For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല് ചൂടാക്കി കുടിക്കുന്നതോ തണുപ്പോടെ കഴിക്കുന്നതോ? ആരോഗ്യത്തിന് നല്ലത് ഇത്

|

കാല്‍സ്യം, വൈറ്റമിന്‍ ഡി, പൊട്ടാസ്യം എന്നിവയുടെ ആരോഗ്യകരമായ സ്രോതസ്സുകളിലൊന്നാണ് പാല്‍. കൂടാതെ മറ്റനേകും ആരോഗ്യ ഗുണങ്ങളും പാലിനുണ്ട്. മിക്ക ആളുകളും ചൂടുള്ള പാല്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നു, എന്നാല്‍ ചിലര്‍ക്ക് തണുത്തതായിരിക്കും ഇഷ്ടം. ഇവ രണ്ടും തമ്മില്‍ എന്ത് വ്യത്യാസമുണ്ടെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Also read: ക്ഷീണം വരാന്‍ കാരണം പലത്; ക്ഷീണമകറ്റി പെട്ടെന്നുള്ള ഊര്‍ജ്ജത്തിന് കഴിക്കേണ്ടത് ഇത്Also read: ക്ഷീണം വരാന്‍ കാരണം പലത്; ക്ഷീണമകറ്റി പെട്ടെന്നുള്ള ഊര്‍ജ്ജത്തിന് കഴിക്കേണ്ടത് ഇത്

അവ പോഷകപരമായി പരസ്പരം വ്യത്യസ്തമാണോ അതോ ഒന്ന് മറ്റൊന്നിനേക്കാള്‍ ആരോഗ്യകരമാണോ എന്ന ചിന്ത പലര്‍ക്കും ഉണ്ടാകാം. പാല് തണുത്തത് കഴിക്കുന്നതാണോ അതോ ചൂടാക്കി കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത് എന്ന ചോദ്യം നിങ്ങളുടെ മനസിലും ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരം ഇതാ.

രണ്ടിനും അവയുടേതായ ഗുണം

രണ്ടിനും അവയുടേതായ ഗുണം

തണുത്ത പാലോ ചൂടുള്ള പാലോ ആകട്ടെ, രണ്ടിനും അവയുടേതായ ഗുണങ്ങളുണ്ട്. ചൂടുള്ളതോ തണുത്തതോ ആയ പാല്‍ ഒരു ശരീരത്തിനു നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ കാലാവസ്ഥയെയും സമയത്തെയും ആശ്രയിച്ചിരിക്കുന്നു. വേനലില്‍, പകല്‍ സമയത്ത് കഴിക്കുമ്പോള്‍ നല്ലത് തണുത്ത പാലാണ്. ഇത് ശരീരത്തെ തണുപ്പിക്കുകയും പിത്തം കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, ശൈത്യകാലത്ത്, തണുത്ത പാല്‍ ഒഴിവാക്കുകയും പകരം ശരീരത്തെ പോഷിപ്പിക്കാനും ചൂടാക്കി നിലനിര്‍ത്താനുമായി ചൂടുള്ള പാല്‍ കുടിക്കണം.

കാലാവസ്ഥ കണക്കിലെടുക്കണം

കാലാവസ്ഥ കണക്കിലെടുക്കണം

തെറ്റായ സമയത്തും അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും കുടിക്കുന്ന പാല്‍ നിങ്ങളില്‍ സാധാരണയായി കഫം വര്‍ധിക്കാനും ചുമ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. പാല്‍ ചൂടാക്കി ഉപയോഗിക്കുന്നതിനാല്‍, അത് രാസപരമായും പോഷകപരമായും മാറാം. അതേസമയം തണുത്ത പാലില്‍ എല്ലാ പോഷകങ്ങളും കേടുകൂടാതെയിരിക്കും.

ചൂടു പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

ചൂടു പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

ചൂടു പാലിന്റെ ഒരു പ്രധാന ഗുണം, അത് എളുപ്പത്തില്‍ ദഹിപ്പിക്കാവുന്നതും വയറിളക്കം എന്നിവ ഉള്‍പ്പെടെയുള്ള ദഹന ലക്ഷണങ്ങളെ തടയുന്നു എന്നതാണ്. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ചൂടുള്ള പാല്‍ കഴിക്കുന്നത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്ന അമിനോ ആസിഡ് പാലില്‍ അടങ്ങിയിട്ടുണ്ട്. പാല്‍ ചൂടാകുമ്പോള്‍ ഈ ആസിഡുകള്‍ സജീവമാകുന്നു.

