For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൗത്ത് വാഷ് വേറെ വേണ്ട; വീട്ടില്‍ തയാറാക്കാം

|

ശരീരത്തിന്റെ ആരോഗ്യം കാക്കുന്നപോലെ ശ്രദ്ധിക്കേണ്ടതാണ്‌ ഓരോരുത്തരുടെയും വായയുടെ ശുചിത്വവും. നിങ്ങളുടെ വായ പരിപാലിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ വായ്നാറ്റം, കാവിറ്റി, ദന്ത പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കുട്ടിക്കാലത്ത് ദിവസത്തില്‍ രണ്ടുതവണ പല്ല് തേയ്ക്കുന്നതാണ് വായശുചിത്വത്തിന് അത്യാവശ്യമെന്ന് എല്ലാവരും പഠിച്ചിട്ടുണ്ട്, നമ്മളില്‍ ഭൂരിഭാഗവും ഇത് പിന്തുടരുകയും ചെയ്യുന്നു. എന്നാല്‍ ബ്രഷ് ചെയ്യുന്നതിലൂടെ മാത്രം നിങ്ങളുടെ പല്ലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവില്ല. അതിന് ഫ്‌ളോസിംഗും മൗത്ത് വാഷും ഒരുപോലെ പ്രധാനമാണ്.

Most read: കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂMost read: കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂ

മൗത്ത് വാഷ് നിങ്ങളുടെ ശ്വാസത്തെ പുതുക്കുക മാത്രമല്ല, പല്ലുകളെ കാവിറ്റിയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മാര്‍ക്കറ്റില്‍ വ്യത്യസ്ത തരം മൗത്ത് വാഷുകള്‍ ലഭ്യമാണ്, പക്ഷേ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന 5 മികച്ച മൗത്ത് വാഷുകള്‍ ഇതാ.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ചേരുവകള്‍: 1/2 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും 1/2 ഗ്ലാസ് ചെറുചൂടുള്ള വെള്ളവും

എന്തുചെയ്യണം: അര ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി പല്ല് തേപ്പിന് ശേഷം ഇത് ഉപയോഗിച്ച് വായ കഴുകുക.

എങ്ങനെ സഹായിക്കുന്നു: വായ്നാറ്റം, ബാക്ടീരിയ എന്നിവയില്‍ നിന്ന് രക്ഷ നേടാനുള്ള മികച്ച പരിഹാരമാണ് ബേക്കിംഗ് സോഡ. ഇത് ക്ഷാരസ്വഭാവമുള്ളതിനാല്‍ ഉമിനീരിന്റെ പി.എച്ച് നില വര്‍ദ്ധിപ്പിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചേരുവ: 1 ടീസ്പൂണ്‍ വെളിച്ചെണ്ണ

എന്തുചെയ്യണം: ഒരു ടീസ്പൂണ്‍ എണ്ണ വായില്‍ ഒഴിച്ച് 10-15 തവണ കുലുക്കുക. ശേഷം എണ്ണ തുപ്പിക്കളഞ്ഞ് വായ നന്നായി കഴുകുക.

എങ്ങനെ സഹായിക്കുന്നു: ഈ പ്രക്രിയയെ ഓയില്‍ പുള്ളിംഗ് എന്ന് വിളിക്കുന്നു. വെളിച്ചെണ്ണ നല്ല മൗത്ത് വാഷ് മാത്രമല്ല, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് വായില്‍ ഫലകത്തിന്റെ രൂപീകരണം കുറയ്ക്കുകയും ചെയ്യുന്നു.

Most read:അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍Most read:അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍

ഉപ്പ്

ഉപ്പ്

ചേരുവകള്‍: 1/2 ടീസ്പൂണ്‍ ഉപ്പും 1/2 ഗ്ലാസ് ചെറുചൂടുള്ള വെള്ളവും

എന്തുചെയ്യണം: വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. നിങ്ങളുടെ ഭക്ഷണത്തിന് ശേഷം ഇത് ചെയ്യുന്നത് ഏറെ സഹായകമാണ്.

എങ്ങനെ സഹായിക്കുന്നു: വിപണിയില്‍ ലഭ്യമായ മറ്റേതൊരു മൗത്ത് വാഷിനെയും പോലെ ഉപ്പുവെള്ളവും ഫലപ്രദമാണ്. ദന്ത പ്രശ്നങ്ങളും ഫലക രൂപീകരണവും കുറയ്ക്കാന്‍ ഇത് സഹായിക്കും.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

ചേരുവകള്‍: 1/2 കപ്പ് കറ്റാര്‍ വാഴ ജ്യൂസ്, 1/2 കപ്പ് ഡിസ്റ്റില്‍ഡ് വെള്ളം.

എന്തുചെയ്യണം: പല്ല് തേച്ച് കഴിഞ്ഞ് കറ്റാര്‍ വാഴ ജ്യൂസ് വെള്ളത്തില്‍ വായ കഴുകുക.

എങ്ങനെ സഹായിക്കുന്നു: മോണയില്‍ നിന്ന് രക്തസ്രാവവും പ്ലേക്കും കുറയ്ക്കാന്‍ ഈ കൂട്ട് സഹായിക്കുന്നു.

Most read:40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍Most read:40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍

കറുവാപ്പട്ടയും ഗ്രാമ്പൂ എണ്ണയും

കറുവാപ്പട്ടയും ഗ്രാമ്പൂ എണ്ണയും

ചേരുവകള്‍: 1 കപ്പ് ഡിസ്റ്റില്‍ഡ് വെള്ളം, 10 തുള്ളി കറുവപ്പട്ട എണ്ണ, 10 തുള്ളി ഗ്രാമ്പൂ എണ്ണ.

എങ്ങനെ ഉണ്ടാക്കാം: എല്ലാ ചേരുവകളും ഒരുമിച്ച് കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം വളരെക്കാലം കേടുകൂടാതെ നില്‍ക്കും. അതിനാലിത് സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ സഹായിക്കുന്നു: ഗ്രാമ്പൂ, കറുവപ്പട്ട എണ്ണ എന്നിവ നിങ്ങളുടെ ശ്വാസം പുതുക്കാനും വായ്‌നാറ്റം അകറ്റാനും സഹായിക്കുന്നു.

English summary

Homemade Mouthwash Recipes to Improve Oral Health

There are different types of mouthwash available in the market, but you can also make them at your home using natural products. Take a look.
X
Desktop Bottom Promotion