For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകും

|

ഓക്‌സിജന്‍ അടക്കം ശരീരത്തിന് ആവശ്യമായ ഹോര്‍മോണുകള്‍, പഞ്ചസാര, കൊഴുപ്പുകള്‍, മറ്റു ഘടകങ്ങള്‍ എന്നിവ നിങ്ങളുടെ ശരീരത്തിലുടനീളം എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് രക്തം. ഈ ഘടകങ്ങളെല്ലാം കാരണം, ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് നിങ്ങളുടെ രക്തം ശുദ്ധവും വിഷവസ്തുക്കളും ഇല്ലാതെ സൂക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്.

Most read: ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൃക്കകളും കരളുമാണ് രക്തത്തിന്റെ ശുദ്ധീകരണത്തിന് പ്രധാനമായും കാരണമാകുന്നത്. രക്തത്തിലെ വിഷാംശം നീക്കി ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്ക് സഹായകമാകുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ചില ജൈവ പ്രക്രിയകള്‍ മൂലം രക്തത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. ഇതാ, ഈ ഭക്ഷണസാധനങ്ങള്‍ കഴിച്ച് നിങ്ങളുടെ ശരീരത്തിലെ രക്തം വിഷാംശമില്ലാതെ നിലനിര്‍ത്താവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നിങ്ങളുടെ രക്തത്തെയും ദഹനനാളത്തെയും ശുദ്ധിയാക്കാന്‍ നാരങ്ങ നീര് സഹായിക്കും. അസിഡിറ്റി സ്വഭാവമുള്ളതിനാല്‍ ഇതിന് നിങ്ങളുടെ പി.എച്ച് നിലയെ മാറ്റാന്‍ കഴിയും. കൂടാതെ രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. പല വൈറസുകള്‍ക്കും മറ്റ് രോഗകാരികള്‍ക്കും ക്ഷാര പരിതസ്ഥിതിയില്‍ അതിജീവിക്കാന്‍ കഴിയില്ല. നിങ്ങളുടെ ശരീരത്തില്‍ നിന്ന് അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുക. 1/2 നാരങ്ങ നീര് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഒഴിച്ച് പ്രഭാതഭക്ഷണത്തിന് മുമ്പ് കുടിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും

ഈ കൂട്ട് നിങ്ങളുടെ ശരീരത്തിന്റെ പി.എച്ച് നില സന്തുലിതമാക്കാന്‍ സഹായിക്കുന്നു. രക്തവും ശരീര കോശങ്ങളും ശുദ്ധീകരിക്കാന്‍ ഇത് ഉപകരിക്കുന്നു. ഈ മിശ്രിതം രക്തത്തില്‍ നിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യുകയും അതിലൂടെ രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും 1/2 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു ഗ്ലാസില്‍ ഇടുക. ഈ മിശ്രിതം കുറച്ചുനേരം ഇതിലിട്ട് സ്ഥിരത കൈവരിച്ചശേഷം അതില്‍ വെള്ളം ചേര്‍ത്ത് കുടിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍, ഇത് പരീക്ഷിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

Most read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷിMost read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

തുളസി

തുളസി

തുളസിയില്‍ ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉണ്ട്. നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും രക്തം, കരള്‍, വൃക്ക എന്നിവയില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുമുള്ള ഒരു മികച്ച സസ്യമാണ് തുളസി. ഇത് ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു. അഞ്ച് മുതല്‍ ആറ് വരെ തുളസിയിലകള്‍ ചതച്ച് ഭക്ഷണത്തില്‍ ചേര്‍ക്കുക. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ആറ് മുതല്‍ എട്ട് വരെ തുളസിയില ഇട്ട് തിളപ്പിച്ച് നിങ്ങള്‍ക്ക് ഒരു ഹെര്‍ബല്‍ ടീ തയാറാക്കി കുടിക്കാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഒരു ഔഷധക്കലവറയാണ്. ധാരാളം രോഗങ്ങള്‍ക്ക് പരിഹാരമായി മഞ്ഞള്‍ ഉപയോഗിക്കുന്നു. ഈ സുഗന്ധവ്യഞ്ജനം നമ്മുടെ രക്തം വൃത്തിയാക്കുകയും രോഗശാന്തി പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മഞ്ഞളില്‍ കാണപ്പെടുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തത്തിന് വീക്കം, ശരീരത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ പോരാടാനാകും. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും മഞ്ഞള്‍ സഹായിക്കുന്നു. ഒരു കപ്പ് ചെറുചൂടുള്ള പാലില്‍ 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കുടിക്കുക. ഈ പാനീയം കരളിനെ മികച്ചതായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്

വെള്ളം

വെള്ളം

വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ഘടകമാണ് വെള്ളം. നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ രക്തം കൂടുതല്‍ ശുദ്ധമാകും. വെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഒഴുക്കിനെ സഹായിക്കുകയും മൂത്രത്തിലൂടെ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

മറ്റ് ഭക്ഷണങ്ങള്‍

മറ്റ് ഭക്ഷണങ്ങള്‍

മുകളില്‍ സൂചിപ്പിച്ച വിഷാംശം ഇല്ലാതാക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ, നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കാനും ആരോഗ്യമുള്ളവരാക്കാനും സഹായിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കളും ഉണ്ട്.

Most read:വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്Most read:വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂബെറി: ഈ പഴം മികച്ച പ്രകൃതിദത്ത രക്ത ശുദ്ധീകരണ ഭക്ഷണമാണ്. കരള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും ഇത് തയടുന്നു

ബ്രൊക്കോളി: വിറ്റാമിന്‍ സി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവ നിറഞ്ഞ ബ്രൊക്കോളി നിങ്ങളുടെ രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബെറ്റാലൈന്‍, നൈട്രേറ്റ് എന്നീ ആന്റിഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ബീറ്റ്‌റൂട്ടിന് നിങ്ങളുടെ രക്തത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്നു.

Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍

English summary

Home Remedies To Detoxify Your Blood

Kidneys and liver are majorly responsible for the purification of the blood. There are some home remedies that can contribute to the detoxification process. Take a look.
Story first published: Tuesday, March 23, 2021, 10:34 [IST]
X
Desktop Bottom Promotion