For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിച്ചത് കൂടുതലായോ, വയറിന്റെ ഈ അസ്വസ്ഥതക്ക് മികച്ച പാനീയം

|

വയറു നിറയെ ഭക്ഷണം കഴിച്ച ശേഷം നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്. പലപ്പോഴും ഭക്ഷണം അമിതമായി കഴിക്കുന്നത് പലപ്പോഴും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താവുന്നതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതും ആരോഗ്യകരവുമായ കുറച്ച് പാനീയങ്ങള്‍ ഇവിടെയുണ്ട്, അത് നിങ്ങള്‍ക്ക് ഈ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്കുംപരിഹാരം കാണുന്നതിന് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാനീയങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്കക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ മനസ്സിലാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ മനസ്സിലാക്കുന്നതിന് വേണ്ടി എന്തൊക്കെ പാനീയങ്ങള്‍ സഹായിക്കുന്നു എന്ന് നോക്കാവുന്നതാണ്.

നാരങ്ങയോ വെള്ളരിക്കയോ കലര്‍ത്തിയ വെള്ളം

നാരങ്ങയോ വെള്ളരിക്കയോ കലര്‍ത്തിയ വെള്ളം

ഈ രണ്ട് ചേരുവകളായ നാരങ്ങ അല്ലെങ്കില്‍ കുക്കുമ്പര്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങള്‍ കഴിച്ചിരിക്കേണ്ടതാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഒരു ഗ്ലാസ് മിശ്രിതം തയ്യാറാക്കുക എന്നുള്ളതാണ്. അത് രുചിയും ഉയര്‍ത്തുന്നു. നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നതിന് ഇത് വളരെ നല്ലതാണ്. ഇവ രണ്ടും കാര്‍ബണേറ്റഡ് വെള്ളത്തില്‍ കലര്‍ത്തരുത്, പകരം സാധാരണ വെള്ളം ഉപയോഗിക്കുക. ഒരു ഗ്ലാസില്‍, രണ്ടിന്റെയും 1-2 കഷ്ണങ്ങള്‍ ചേര്‍ത്ത് വെള്ളത്തില്‍ ഒഴിക്കുക. കുറച്ച് നിമിഷത്തിന് ശേഷം ഇത് നല്ലതുപോലെ ഇളക്കി എടുക്കാവുന്നതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്, കാരണം ചായയുടെ പോളിഫെനോളിക് സംയുക്തങ്ങളില്‍ ഇവ അടങ്ങിയിരിക്കുന്നു. ശരീരവണ്ണം കൈകാര്യം ചെയ്യുന്നതിന് ഇത് മികച്ചതാണ്. ദഹനനാളത്തിലെ വാതകത്തിന് പരിഹാരം കാണുന്നതിനന് എന്നും മികച്ചതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളിലെ വയറിലെ കനത്തേയും ഇല്ലാതാക്കുന്നു.

കുരുമുളക് ചായ

കുരുമുളക് ചായ

മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ പ്രചാരമുള്ള ഒരു ചായയാണിത്. ദഹനത്തിനുള്ള നല്ലൊരു ഏജന്റായി ഇത് ഉപയോഗിക്കുന്നുണ്ട്. കുരുമുളക് ദഹനനാളത്തെ ശമിപ്പിക്കുകയും ദഹനക്കേട് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് വയര്‍ വീര്‍ക്കുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് കുരുമുളക് ചായ കഴിക്കാവുന്നതാണ്.

വെള്ളം കുടിക്കുന്നത്

വെള്ളം കുടിക്കുന്നത്

നിങ്ങള്‍ പതിവായി വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം എന്നതാണ്. അത് നമ്മുടെ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇല്ലാതാക്കുകയും ഞങ്ങളുടെ ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ബ്ലോട്ടിംഗും മലബന്ധവും നിയന്ത്രിക്കുന്നു.

 ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഈ പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ അതേ അളവില്‍ തന്നെ വെള്ളം ചേര്‍ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കുടലിലെ മോശം ബാക്ടീരിയകളെ ഇല്ലാതാക്കുന്നു, ഇത് ഗ്യാസ് ഉത്പാദിപ്പിക്കുന്നതിനെ തടയുന്നു. ഇവിടെ ഒരു ടേബിള്‍ സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പും ശേഷവും കുടിക്കുക.

തണ്ണിമത്തന്‍ സ്മൂത്തി

തണ്ണിമത്തന്‍ സ്മൂത്തി

നിങ്ങള്‍ക്ക് തണ്ണിമത്തന്‍ ധാരാളം ലഭ്യമായ സീസണാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ജ്യൂസ് അല്ലെങ്കില്‍ സ്മൂത്തി ആക്കി കവിക്കുന്നത് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഉന്മേഷദായകമാണ്, പൊട്ടാസ്യം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ തണ്ണിമത്തനില്‍ കലോറി കുറവാണ്. ഇത് ഏത് ആരോഗ്യപ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Homemade Drinks That Can Help Reduce Bloating

Here in this article we are discussing about homemade drinks that can help reduce bloating. Take a look.
X
Desktop Bottom Promotion