്ക് വളരാന്‍ അനുയോജ്യസാഹചര്യം ഒരുക്കുന്നു. ഇത്തരത്തിലുള്ള വൈറസുകളാണ് സബ് അക്യൂട്ട് തൈറോയ്ഡിസ്റ്റിന് കാരണം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കൊവിഡ് രോഗബാധക്ക് ശേഷം അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം രോഗബാധയെ തിരിച്ചറിയുന്നതിനും കൃത്യമായ ചികിത്സക്കും സഹായിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിക്ക് പെട്ടെന്നുണ്ടാവുന്ന വേദനയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഇത് പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഈ വേദന ആഴ്ചകളോ മാസങ്ങളോ നിലനില്‍ക്കുന്നുണ്ട്. ഇത് കൂടാതെ മറ്റ് ചില ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവില്‍ മാറ്റം വരുമ്പോള്‍ ശരീരത്തില്‍ ഹൃദയമിടിപ്പ് കൂടുതലോ, അല്ലെങ്കില്‍ അസ്വസ്ഥത, ക്ഷീണം, അമിത ദാഹം എന്നിവയും ഉണ്ടായിരിക്കും. ഇത് കൂടാതെ തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന അവസ്ഥയില്‍ ക്ഷീണം, മലബന്ധം, അമിതമായ ദാഹം എന്നിവയും ഉണ്ടായിരിക്കും. കൊവിഡിന് ശേഷം ഈ ലക്ഷണങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത് എന്നത് കൊണ്ട് തന്നെ ശ്രദ്ധ വേണം.

കൊവിഡ് വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് ആവശ്യമോ, അറിഞ്ഞിരിക്കാം ഇതെല്ലാംകൊവിഡ് വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് ആവശ്യമോ, അറിഞ്ഞിരിക്കാം ഇതെല്ലാം

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇതോടൊപ്പം കഴുത്തിന്റെ മുന്‍വശത്ത് തൈറോയ്ഡ് ഗ്രന്ഥിയില്‍ തൊടുമ്പോള്‍ വളരെയധികം സോഫ്റ്റ് ആയതുപോലെ തോന്നുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. പനി, ക്ഷീണം, തളര്‍ച്ച, അസ്വസ്ഥത, അമിതമായ ചൂട്, വിറയല്‍, മലബന്ധം, വയറിളക്കം, ഭാരം കുറഞ്ഞ പോലെ തോന്നുന്നത് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ കൊവിഡിന് ശേഷമുണ്ടെങ്കില്‍ ഒട്ടും സമയം പാഴാക്കാതെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പിന്നീട് നയിച്ചേക്കാം.

English summary

How does COVID-19 impact the thyroid? Explained in Malayalam

Here in this article we are discussing about how covid 19 impact your thyroid. Take a look.
X
Desktop Bottom Promotion