Just In
- 2 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 12 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 13 hrs ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
- 1 day ago
ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍
Don't Miss
- News
ഒരു തുമ്പും കണ്ടെത്താത്ത കേസ്; കെ സുധാകരനെതിരെയുള്ള കേസിന് പിന്നില്‍ ഗൂഢലക്ഷ്യം: ചെന്നിത്തല
- Movies
പത്ത് ലക്ഷം പ്രതിഫലം കരുതിയ കഥാപാത്രം, ജഗതിയുടെ സീനുകള്‍ വെട്ടിക്കുറച്ചതിനെ പറ്റി സംവിധായകന്
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Finance
നിഫ്റ്റിയുടെ കൈയകലത്ത് 18,000; വിപണിയില്‍ ഈയാഴ്ച ശ്രദ്ധിക്കേണ്ട 8 ഘടകങ്ങള്‍
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
ശ്വാസകോശ രോഗങ്ങള്‍ എങ്ങനെ പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നു
ഇന്ത്യയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കണക്ക് ഐഷെമിക് ഹൃദ്രോഗത്തിന് തൊട്ടുപിന്നിലാണ്. സിഒപിഡിയുടെ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്) ഏകദേശം 33.6 ശതമാനം പുറത്തെ വായു മലിനീകരണം മൂലവും 25.8 ശതമാനം ഗാര്‍ഹിക വായു മലിനീകരണവും 21 ശതമാനം പുകവലിയും മൂലമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അപകട ഘടകങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
Most
read:
കാണാന്‍
ഓറഞ്ച്
പോലെ,
പക്ഷേ
ഓറഞ്ചല്ല;
ആള്
വേറെയാണ്
വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ എല്ലാ രോഗികളെയും പ്രത്യേക രീതികളില്‍ ബാധിക്കുന്നു. ഉദാഹരണത്തിന്, മിക്ക ആളുകള്‍ക്കും ശ്വാസതടസ്സം, കഫം ഉത്പാദനം എന്നിവ വര്‍ദ്ധിക്കുന്നു. എന്നിരുന്നാലും, രോഗലക്ഷണങ്ങളിലും അവയുടെ തീവ്രതയിലും വ്യക്തികള്‍ക്കനുസരിച്ച് കാര്യമായ വ്യത്യാസമുണ്ടാകാം. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പോലുള്ള അവസ്ഥകള്‍ നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ ലിംഗഭേദവുംം ഒരു പ്രധാന പങ്ക് വഹിക്കും. ജീവശാസ്ത്രപരവും മറ്റ് ഘടകങ്ങളും കാരണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്.

സ്ത്രീകളില്‍ ശ്വാസകോശ രോഗങ്ങള്‍ സാധാരണമാണോ
ശ്വാസകോശ സംബന്ധമായ തകരാറും ലിംഗഭേദവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ നടത്തിയ വ്യത്യസ്ത പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത രീതികളില്‍ ഇത് ബാധിക്കുന്നു എന്നാണ്. സ്ത്രീകള്‍ക്ക് വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ആഗോളതലത്തില്‍ ഏകദേശം 9% സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ 40% പുരുഷന്മാരും പുകവലിക്കുന്നുണ്ടെങ്കിലും, ലോകാരോഗ്യ സംഘടന പറയുന്നു.

ഈ പ്രായക്കാരില്‍ കൂടുതല്‍
55 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. മാത്രമല്ല, പ്രായമായ സ്ത്രീകള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യതയും കൂടുതലാണ്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള സ്ത്രീകളില്‍ ശ്വാസതടസ്സം ഉണ്ടാകുന്നത് കൂടുതലാണ്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള സ്ത്രീകളില്‍ ശ്വാസതടസ്സം വേഗത്തില്‍ വര്‍ദ്ധിക്കുന്നു, കൂടാതെ അവര്‍ക്ക് സിഒപിഡി ഉള്ള പുരുഷന്മാരേക്കാള് കഫം ഉല്പാദന നിരക്കും കുറവാണ്.
Most
read:ആരോഗ്യ
ഗുണങ്ങളുടെ
ഒരു
കലവറ;
ക്വിനോവ
കഴിച്ചാലുള്ള
നേട്ടം
നിരവധി

