For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടം

|

കൊറോണ വൈറസ് നമ്മുടെ ജീവിതത്തെ പലവിധത്തില്‍ സ്വാധീനിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. പലരുടെയും ജീവിതം നഷ്ടപ്പെടുത്തുക മാത്രമല്ല, ലോകജനതയുടെ മാനസികാരോഗ്യത്തെ വരെ മാറ്റി മറിക്കാന്‍ വൈറസിന് സാധിച്ചു. ഇപ്പോള്‍, ഉയര്‍ന്നുവരുന്ന പുതിയ വകഭേദങ്ങളാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് തുടങ്ങിയ വകഭേദങ്ങള്‍ വളരെയധികം വ്യാപിക്കുകയും മനുഷ്യജീവിതത്തിന് കൂടുതല്‍ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ്.

Most read: കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകം വളരെ അപകടകരമായ ഒരു കാലഘട്ടത്തിലാണ് എന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രേഷ്യസ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡെല്‍റ്റ വകഭേദം നിലവില്‍ നൂറോളം രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ജനിതകമാറ്റം തുടരുകയാണെന്നും പല രാജ്യങ്ങളിലും പ്രശ്‌നം ഗുരുതരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍പത്തെ കോവിഡ് വൈറസില്‍ നിന്ന് അല്‍പം വ്യത്യസ്തമായിരിക്കും ഇതിന്റെ ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എന്താണ് ഡെല്‍റ്റ വകഭേദം

എന്താണ് ഡെല്‍റ്റ വകഭേദം

2020ല്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദം, ജനിതകമാറ്റം വന്നകോവിഡ് വൈറസിന്റെ വ്യാപിച്ചുവരുന്ന വകഭേദമാണ്. ഇത് ഇപ്പോള്‍ 100 രാജ്യങ്ങളിലധികം വ്യാപിച്ചുകഴിഞ്ഞു. യുകെയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ടുചെയ്ത ആല്‍ഫ വേരിയന്റിനേക്കാള്‍ കൂടുതല്‍ മാരകവും വേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റ വകഭേദമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത വകഭേദങ്ങളില്‍- ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവ കൂടുതല്‍ മാരകമായ വൈറസാണെന്ന് വിശ്വസിക്കപ്പെടുന്നു.

കോവിഡ് വൈറസും ഡെല്‍റ്റ വകഭേദവും

കോവിഡ് വൈറസും ഡെല്‍റ്റ വകഭേദവും

സമീപകാല കണ്ടെത്തലുകള്‍ അനുസരിച്ച്, ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍ പരമ്പരാഗത കോവിഡ് വൈറസില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഒരു വൈറസ് സ്വയം ജനിതകമാറ്റം വരുന്നത് പതിവാണ്. ഒന്നോ അതിലധികമോ പുതിയ ജനിതകമാറ്റം വന്ന ഒരു വൈറസിനെ യഥാര്‍ത്ഥ വൈറസിന്റെ വകഭേദം എന്ന് വിളിക്കുന്നു. അതായത്, കോവിഡ് വൈറസിന്റെ കാര്യത്തില്‍, അത് പല വകഭേദങ്ങളായി രൂപാന്തരപ്പെട്ടു. അതില്‍ B.1.617.2 എന്ന് അറിയപ്പെടുന്ന ഡെല്‍റ്റ വകഭേദമാണ് ഏറ്റവും മാരകമായി കണക്കാക്കപ്പെടുന്നത്.

Most read:കൊറോണക്കാലത്തെ ഉറക്കമില്ലായ്മ; പിടിമുറുക്കി 'കൊറോണസോംനിയ'Most read:കൊറോണക്കാലത്തെ ഉറക്കമില്ലായ്മ; പിടിമുറുക്കി 'കൊറോണസോംനിയ'

ലക്ഷണങ്ങള്‍ വ്യത്യസ്തമാകുമോ?

ലക്ഷണങ്ങള്‍ വ്യത്യസ്തമാകുമോ?

ഡെല്‍റ്റ വകഭേദം എന്നത് യഥാര്‍ത്ഥ കോവിഡ് വൈറസിന്റെ ഒരു പരിവര്‍ത്തനമായതിനാല്‍, ജനിതകമാറ്റ സമയത്ത് രോഗലക്ഷണങ്ങളും മാറിയിരിക്കാമെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഡെല്‍റ്റ വകഭേദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ യഥാര്‍ത്ഥ കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് മാറ്റമുള്ളതായിരിക്കാം എന്നാണ്.

റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്

റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്

ഇതിനായി കണക്കിലെടുത്ത ഡാറ്റ കൂടുതലും ഇംഗ്ലണ്ടില്‍ നിന്ന് സ്വയം റിപ്പോര്‍ട്ടിംഗ് സംവിധാനത്തിലൂടെ ശേഖരിച്ചതാണ്. ഇതില്‍ പങ്കെടുക്കുന്നയാള്‍ക്ക് ഏത് വകഭേദമാണ് ബാധിച്ചതെന്ന് പഠനം കണക്കിലെടുത്തിട്ടില്ലെന്നും എന്നാല്‍ ഡെല്‍റ്റ വേരിയന്റ് നിലവില്‍ യുകെയില്‍ വ്യാപകമായതിനാല്‍ അവിടെ കാണുന്ന ലക്ഷണങ്ങള്‍ ഡെല്‍റ്റ വകഭേദത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരുംMost read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരും

ലക്ഷണങ്ങളിലെ മാറ്റങ്ങള്‍

ലക്ഷണങ്ങളിലെ മാറ്റങ്ങള്‍

ഡെല്‍റ്റ വകഭേദം മൂലമുണ്ടായേക്കാവുന്ന ഒരു പുതിയ ലക്ഷണമാണ് റിസര്‍ച്ച് ലീഡറായ ലാറ ഹെറേറോ സൂചിപ്പിച്ചത്. അത് മൂക്കൊലിപ്പാണ്. ഇത് മുമ്പെല്ലാം അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ലാറയുടെ അഭിപ്രായത്തില്‍, നിലവിലെ അഞ്ച് പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

* തലവേദന

* തൊണ്ടവേദന

* മൂക്കൊലിപ്പ്

* പനി

* നിരന്തരമായ ചുമ.

രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ ഓരോരുത്തരും വ്യത്യസ്തരായതിനാല്‍ ഒരേ വൈറസിന് തന്നെ വ്യത്യസ്ത രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ഡെല്‍റ്റ

ഇന്ത്യയിലെ ഡെല്‍റ്റ

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായ രണ്ടാം തരംഗമാണ് പ്രധാനമായും ഡെല്‍റ്റ വകഭേദത്തില്‍ കാരണം. രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 174 ജില്ലകളില്‍ ഡെല്‍റ്റ വേരിയന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റയുടെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളിലായി 56 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.

Most read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധിMost read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധി

വാക്‌സിന്റെ ഫലപ്രാപ്തി

വാക്‌സിന്റെ ഫലപ്രാപ്തി

കോവിഡ് വാക്‌സിനുകള്‍ ഡെല്‍റ്റയ്ക്കെതിരേയും ഉയര്‍ന്നുവരാവുന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരേയും ഫലപ്രദമാകുമോ എന്ന് വളരെയധികം ആശങ്കകള്‍ നിലവിലുണ്ട്. എന്നാല്‍, ചില കോവിഡ് വാക്‌സിനുകള്‍ ഡെല്‍റ്റ വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, റഷ്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ സ്പുട്‌നിക് വി എന്നിവയെല്ലാം ഡെല്‍റ്റ വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഇതിനുപുറമെ, ഫൈസര്‍ ബയോ ടെക് വാക്‌സിനും ആശുപത്രി വാസ സാധ്യത കുറയ്ക്കുമെന്ന് യുകെയിലെ പഠനം പറയുന്നു.

പ്രതിരോധ കുത്തിവയ്പ്പ് വൈറസ് ബാധ തടയുമോ

പ്രതിരോധ കുത്തിവയ്പ്പ് വൈറസ് ബാധ തടയുമോ

പ്രതിരോധ കുത്തിവയ്പ് നല്‍കിയാല്‍ ഒരാള്‍ക്ക് വൈറസ് പിടിപെടാന്‍ കഴിയില്ലെന്ന് 100% ഉറപ്പില്ലെങ്കിലും, ഇത് തീര്‍ച്ചയായും രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുകയും ലക്ഷണങ്ങളുടെ കാഠിന്യം ലഘൂകരിക്കുകയും ചെയ്യും.

Most read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാംMost read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

English summary

How Are Delta Variant Symptoms Different From Original COVID Symptoms?

As per recent findings, the symptoms experienced from the Delta variant may also differ from that of the traditional vaccines. Read on to know more.
Story first published: Tuesday, July 6, 2021, 16:31 [IST]
X
Desktop Bottom Promotion