For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ഡാഷ് ഡയറ്റ്: ശരീരം മെച്ചപ്പെടുന്നത് ഇങ്ങനെ

|

ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശ്ശബ്ദ കൊലയാളി എന്നും വിളിക്കുന്നു. കാരണം ഇത് കാര്യമായ ഒരു ലക്ഷണവും കാണിക്കുന്നില്ല, മാത്രമല്ല ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ഒരു സാധാരണ അവസ്ഥയാണ്. മിക്കവരും ഈ അവസ്ഥ അനുഭവിക്കുന്നുവെന്ന വസ്തുത പലര്‍ക്കും അറിയില്ല. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ തടയുന്നതിനുള്ള ഭക്ഷണരീതികളെയാണ് ഡാഷ് ഡയറ്റ് സൂചിപ്പിക്കുന്നത്.

Most read: മസാജിംഗിലൂടെ പ്രതിരോധശേഷി കൂട്ടാം; പക്ഷേ ഈ സമയം ചെയ്യണംMost read: മസാജിംഗിലൂടെ പ്രതിരോധശേഷി കൂട്ടാം; പക്ഷേ ഈ സമയം ചെയ്യണം

നിങ്ങളുടെ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മറ്റ് കൊഴുപ്പുകള്‍ എന്നിവ കുറയ്ക്കാന്‍ ഡാഷ് ഡയറ്റ് സഹായിക്കും. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായകരമാണ്. ഈ ഭക്ഷണക്രമത്തില്‍ സോഡിയം കുറവും പോഷകങ്ങള്‍ കൂടുതലുമാണ്. ഡാഷ് ഡയറ്റ് എങ്ങനെ നിങ്ങളുടെ അമിത രക്തസമ്മര്‍ദ്ദം തടയുന്നുവെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഡാഷ് ഡയറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഡാഷ് ഡയറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

നിങ്ങളുടെ ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് പ്രതിദിനം 2300 മില്ലിഗ്രാം ആയി കുറയ്ക്കുന്നതിലൂടെ ഡാഷ് ഡയറ്റ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. സോഡിയം പ്രതിദിനം 1500 മില്ലിഗ്രാമായി കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കൂടുതല്‍ കുറയ്ക്കുന്നു. പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കാവുന്ന പോഷകളും ഡാഷ് ഡയറ്റില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയണമെങ്കില്‍ ഡാഷ് ഡയറ്റ് പിന്തുടരാം. അധിക ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. സോഡിയം കഴിക്കുന്നത് പ്രതിദിനം 2300 മില്ലിഗ്രാമായി കുറയ്ക്കുന്നതിലൂടെ മിക്ക ആളുകള്‍ക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.

ഡാഷ് ഡയറ്റില്‍ കഴിക്കേണ്ടത്

ഡാഷ് ഡയറ്റില്‍ കഴിക്കേണ്ടത്

* ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവ.

* ധാന്യങ്ങള്‍, ബീന്‍സ്, വിത്തുകള്‍, നട്‌സ്, സസ്യ എണ്ണകള്‍ എന്നിവ ഉള്‍പ്പെടുത്തുക

* ലീന്‍ മീറ്റ്, കോഴി, മത്സ്യം എന്നിവ കഴിക്കുക

* ഉപ്പ്, റെഡ് മീറ്റ്, മധുരപലഹാരങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവ കുറയ്ക്കുക

* ലഹരിപാനീയങ്ങള്‍ പരിമിതപ്പെടുത്തുക

* ആഴ്ചയിലെ മിക്ക ദിവസവും നിങ്ങള്‍ കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യേണ്ടതുണ്ട്. വേഗത്തിലുള്ള നടത്തമോ സൈക്ലിങോ തിരഞ്ഞെടുക്കാം. ആഴ്ചയില്‍ കുറഞ്ഞത് 2 മണിക്കൂറും 30 മിനിറ്റും വ്യായാമം ചെയ്യാന്‍ ലക്ഷ്യമിടുക.

