For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചതവുകള്‍ക്കും പരിക്കുകള്‍ക്കും വീട്ടുവൈദ്യം മികച്ചത്

|

നമ്മുടെ ശരീരത്തില്‍ എപ്പോള്‍ മുറിവുണ്ടാവും എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. സാധാരണ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഇടയിലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധി കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കുട്ടികളെയാണ്. എന്തൊക്കെയാണ് ഇതിന് പരിഹാരം എന്നുള്ളത് പലപ്പോഴും പലരും ചിന്തിക്കുന്നില്ല. ഇനി കുട്ടികള്‍ വീണോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അബദ്ധവശാല്‍ സംഭവിക്കുന്ന മുറിവോ ചതവോ ആണെങ്കില്‍ ഇനി വീട്ടില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉള്ളംകൈയ്യിലെ ഈ രേഖ പറയും ദാമ്പത്യ രഹസ്യങ്ങള്‍

അടുക്കളയിലെ ചില ചേരുവകള്‍ തീര്‍ച്ചയായും ഇത്തരം മുറിവിനേയും ചതവിനേയും അപ്രത്യക്ഷമാക്കും. രോഗശാന്തി നല്‍കുന്ന നിരവധി പാചക വിഭവങ്ങള്‍ ഞങ്ങളുടെ അടുക്കളയില്‍ ഉണ്ട്. ഈ ചേരുവകള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍, ഈ ലേഖനം വായിച്ച് ആ അറിവ് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇനി നിങ്ങളിലുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ പരിഹാരം ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഐസ് വെക്കുന്നത്

ഐസ് വെക്കുന്നത്

ഇത്തരം മുറിവിനെ തുരത്താന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ചര്‍മ്മത്തില്‍ എവിടെയാണോ അപടം പറ്റിയത് അവിടെ ഐസ് വെക്കുന്നതിനാണ്. മുറിവ് ബാധിച്ച സ്ഥലത്ത് ഐസ് പുരട്ടുന്നത് രക്തവും വീക്കവും കുറയ്ക്കും. മുറിവില്‍ ഒരു ഐസ് പായ്ക്ക് 10 മിനിറ്റ് വയ്ക്കുക. ഓരോ 20 മിനിറ്റിനുശേഷവും ഇത് ആവര്‍ത്തിക്കുക. ഇത് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് കൂടാതെ നിങ്ങളുടെ ചതവിന് പെട്ടെന്ന് പരിഹരിക്കുന്നതിനും ഈ മാര്‍ഗ്ഗം മികച്ചതാണ്. സംശയിക്കാതെ ഇത് നിങ്ങള്‍ കുട്ടികള്‍ക്കും തുടര്‍ന്ന് കൊടുക്കാവുന്നതാണ്. പെട്ടെന്ന് മുറിവിനും ചതവിനും പരിഹാരമാണ് ഇത്തരത്തില്‍ ഐസ് വെക്കുന്നത്.

ചൂട് വെക്കുക

ചൂട് വെക്കുക

ചതവിന് പരിഹാരം കാണുന്നതിന് വേണ്ടി 24 മണിക്കൂര്‍ തണുപ്പിച്ച ശേഷം, പ്രദേശത്ത് കൂടുതല്‍ രക്തചംക്രമണം നടത്താനും രക്തം കട്ടപിടിക്കുന്നത് തടയാനും ചൂട് പ്രയോഗിക്കാന്‍ തുടങ്ങുക. ഇത് നിങ്ങളുടെ ചതവിനെ പരിഹരിക്കുന്നതിനും മുറിവിന്റേയും ആഴം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചതവ് മാറുന്നത് വരെ തുടരുക. ഇതിലൂടെ മുറിവിന്റെ ഗുരുതരാവസ്ഥയെ ഇല്ലാതാക്കി നീര് വലിയുന്നതിന് സഹായിക്കുന്നു.

കാബേജ്

കാബേജ്

കാബേജ് മുറിവ് സുഖപ്പെടുത്തുക മാത്രമല്ല, രക്തസ്രാവം തടയുകയും ചെയ്യും. രോഗശാന്തി പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് കാബേജ് ഇലകള്‍ പ്രയോഗിക്കുക. ഇത് മുറിവിന് മുകളില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ മുറിവില്‍ അണുബാധ ഇല്ലാതിരിക്കുന്നതിനും മുറിവിലെ നീര് പെട്ടെന്ന് വലിയുന്നതിനും സാധിക്കുന്നു. എല്ലാ ദിവസവും മുറിവ് ഉണങ്ങുന്നത് വരെ കാബേജിന്റെ പാളികള്‍ ഉപയോഗിക്കാവുന്നതാണ്.

പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട

കേട്ടിട്ട് അത്ഭുതം തോന്നുന്നുവല്ലേ, എന്നാല്‍ സത്യമാണ്. ഒരു മുട്ട പുഴുങ്ങി തൊലി കളയുക. ഇത് ചതഞ്ഞ സ്ഥലത്ത് വയ്ക്കുക, മുറിവേറ്റ സ്ഥലത്ത് സൗമ്യമായി ഉരുട്ടാന്‍ ആരംഭിക്കുക. ഇത് വീക്കവും വേദനയും കുറയ്ക്കും. അതും പ്രതീക്ഷിക്കാതെ പെട്ടെന്ന് തന്നെ ഈ അപകടത്തെ പ്രതിരോധിക്കുന്നതിന് മുട്ട സഹായിക്കുന്നുണ്ട്. പച്ചമുട്ട മാത്രമല്ല പുഴുങ്ങിയ മുട്ടയും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

നെയ്യ്

നെയ്യ്

ആരോഗ്യസംരക്ഷണത്തിന് നെയ്യ് എപ്പോഴും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന് മാത്രമല്ല ചതവുകള്‍ക്ക് വളരെ ഫലപ്രദവും മള്‍ട്ടി-ട്രീറ്റ്‌മെന്റ് പരിഹാരവുമാണ്. തുല്യ അളവിലുള്ള നെയ്യ്, നഫ്താലിന്‍ ബോള്‍സ് എന്നിവ ചേര്‍ത്ത് ബാധിച്ച സ്ഥലത്ത് ഈ മിശ്രിതം പുരട്ടുക. ഇത് നിങ്ങളുടെ വേദന ഒഴിവാക്കാനും രക്തയോട്ടം കൃത്യമാക്കുന്നതിനും രക്തസ്രാവമുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നത് മുറിവോ ചതവോ ഉണ്ടെങ്കില്‍ പെട്ടെന്ന് പ്രതിരോധിക്കുന്നതിന് സഹായിക്കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്, ഇത് മുറിവുകളെ ചികിത്സിക്കാന്‍ സഹായിക്കും. ഇത് നീല-കറുത്ത ചതവ് അടയാളങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുറിവ് അല്ലെങ്കില്‍ ചതവ് ബാധിച്ച സ്ഥലത്ത് കറ്റാര്‍ വാഴ ജെല്‍ നേരിട്ട് ഉപയോഗിക്കുക, മുറിവ് മാഞ്ഞുപോകുന്നത് വരെ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന പല പാടുകളേയും തിണര്‍പ്പുകളേയും നമുക്ക് ഇല്ലാതാക്കാന്‍ കഴിയുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ചൊറിച്ചിലും മറ്റും ഒഴിവാക്കുന്നതിനും മികച്ചതാണ് കറ്റാര്‍ വാഴ.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി പാചകത്തിന് നമ്മള്‍ ഉപയോഗിക്കുന്ന ഒരു തരം ഇലയാണ്. എന്നാല്‍ ഇത് മുറിവിനും ചതവിനും മികച്ചതാണ് എന്നുള്ളത് തന്നെയാണ് സത്യം. ഇത് മുറിവാണെങ്കിലും ചതവാണെങ്കിലും വീക്കം കുറയ്ക്കുകയും വേദന കുറയ്ക്കുകയും മുറിവുകള്‍ വേഗത്തില്‍ മങ്ങുകയും ചെയ്യും. നിങ്ങള്‍ ഇത് ചെയ്യേണ്ടത് ഒരുപിടി ഇലകള്‍ എടുത്ത് അരച്ച് പരിക്കേറ്റ സ്ഥലത്ത് പുരട്ടുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും ചര്‍മ്മത്തിനും മികച്ച ഗുണങ്ങളാണ് നല്‍കുന്നത്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഈ പ്രതിവിധി നിങ്ങള്‍ക്ക് അല്‍പ്പം വേദനാജനകമാണ്, പക്ഷേ ഇത് ഏറ്റവും ഫലപ്രദമാണ്. നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്കും സിരകള്‍, ധമനികള്‍, കാപ്പിലറികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതിനാല്‍, ഒരു കഷ്ണം നാരങ്ങ മുറിച്ച് നിങ്ങളുടെ ചതവില്‍ 10 മിനിറ്റ് തടവുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇത് പ്രത്യേകം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എല്ലാ ചര്‍മ്മത്തിലും ഇത് അനുയോജ്യമല്ല എന്നുള്ളതാണ്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

മഞ്ഞള്‍

മഞ്ഞള്‍

മുറിവുകളെയും പരിക്കുകളെയും സുഖപ്പെടുത്തുന്ന ഏറ്റവും മികച്ചത് മഞ്ഞള്‍ ആണെന്നത് നമുക്കെല്ലാം അറിയാം. ഏത് ചതവിനും മുറിവിനെ പ്രതിരോധിക്കുന്നതിനും അണുബാധ ഇല്ലാതാക്കുന്നതിനും എല്ലാം മഞ്ഞള്‍ മികച്ചതാണ്. ഒരു കപ്പ് ചെറുചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. ഇത് ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ചതവോ മറ്റോ ചെറുതാണെങ്കില്‍ അല്‍പം കടുകെണ്ണയില്‍ മഞ്ഞള്‍ മിക്‌സ് ചെയ്ത് ഇത് അപകടം പറ്റിയ ഭാഗത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. എന്നാല്‍ എന്ത് ചെയ്യുമ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം ഇതിന്റെ പാര്‍ശ്വഫലങ്ങളും വളരെ കൂടുതലായിരിക്കും.

English summary

Home Remedies To Cure Gut-Wrenching Bruises in Malayalam

Here in this article we are discussing about the natural home remedies to cure those gut wrenching bruises. Take a look
Story first published: Friday, May 28, 2021, 14:28 [IST]
X