ശ്വാസകോശ രോഗങ്ങള്‍ വ്യത്യസ്തമായി ബാധിക്കുന്നത് എന്തുകൊണ്ട്
ശ്വാസകോശ രോഗം പുരുഷന്മാരെയും സ്ത്രീകളെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാന്‍ നടത്തിയ പഠനങ്ങള്‍ക്ക് കൃത്യമായ കാരണം ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു സിദ്ധാന്തം അനുസരിച്ച്, ശ്വാസകോശ സംബന്ധിയായ സങ്കീര്‍ണതകളും ലക്ഷണങ്ങളും വികസിപ്പിക്കുന്നതില്‍ പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശ വലുപ്പത്തിലുള്ള വ്യത്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ ശ്വാസകോശത്തിന്റെ അളവ് ഒരേ ഉയരവും പ്രായവുമുള്ള പുരുഷന്മാരേക്കാള് 10 ശതമാനം കുറവാണ്. സ്ത്രീകളുടെ ശ്വാസനാളങ്ങള്‍ പുരുഷന്മാരേക്കാള് ഇടുങ്ങിയതാണ്. മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത് ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ വ്യത്യസ്ത തലങ്ങള്‍ക്കും ഇതില്‍ ഒരു പങ്കുണ്ട് എന്നാണ്.

ഹോര്‍മോണുകള്‍ എങ്ങനെയാണ് അപകടസാധ്യതയിലേക്ക് നയിക്കുന്നത്
സ്ത്രീ ഹോര്‍മോണുകള്‍ക്ക് (ഈസ്ട്രജനും പ്രൊജസ്ട്രോണും) വികസനത്തില്‍ നേരിട്ട് പങ്കുണ്ട് എന്നതിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ല. ശ്വാസകോശ രോഗങ്ങളുടെ പുരോഗതി, അല്ലെങ്കില്‍ പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് ശ്വാസകോശരോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതായി നേരിട്ട് ബന്ധമില്ല, എന്നാല്‍ ചില പഠനങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, ഇഡിയോപതിക് പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്ടെന്ഷന് തുടങ്ങിയ രോഗങ്ങള്‍ പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. കൂടാതെ, സ്ത്രീകള്‍ക്ക് നേരത്തെ തന്നെ COPD ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Most
read:ഡിമെന്‍ഷ്യ
വിളിച്ചുവരുത്തും
നിങ്ങളുടെ
ഈ
മോശം
ശീലങ്ങള്‍

ഈസ്ട്രജനും പ്രോജസ്റ്ററോണും
ഈസ്ട്രജനും പ്രോജസ്റ്ററോണും ശ്വാസകോശത്തില്‍ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു, എന്നിരുന്നാലും ഈസ്ട്രജന് ശ്വാസകോശത്തില്‍ കോശജ്വലന പ്രതികരണം ഉണ്ടാക്കി ശ്വാസകോശത്തിലെ പരിക്കില്‍ കൂടുതല്‍ പങ്ക് വഹിക്കുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിക്കുന്ന സ്ത്രീകളില്‍ ഈ പ്രഭാവം കൂടുതല്‍ വഷളാക്കുന്നു. കൂടാതെ, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ശ്വാസകോശങ്ങളിലും ശ്വാസനാളങ്ങളിലും അല്‍പ്പം മെച്ചപ്പെട്ട പ്രഭാവം കാണിക്കുന്നു, ഇത് സ്ത്രീകളേക്കാള്‍ പുരുഷന്മാരെ ശ്വാസകോശ പരിക്കുകള്‍ക്ക് ഇരയാക്കുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍
ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ ആര്‍ക്കാണ് ഉണ്ടാകുന്നത് എന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. സ്ത്രീകളും പുരുഷന്മാരും അപകടസാധ്യതയുള്ളവരാണ്, അതിനാല്‍ ചെറുപ്പം മുതലേ നിങ്ങളുടെ ശ്വാസകോശാരോഗ്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകളില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ.
* പുകവലി ഒഴിവാക്കുക
* പതിവായി വ്യായാമം ചെയ്യുക
* മലിനീകരണത്തിനെതിരായ എക്സ്പോഷര്‍ കുറയ്ക്കുക
* ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക
* ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക
Most
read:ഉയര്‍ന്ന
രക്തസമ്മര്‍ദ്ദത്തിനുള്ള
മരുന്ന്
ഡാഷ്
ഡയറ്റ്:
ശരീരം
മെച്ചപ്പെടുന്നത്
ഇങ്ങനെ