For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍

|

ഇന്നത്തെ ജീവിതശൈലിയിലെ മാറ്റം കാരണം സമൂഹത്തില്‍ പിടിമുറുക്കിയ ഒരു ആരോഗ്യ അവസ്ഥയാണ് കൊളസ്‌ട്രോള്‍. ശരീരത്തിന് ഒരളവില്‍ കൊളസ്‌ട്രോള്‍ ആവശ്യമാണ് എന്നത് സത്യമാണ്. എന്നാല്‍ അളവില്‍ കവിഞ്ഞാല്‍ അവ മറ്റു പല കഠിനമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read: രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെMost read: രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെ

മോശം ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പുകവലി, പ്രായം, പ്രമേഹം എന്നിവയൊക്കെ നിങ്ങളില്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താനുള്ള ചില പ്രധാന കാരണങ്ങളാണ്. നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാകുന്ന കൊളസ്‌ട്രോളിനെ ചെറുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അശ്വഗന്ധ നിങ്ങളെ സഹായിക്കും. പണ്ടുകാലം മുതല്‍ക്കേ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു ആയുര്‍വേദ ഘടകമാണ് അശ്വഗന്ധ. കൊളസ്‌ട്രോളിന്റെ അപകടസാധ്യതകളെക്കുറിച്ചും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അശ്വഗന്ധ എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അറിയാന്‍ ലേഖനം വായിക്കൂ.

എന്താണ് കൊളസ്‌ട്രോള്‍ ?

എന്താണ് കൊളസ്‌ട്രോള്‍ ?

രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുക് അല്ലെങ്കില്‍ കൊഴുപ്പ് പോലെയുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. എന്നിരുന്നാലും കൊളസ്‌ട്രോള്‍ പൂര്‍ണ്ണമായും മോശമല്ല. ഭക്ഷണത്തിലൂടെയോ സ്വയം ഉത്പാദിപ്പിക്കുന്നതിലൂടെയോ ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുന്നു. കോശഭിത്തികളെ ശക്തിപ്പെടുത്തുകയും കുടലില്‍ ദഹനത്തിനായി ബാലെ ആസിഡ് സൃഷ്ടിക്കാന്‍ സഹായിക്കുകയും വിറ്റാമിന്‍ ഡി അല്ലെങ്കില്‍ മറ്റ് ഹോര്‍മോണുകള്‍ നിര്‍മ്മിക്കാനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ എന്താണ് ചെയ്യുന്നത്?

കൊളസ്‌ട്രോള്‍ എന്താണ് ചെയ്യുന്നത്?

ശരീരത്തിന് ആവശ്യമായ മൊത്തം കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിനു ലഭിക്കുന്നുള്ളു. എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍ എന്നിങ്ങനെ ശരീരത്തില്‍ വിവിധ രൂപത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നതാണ് ഒന്ന്. രക്തത്തില്‍ എല്‍.ഡി.എല്ലിന്റെ അളവ് കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി ആരോഗ്യപരമായ പല അപകടങ്ങള്‍ക്കും കാരണമാകും. ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്ട്രോള്‍ ആണ് മറ്റൊന്ന്. ഈ കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ സഹായിക്കുന്നു.

Most read:വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്Most read:വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അശ്വഗന്ധ

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അശ്വഗന്ധ

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് 'വിത്താനിയ സോംനിഫെറ' അല്ലെങ്കില്‍ 'ഇന്ത്യന്‍ വിന്റര്‍ ചെറി' എന്നറിയപ്പെടുന്ന അശ്വഗന്ധ. പണ്ടുകാലം മുതല്‍ക്കേ ഇന്ത്യന്‍ ആയുര്‍വേദത്തില്‍ പേരുകേട്ട ഒന്നാണിത്. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാനുമായുള്ള അശ്വഗന്ധയുടെ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇവയില്‍ ധാരാളമായി അടങ്ങിയ എന്‍സൈമുകളും ഹോര്‍മോണുകളും ശരീരത്തിന് ഗുണം ചെയ്യുന്നു.

അശ്വഗന്ധ എങ്ങനെ ഗുണം ചെയ്യുന്നു

അശ്വഗന്ധ എങ്ങനെ ഗുണം ചെയ്യുന്നു

അശ്വഗന്ധ കഴിക്കുന്നത് മൊത്തം അല്ലെങ്കില്‍ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും പേശികളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നു. ഇത് ഓക്‌സീകരണം മൂലം എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് തടയുന്നു.

Most read:പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലിMost read:പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കുന്നു

ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയുന്നതിനുമുള്ള ഒരു കൂട്ടാണ് അശ്വഗന്ധ. ധമനികളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ആല്‍ട്രോസെല്ലോസിസ് സാധ്യത കുറയ്ക്കുന്ന മാക്രോ ന്യൂട്രിയന്റുകളാണ് ഫ്‌ളേവനോയിഡുകള്‍. ആന്റിഓക്സിഡന്റുകളുടെ അഭാവം ധമനികളില്‍ ഫലകത്തിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കല്‍ നാശത്തിന് കാരണമാകുന്നു. അശ്വഗന്ധയിലെ ഹൈപ്പോകോളസ്‌ട്രോളമിക് മൂലകം അവ ഒഴിവാക്കാന്‍ സഹായിക്കുന്നു. അശ്വഗന്ധ ഉപയോഗിക്കാനുള്ള മറ്റൊരു നല്ല കാര്യം ഇതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ്.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

ഔഷധമൂല്യങ്ങളുടെ ഒരു കലവറയാണ് അശ്വഗന്ധ. അതിനാല്‍ തന്നെ പല ആയുര്‍വേദ മരുന്നുകളിലും ഒരു സ്ഥിരം സാന്നിദ്ധ്യമാണ് ഇത്. പ്രമേഹം, അമിതവണ്ണം, മാനസിക ഉത്കണ്ഠ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്‌ക്കെല്ലാം പരിഹാരമായി അശ്വഗന്ധ ഉപയോഗിച്ചുവരുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം ശക്തിപ്പെടുത്തുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് പാലില്‍ കലര്‍ത്തിയോ ചൂര്‍ണമായോ ഗുളിക രൂപത്തിലോ കഴിക്കാവുന്നതാണ്. എന്നിരുന്നാലും സ്വയം ചികിത്സയ്ക്ക് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം കൂടി തേടുക.

Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

English summary

How Ashwagandha Helps In Reducing Cholesterol

Ashwagandha is an ancient medicinal herb. Read on how ashwagandha helps in reducing cholesterol.
Story first published: Friday, January 15, 2021, 11:08 [IST]
X
Desktop Bottom Promotion