Most read:അസിഡിറ്റിയോ; ഈ പാനീയങ്ങള്‍ ഒരിക്കലും അരുത്Most read:അസിഡിറ്റിയോ; ഈ പാനീയങ്ങള്‍ ഒരിക്കലും അരുത്

ചൂടു പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

ചൂടു പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

ജലദോഷത്തെ സുഖപ്പെടുത്തുന്നതിനുള്ള മികച്ച വീട്ടുവൈദ്യമാണ് ചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത്. ഇതിന് ആന്റി ബാക്ടീരിയല്‍ ഫലമുണ്ടെന്ന് പറയപ്പെടുന്നു, ഇത് ജലദോഷം പോലുള്ള അസുഖങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ചൂടുള്ള പാലില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

തണുത്ത പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

തണുത്ത പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

തണുത്ത പാല്‍, അസിഡിറ്റിക്ക് ഏറ്റവും മികച്ച പരിഹാരമാണിത്. മാത്രമല്ല, പാലിലെ ഉയര്‍ന്ന അളവിലെ കാല്‍സ്യം, വയറില്‍ ആസിഡ് കെട്ടിപ്പടുക്കുന്നതിനെ തടയുകയും അധിക ആസിഡ് ആഗിരണം ചെയ്യുകയും അതിന്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ജലാംശം നിലനിര്‍ത്തുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

തണുത്ത പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

തണുത്ത പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു

നിര്‍ജ്ജലീകരണത്തിനെതിരെ പോരാടുന്നതിന് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളും തണുത്ത പാലില്‍ അടങ്ങിയിട്ടുണ്ട്. അതിരാവിലെ തണുത്ത പാല്‍ കുടിക്കുന്നത് പകല്‍ മുഴുവന്‍ ജലാംശം നിലനിര്‍ത്തും. എന്നിരുന്നാലും, ദഹന പ്രശ്‌നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ രാത്രി തണുത്ത പാല്‍ ഒഴിവാക്കുക. മുഖം ശുദ്ധീകരിക്കാന്‍ പ്രകൃതിദത്ത സൗന്ദര്യ വര്‍ധകമായും തണുത്ത പാല്‍ ഉപയോഗിക്കുന്നു.

Most read:Covid-19: പ്രമേഹ രോഗികള്‍ ഇവ മറക്കരുത്Most read:Covid-19: പ്രമേഹ രോഗികള്‍ ഇവ മറക്കരുത്

ശരീരഭാരം കുറയ്ക്കാന്‍ തണുത്ത പാല്‍

ശരീരഭാരം കുറയ്ക്കാന്‍ തണുത്ത പാല്‍

തണുത്ത പാല്‍ യഥാര്‍ത്ഥത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. തണുത്ത പാലില്‍ കാല്‍സ്യത്തിന്റെ സാന്നിധ്യം നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു, അങ്ങനെ കൂടുതല്‍ കലോറി കത്തിക്കുന്നു. ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നിങ്ങളെ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്തുകയും അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

എപ്പോള്‍ കുടിക്കണം

എപ്പോള്‍ കുടിക്കണം

തര്‍ക്കമില്ലാത്ത ഒരു സൂപ്പര്‍ഫുഡ് ആണ് പാല്‍. മാത്രമല്ല ഒന്നില്‍ കൂടുതല്‍ രീതികളില്‍ ഇത് ഉപയോഗിക്കാം. തണുത്ത പാലോ ചൂടു പാലോ ആകട്ടെ, രണ്ടും ഒരു വേവലാതിയും കൂടാതെ കഴിക്കാം. എന്നിരുന്നാലും, എല്ലാ ഗുണങ്ങളും വേര്‍തിരിച്ചെടുക്കുന്നതിന് കാലാവസ്ഥയുടെ അനുയോജ്യത അനുസരിച്ച് ഇവ കുടിക്കുക. നിങ്ങള്‍ക്ക് ലാക്ടോസ് അലര്‍ജി ഇല്ലെന്നും ഉറപ്പാക്കുക.

English summary

Hot Milk or Cold Milk: Which Is Good For Health

Milk is considered to be one of the healthiest sources of calcium, vitamin D and potassium and has plethora of benefits to offer. While most people prefer drinking hot milk, some may also like it cold. Learn which is good for your health.
X
Desktop Bottom Promotion