For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക ജീവിതത്തിന്‍റെ അവസാനമാണ് പുരുഷനിലെ പ്രമേഹം?

By Aparna
|

പ്രമേഹ രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിച്ച് വരുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്നാൽ പലപ്പോഴും ഇത്തരം അവസരങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നെട്ടോട്ടമോടുന്നവരും ചില്ലറയല്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക സമ്മർദ്ദവും എല്ലാം രോഗത്തെ കൂടെക്കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ലൈംഗിക ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേഹം. സ്ത്രീകളേയും പുരുഷൻമാരേയും ഒരു പോലെ ഇത് ബാധിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളേക്കാൾ പുരുഷൻമാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

Most read: പ്രമേഹ രോഗികൾ ഭയക്കണം ഇത് കുടിക്കാൻMost read: പ്രമേഹ രോഗികൾ ഭയക്കണം ഇത് കുടിക്കാൻ

പ്രമേഹരോഗം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തേയും വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. പലപ്പോഴും വേണ്ടത്ര ശ്രദ്ധ നൽകാതെ ചികിത്സിക്കാതിരുന്നാൽ അത് വളരെ വലിയ വെല്ലുവിളിയാണ് നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടാക്കുന്നത്. മനുഷ്യന് ഭക്ഷണവും ഉറക്കവും എന്ന പോലെ തന്നെ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് ലൈംഗിക ജീവിതവും. ജീവിത ശൈലി രോഗങ്ങളിൽ മുന്നിൽ നിൽക്കുന്ന പ്രമേഹം നിങ്ങളെ ബാധിച്ചാൽ അത് പലപ്പോഴും രോഗാവസ്ഥക്ക് വെല്ലുവിളി ഉയർത്തുകയും സുഖകരമായ ദാമ്പത്യം സാധ്യമാവാതെ വരുകയും ചെയ്യുന്നു. എങ്ങനെയെല്ലാം പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഉദ്ദാരണക്കുറവ്

ഉദ്ദാരണക്കുറവ്

പുരുഷൻമാരെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് ഉദ്ദാരണക്കുറവ്. ഇത് പ്രമേഹം തിരിച്ചറിഞ്ഞ് തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്. പുരുഷൻമാരിൽ ഒരിക്കലും ലൈംഗികാരോഗ്യം ഇല്ലാതാവുന്നില്ല, എന്നാല്‍ ഇത്തരം രോഗങ്ങൾ ഉള്ളപ്പോൾ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. സാധാരണ അവസ്ഥയേക്കാൾ നാല് മടങ്ങ് കുറവാണ് പ്രമേഹ രോഗികളില്‍ സംഭവിക്കുന്നത്. ഇത് വളരെയധികം കാലം തന്നെ നീണ്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രായം ഇതിൽ വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ്.

 ഉദ്ദാരണക്കുറവും ഹൃദയാഘാതവും

ഉദ്ദാരണക്കുറവും ഹൃദയാഘാതവും

ഉദ്ദാരണക്കുറവ് ഉള്ള പ്രമേഹ രോഗികളിൽ ഹൃദയാഘാതം വരുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. കാരണം ധമനികളിൽ ഉണ്ടാവുന്ന ബ്ലോക്കാണ് പലപ്പോഴും ഉദ്ദാരണത്തകരാറുകൾ ഉണ്ടാക്കുന്നത്. ഇത്തരം ബ്ലോക്ക് ശരീരത്തിന്‍റെ ഏത് ഭാഗത്തേയും ബാധിക്കാം. അതുകൊണ്ട് പ്രമേഹ രോഗികളുടെ ഹൃദയാരോഗ്യം അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അല്ലെങ്കിൽ കൂടുതൽ അപകടത്തിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഉദ്ദാരണത്തകരാറുകള്‍ മറച്ച് വെക്കാതെ ഡോക്ടറോട് തുറന്ന് പറയേണ്ടത് അത്യാവശ്യമാണ്.

രക്തക്കുഴലിനെ ബാധിക്കുന്നു

രക്തക്കുഴലിനെ ബാധിക്കുന്നു

പ്രമേഹം നിങ്ങളുടെ രക്തക്കുഴലുകളേയും ഞരമ്പുകളേയും ബാധിക്കുമ്പോഴാണ് അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തുന്നത്. ഈ അവസരത്തിൽ നിങ്ങളിൽ ലൈംഗിക ബലഹീനത ഉണ്ടാവുന്നതിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് സ്വകാര്യപ്രശ്നം എന്ന് കരുതി മറച്ച് വെക്കുമ്പോൾ അത് ആരോഗ്യത്തിന് ഭീഷണിയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുന്നത്. ലൈംഗിക ശേഷിയെ പ്രമേഹം ബാധിക്കുന്നത് പോലെ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും പ്രമേഹം നിങ്ങളെ എത്തിക്കുന്നുണ്ട്.

ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നു

ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നു

പുരുഷന്‍മാരിൽ പ്രമേഹം ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറക്കുന്നുണ്ട്. ഇത് പുരുഷൻമാരിലെ ലൈംഗിക താൽപ്പര്യത്തെ വളരെയധികം കുറക്കുകയും ലൈംഗിക ബലഹീനതക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇതിലൂടെയും ഉദ്ദാരണ തകരാറുകൾ സംഭവിക്കാവുന്നതാണ്. സ്വകാര്യഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുകയും ഉദ്ദാരണത്തകരാറിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികൾ നിസ്സാരമെന്ന് കരുതി വിടുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് പകരം അനാരോഗ്യത്തെയാണ് കൂടെക്കൂട്ടുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 ശീഘ്രസ്ഖലനം

ശീഘ്രസ്ഖലനം

പ്രമേഹ രോഗികളെ അലട്ടുന്ന മറ്റൊരു ലൈംഗിക പ്രശ്നമാണ് ശീഘ്രസ്ഖലനം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിൽ ഉണ്ടാവുന്ന അതൃപ്തിക്ക് വരെ കാരണമായി കണക്കാക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. ഇത് പ്രമേഹ രോഗികളിൽ എപ്പോഴും സംഭവിക്കുന്ന ഒന്നാണ്. അതിലൂടെ സംതൃപ്തമായ ഒരു ലൈംഗിക ജീവിതം സാധ്യമാവുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മോശമാണ് എന്ന് പറഞ്ഞ് ചികിത്സിക്കാതിരിക്കുന്നത് പല വിധത്തിലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

ലൈംഗിക താൽപ്പര്യക്കുറവ്

ലൈംഗിക താൽപ്പര്യക്കുറവ്

പുരുഷന്‍മാരിൽ ലൈംഗിക താൽപ്പര്യക്കുറവ് ഇത്തരത്തിൽ സംഭവിക്കുന്ന ഒന്നാണ്. ഇതിന് പ്രമേഹവും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറയുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ ലൈംഗികാഭിനിവേശത്തെ കുറക്കുന്നു. ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറക്കുന്നതിന് പലപ്പോഴും പ്രമേഹം ഒരു പ്രധാന കാരണം തന്നെയാണ്. അതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേഹം എന്ന കാര്യത്തിൽ സംശയം വേണ്ട. കൃത്യമായ ഡയറ്റും ആരോഗ്യ രീതിയും ഫോളോ ചെയ്താൽ ഒരു പരിധി വരെ രോഗങ്ങളെ തടഞ്ഞ് നിർത്താൻ സാധിക്കുന്നുണ്ട്.

English summary

How Diabetes Affect Sexual Health in Men

Here in this article we are discussing about how diabetes affect your sexual health. Read on.
Story first published: Friday, January 3, 2020, 17:33 [IST]
X
Desktop Bottom Promotion