Most read:മഗ്നീഷ്യം നിറഞ്ഞ ഭക്ഷണം ശരീരത്തിന് നല്‍കും ഗുണം നിരവധിMost read:മഗ്നീഷ്യം നിറഞ്ഞ ഭക്ഷണം ശരീരത്തിന് നല്‍കും ഗുണം നിരവധി

കഴിക്കേണ്ടത് ഇതെല്ലാം

കഴിക്കേണ്ടത് ഇതെല്ലാം

ഡാഷ് ഡയറ്റിന്റെ രണ്ട് പതിപ്പുകളിലും ധാരാളം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ചില മത്സ്യങ്ങളും, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയും കൂടാതെ ആഴ്ചയില്‍ അല്‍പം നട്സും വിത്തുകളും പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്ക് ചുവന്ന മാംസം, മധുരപലഹാരങ്ങള്‍, കൊഴുപ്പുകള്‍ എന്നിവ ചെറിയ അളവില്‍ കഴിക്കാം. ഡാഷ് ഡയറ്റില്‍ കൊഴുപ്പുകള്‍ കുറവാണ്. പ്രതിദിനം 2,000 കലോറി നിങ്ങള്‍ക്ക് നല്‍കുന്ന ഡാഷ് ഡയറ്റ് ഭക്ഷണങ്ങള്‍ ഇതാ.

ധാന്യങ്ങള്‍: ദിവസം 6 മുതല്‍ 8 വരെ തവണ

ധാന്യങ്ങള്‍: ദിവസം 6 മുതല്‍ 8 വരെ തവണ

റൊട്ടി, ധാന്യങ്ങള്‍, അരി, പാസ്ത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ നാരുകളും പോഷകങ്ങളും ഉള്ളതിനാല്‍ ധാന്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തിന്, വെളുത്ത അരിക്ക് പകരം ബ്രൗണ്‍ റൈസ്, സാധാരണ പാസ്തയ്ക്ക് പകരം ഗോതമ്പ് പാസ്ത, വൈറ്റ് ബ്രെഡിന് പകരം ധാന്യ ബ്രെഡ് എന്നിവ ഉപയോഗിക്കുക. ധാന്യങ്ങളില്‍ സ്വാഭാവികമായും കൊഴുപ്പ് കുറവാണ്.

പച്ചക്കറി: ദിവസം 4 മുതല്‍ 5 വരെ തവണ

പച്ചക്കറി: ദിവസം 4 മുതല്‍ 5 വരെ തവണ

തക്കാളി, കാരറ്റ്, ബ്രൊക്കോളി, മധുരക്കിഴങ്ങ്, ഇലകള്‍, മറ്റ് പച്ചക്കറികള്‍ എന്നിവയില്‍ നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കറികളെ സൈഡ് വിഭവങ്ങളായി മാത്രം കരുതരുത്. നിങ്ങള്‍ക്ക് ലഘുഭക്ഷണമായും ഇടയ്ക്ക് ഇവ കഴിക്കാവുന്നതാണ്. ശീതീകരിച്ചതും ടിന്നിലടച്ചതുമായ പച്ചക്കറികള്‍ വാങ്ങുമ്പോള്‍, കുറഞ്ഞ സോഡിയം അല്ലെങ്കില്‍ കൂടുതല്‍ ഉപ്പ് ഇല്ലാതെ ലേബല്‍ ചെയ്തവ തിരഞ്ഞെടുക്കുക.

Most read:രോഗപ്രതിരോധം കൂട്ടും, കൊളസ്‌ട്രോള്‍ കുറയ്ക്കും; പര്‍പ്പിള്‍ കാരറ്റ് എന്ന അത്ഭുതംMost read:രോഗപ്രതിരോധം കൂട്ടും, കൊളസ്‌ട്രോള്‍ കുറയ്ക്കും; പര്‍പ്പിള്‍ കാരറ്റ് എന്ന അത്ഭുതം

പഴങ്ങള്‍: ദിവസം 4 മുതല്‍ 5 വരെ തവണ

പഴങ്ങള്‍: ദിവസം 4 മുതല്‍ 5 വരെ തവണ

പച്ചക്കറികളെപ്പോലെ, പഴങ്ങളിലും ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പും കുറവാണ്. പഴങ്ങള്‍ നിങ്ങളുടെ ലഘുഭക്ഷണവുമാക്കി മാറ്റുക. നിങ്ങള്‍ ടിന്നിലടച്ച പഴമോ ജ്യൂസോ തിരഞ്ഞെടുക്കുകയാണെങ്കില്‍, പഞ്ചസാര ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പാക്കുക.

