For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് തലച്ചോറിനെയും വിടില്ല; ബാധിച്ചാല്‍ അതിസങ്കീര്‍ണം

|

കോവിഡിന്റെ തുടക്കത്തില്‍ ഇതൊരു ശ്വാസകോശ സംബന്ധമായ വൈറസാണെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, വൈറസിന്റെ വ്യാപന ഘട്ടത്തില്‍ ഇത് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. ഒന്നര വര്‍ഷം മാത്രമേ ആയുള്ളൂ കോവിഡ് വൈറസ് മനുഷ്യന് പരിചിതമായിട്ട്. ഇതിനകം തന്നെ വളരെ സ്ഥിരതയോടെ ഗവേഷകര്‍ക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞു. മുമ്പ്, പ്രധാനമായും ശ്വാസകോശഅണുബാധയായി കണക്കാക്കപ്പെട്ടിരുന്ന വൈറസ് ഇപ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും അതേ തീവ്രതയില്‍ ബാധിക്കുമെന്ന് നമുക്കറിയാം.

Most read: ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍

വൈറസ് ബാധിച്ചാല്‍ ആളുകളില്‍ അത് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. മറ്റു ശരീരഭാഗങ്ങളിലെന്ന പോലെ ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. കോവിഡ വൈറസ് ബാധിച്ച ഏഴില്‍ ഒരാള്‍ക്ക് ബ്രെയിന്‍ ഫോഗ് അല്ലെങ്കില്‍ ഓര്‍മ്മത്തകരാറ് പോലുള്ള ന്യൂറോളജിക്കല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മസ്തിഷ്‌ക കോശങ്ങളെയോ ഞരമ്പുകളെയോ വൈറസ് നേരിട്ട് ആക്രമിക്കുന്നില്ലെങ്കിലും, കഠിനമായ കേസുകള്‍ സ്‌ട്രോക്ക്, അപസ്മാരം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

തലച്ചോറിനെ എങ്ങനെ കോവിഡ് ബാധിക്കുന്നു

തലച്ചോറിനെ എങ്ങനെ കോവിഡ് ബാധിക്കുന്നു

സാധാരണയായി വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും തലച്ചോറുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുടെ ലക്ഷണം പ്രത്യക്ഷപ്പെടുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. ചില ആളുകള്‍ക്ക് ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ് അല്ലെങ്കില്‍ ക്ഷീണം പോലുള്ള നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. അതേസമയം കോവിഡ് ബാധിച്ച് ദീര്‍ഘകാലത്തേക്ക് ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്ന രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഈ അടയാളങ്ങളില്‍ ഇവ ഉള്‍പ്പെട്ടേക്കാം:

ഓക്‌സിജന്‍ കുറയുന്ന രോഗികളിലെ ലക്ഷണങ്ങള്‍

ഓക്‌സിജന്‍ കുറയുന്ന രോഗികളിലെ ലക്ഷണങ്ങള്‍

ആശയക്കുഴപ്പം

തലവേദന

വിഷാദം

ഫോക്കസ് ചെയ്യാനുള്ള കഴിവില്ലായ്മ

സ്‌ട്രോക്ക്

മണവും രുചിയും നഷ്ടപ്പെടല്‍

പെരുമാറ്റത്തിലെ മാറ്റങ്ങള്‍

ബോധം നഷ്ടപ്പെടല്‍

ഇതിനുപുറമെ, കോവിഡിന് ശേഷം ആളുകള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് പ്രശ്‌നങ്ങളുമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, വൈറസുമായി ബന്ധപ്പെട്ട ചില ചികിത്സകള്‍ തലച്ചോറിന്റെ പുറം പാളികളിലെ ചാരനിറത്തിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Most read:പ്രമേഹ രോഗികള്‍ക്ക് കോവിഡ് വാക്സിന്‍ സുരക്ഷിതമാണോ? ഇതെല്ലാം ശ്രദ്ധിക്കണം

എന്തുകൊണ്ട് കോവിഡ് തലച്ചോറിനെ ബാധിക്കുന്നു

എന്തുകൊണ്ട് കോവിഡ് തലച്ചോറിനെ ബാധിക്കുന്നു

കോവിഡ് -19 നമ്മുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്നതിന്റെ കൃത്യമായ കാരണങ്ങള്‍ വിദഗ്ദ്ധര്‍ക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ വൈറസ് ഇതില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്.