പാല്‍ ഉത്പന്നങ്ങള്‍: ദിവസം 2 മുതല്‍ 3 വരെ തവണ

പാല്‍ ഉത്പന്നങ്ങള്‍: ദിവസം 2 മുതല്‍ 3 വരെ തവണ

കാല്‍സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയുടെ പ്രധാന ഉറവിടങ്ങളാണ് പാല്‍, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍. കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാലുല്‍പ്പന്നങ്ങള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക. പാലുല്‍പ്പന്നങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍, ലാക്ടോസ് രഹിത ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

Most read:ഈ മാറ്റം ശീലിച്ചാല്‍ വേനലിലും നേടാം ഊര്‍ജ്ജസ്വലമായ ശരീരംMost read:ഈ മാറ്റം ശീലിച്ചാല്‍ വേനലിലും നേടാം ഊര്‍ജ്ജസ്വലമായ ശരീരം

മാംസം, മത്സ്യം

മാംസം, മത്സ്യം

പ്രോട്ടീന്‍, ബി വിറ്റാമിനുകള്‍, ഇരുമ്പ്, സിങ്ക് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മാംസം. ലീന്‍ മീറ്റ് കഴിക്കുന്നത് ഒരു ദിവസം 6 ഔണ്‍സില്‍ കൂടരുത്. കൊഴുപ്പില്‍ വറുത്തെടുക്കുന്നതിന് പകരം ചുട്ടതോ, ഗ്രില്‍ ചെയ്തയോ ആയ മാംസം കഴിക്കുക. സാല്‍മണ്‍, മത്തി, ട്യൂണ തുടങ്ങിയ ഹൃദയാരോഗ്യമുള്ള മത്സ്യം കഴിക്കുക. ഇത്തരത്തിലുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്, ഇത് നിങ്ങളുടെ ഹൃദയത്തിന് ആരോഗ്യകരമാണ്.

നട്സ്, വിത്ത്, പയര്‍വര്‍ഗ്ഗങ്ങള്‍: ആഴ്ചയില്‍ 4 മുതല്‍ 5 വരെ തവണ

നട്സ്, വിത്ത്, പയര്‍വര്‍ഗ്ഗങ്ങള്‍: ആഴ്ചയില്‍ 4 മുതല്‍ 5 വരെ തവണ

ബദാം, സൂര്യകാന്തി വിത്തുകള്‍, ബീന്‍സ്, കടല, പയറ് തുടങ്ങിയവ മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവയുടെ നല്ല ഉറവിടങ്ങളാണ്. ക്യാന്‍സറുകള്‍, ഹൃദയ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന സസ്യ സംയുക്തങ്ങളായ ഫൈബര്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവയും ഇവയില്‍ നിറഞ്ഞിരിക്കുന്നു. ഡാഷ് ഡയറ്റില്‍ ഇവ ആഴ്ചയില്‍ കുറച്ച് തവണ മാത്രമേ കഴിക്കാന്‍ നിര്‍ദേശിക്കുന്നുള്ളൂ. കാരണം ഈ ഭക്ഷണങ്ങളില്‍ കലോറി കൂടുതലാണ്.

Most read:വേനനില്‍ തലയുയര്‍ത്തും ഈ വില്ലന്‍ രോഗങ്ങള്‍; ഇവ ശ്രദ്ധിക്കണംMost read:വേനനില്‍ തലയുയര്‍ത്തും ഈ വില്ലന്‍ രോഗങ്ങള്‍; ഇവ ശ്രദ്ധിക്കണം

കൊഴുപ്പ്

കൊഴുപ്പ്

കൊഴുപ്പ് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെ ആഗിരണം ചെയ്യാനും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാല്‍ വളരെയധികം കൊഴുപ്പ് നിങ്ങളുടെ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ മോണോസാചുറേറ്റഡ് കൊഴുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊഴുപ്പില്‍ നിന്നുള്ള ദൈനംദിന കലോറിയുടെ 30 ശതമാനത്തില്‍ താഴെയായി കൊഴുപ്പ് പരിമിതപ്പെടുത്താന്‍ ഡാഷ് ഡയറ്റ് ശ്രദ്ധിക്കുന്നു. ഡാഷ് ഡയറ്റ് പിന്തുടരുമ്പോള്‍ നിങ്ങള്‍ മധുരപലഹാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല. മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ കൊഴുപ്പ് കുറഞ്ഞ കുക്കികള്‍ പോലുള്ളവ തിരഞ്ഞെടുക്കുക.

English summary

How Dash Diet Helps to Control Hypertension in Malayalam

The DASH diet can help lower high blood pressure, cholesterol and other fats in your blood. Here is how dash diet helps to control hypertension. Take a look.
Story first published: Tuesday, February 22, 2022, 11:04 [IST]
X
Desktop Bottom Promotion