കഠിനമായ അണുബാധ - ഗവേഷകരുടെ അഭിപ്രായത്തില്‍, കഠിനമായ കേസുകളില്‍, വൈറസ് കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് (തലച്ചോറും സുഷുമ്നാ നാഡിയും) പ്രവേശിച്ച് അണുബാധയ്ക്ക് കാരണമായേക്കാം. ഒരു പഠനത്തിനിടയില്‍, സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ വൈറസിന്റെ ജനിതക ഘടന കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ശരീരത്തിലെ മാറ്റങ്ങള്‍

ശരീരത്തിലെ മാറ്റങ്ങള്‍

അമിതമായ പ്രതിരോധശേഷി - കോവിഡ് കാരണമായുണ്ടാകുന്ന അമിതമായ രോഗപ്രതിരോധ സംവിധാനമാകാം മറ്റൊരു കാരണം. ശരീരത്തിലെ വൈറസിനെതിരെ പോരാടുന്നത് കോശത്തിനും അവയവങ്ങള്‍ക്കും ഹാനികരമായ വീക്കം ഉണ്ടാക്കും.

നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങള്‍ - കോവിഡ് കാരണമുള്ള ഉയര്‍ന്ന പനി, കുറഞ്ഞ ഓക്‌സിജന്റെ അളവ്, അല്ലെങ്കില്‍ അവയവങ്ങളുടെ തകരാറുകള്‍ പോലുള്ള നിങ്ങളുടെ ശരീരത്തിലെ ശാരീരിക മാറ്റങ്ങള്‍ മസ്തിഷ്‌ക സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നു. കാലക്രമേണ, ഇത് ആശയക്കുഴപ്പത്തിലേക്കോ കോമയിലേക്കോ നയിച്ചേക്കാം.

Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

കോവിഡ് വന്നുമാറിയതിനു ശേഷം മൊത്തത്തിലുള്ള വീണ്ടെടുക്കലിനായി നിങ്ങളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കുറച്ച് ശ്രദ്ധിക്കുന്നത് നിങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യം പുനര്‍നിര്‍മ്മിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ:

തലച്ചോറിനെ ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍

തലച്ചോറിനെ ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍

ശരീരത്തിന്റെ പേശികളെ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ ശക്തി പരിശീലനവും കാര്‍ഡിയോ വ്യായാമങ്ങളും നടത്തുന്നു. അതുപോലെ, നിങ്ങളുടെ തലച്ചോറിന്റെ പേശികളെ ശക്തിപ്പെടുത്തുന്നതിന്, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. മാനസിക വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Most read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

തലച്ചോറിനെ ശക്തിപ്പെടുത്തുന്ന ഭക്ഷണം കഴിക്കുക

തലച്ചോറിനെ ശക്തിപ്പെടുത്തുന്ന ഭക്ഷണം കഴിക്കുക

നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇലക്കറികളും കൊഴുപ്പുള്ള മത്സ്യങ്ങളും സിട്രസ് പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിലെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സെറിബ്രോവാസ്‌കുലര്‍ തകരാറുകള്‍ തടയുകയും ചെയ്യും. കഴിയുന്നത്ര തലച്ചോറിന്റെ ആരോഗ്യം കാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.

ധ്യാനം പരിശീലിക്കുക

ധ്യാനം പരിശീലിക്കുക

നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനുമുള്ള മികച്ച മാര്‍ഗമാണ് ധ്യാനം. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ശരീരത്തില്‍ ഒരു ഫിസിയോളജിക്കല്‍ റിലാക്‌സേഷന്‍ പ്രതികരണം നടത്താനും സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ധ്യാനം സഹായകമാകു.

Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ശാന്തമായ ഉറക്കം

ശാന്തമായ ഉറക്കം

നിങ്ങളുടെ ഉറക്കവും തലച്ചോറിന്റെ ആരോഗ്യവും പരസ്പരം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ ശ്രമിക്കുക. ഒരേ നേരത്ത് ഉറങ്ങാന്‍ പോകുക, ഒരേ സമയത്ത് ഉണരുക. വാരാന്ത്യങ്ങളില്‍ പോലും ഈ പതിവ് പിന്തുടരാന്‍ ശ്രമിക്കുക. നല്ല ഒരു രാത്രി ഉറക്കം നിങ്ങളുടെ ദൈനംദിന ചിന്തയെയും ഓര്‍മ്മയെയും മാനസികാവസ്ഥയെയും നല്ല രീതിയില്‍ മെച്ചപ്പെടുത്തും.

English summary

How COVID Can Affect Your Brain Health in Malayalam

While the virus doesn’t directly attack the brain cells or nerves, in severe cases can cause problems like strokes and seizures. Read on to know more.
X