For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വിരാമം സ്ത്രീകളിലുണ്ടാക്കും സന്ധിവേദനക്ക് നിമിഷപരിഹാരം

|

ആര്‍ത്തവവിരാമം ഓരോ സ്ത്രീയുടെയും ജീവിതത്തില്‍ വരുന്ന ഒരു സ്വാഭാവികി സംഭവിക്കുന്ന ഒരു ഘട്ടമാണ്. പ്രത്യുല്‍പാദന ഹോര്‍മോണുകളില്‍ സ്വാഭാവികമായ കുറവുണ്ടാകുമ്പോഴാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. എന്നാല്‍ ഈ കാലയളവ് സ്ത്രീകളില്‍ ആരംഭിക്കുന്നത് 40-50വയസ്സിനും ഇടയിലാണ്. ഈ സമയത്താണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോട് അടുത്ത തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും സ്വകാര്യഭാഗത്തെ വരള്‍ച്ച, ശരീരഭാരം, ഉത്കണ്ഠയും വിഷാദവും, വേദനാജനകമായ ലൈംഗികബന്ധം, മോശം ഉറക്കം, ക്രമരഹിതമായ ആര്‍ത്തവം, സന്ധി വേദന എന്നിവയുണ്ടാക്കുന്നു.

സന്ധി വേദന ആര്‍ത്തവവിരാമത്തിന്റെ അത്ര അറിയപ്പെടാത്ത ലക്ഷണമാണെങ്കിലും വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട ഒരു സാധാരണ ലക്ഷണമാണ് എന്നുള്ളതാണ് സത്യം. വാര്‍ദ്ധക്യവും ആര്‍ത്തവവിരാമവും ഒരുമിച്ച് വരുന്നത് നിങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നുണ്ട്. അതിനാല്‍, ആര്‍ത്തവവിരാമ സമയത്ത് സന്ധി വേദനയുടെ അസ്വസ്ഥത ഇല്ലാതാക്കുന്നതിന് വേണ്ടി ചില വീട്ടുവൈദ്യങ്ങള്‍ ശീലമാക്കാവുന്നതാണ്. ഡിപ്രഷന്‍ പോലുള്ള അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് കുടുംബത്തിന്റെ പൂര്‍ണമായ പിന്തുണ ആവശ്യമാണ്. ഇത് കൂടാതെ ഡിപ്രഷന്‍, സമ്മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കുന്നതിന് വേണ്ടി യോഗ മെഡിറ്റേഷന്‍ എന്നിവയം ചെയ്യേണ്ടതാണ്. എല്ല് തേയ്മാനം പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Joint Pain During Menopause

ആര്‍ത്തവവിരാമ സമയത്ത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ അളവ് രക്തത്തില്‍ കുറയാന്‍ തുടങ്ങുന്നു. ഇതുമൂലം, ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അസ്ഥി രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. പലപ്പോഴും സന്ധി വേദന കുറയ്ക്കുന്നതിന് കാരണമാകുന്ന ഹോര്‍മോണ്‍ എന്നാണ് ഈസ്ട്രജന്‍ അറിയപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ സ്ത്രീകളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥയില്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ആര്‍ത്തവ വിരാമ സമയത്താണെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ശക്തമായ വേദനസംഹാരിയാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എല്ലാം വളരെ മികച്ചത് തന്നെയാണ്. നല്ലൊരു വേദന സംഹാരിയായതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് മികച്ചതാണ്. വേദന, വീക്കം, നീര്‍വീക്കം എന്നിവ ലഘൂകരിക്കാന്‍ മഞ്ഞളിലുള്ള കുര്‍ക്കുമിന്‍, കുര്‍ക്കുമിനോയിഡുകള്‍ എന്നിവ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ഈ സുഗന്ധവ്യഞ്ജനം ഉപയോഗിക്കാം അല്ലെങ്കില്‍ ദിവസവും മഞ്ഞള്‍ പാല്‍ കുടിക്കാം. ഇതെല്ലാം നിങ്ങളുടെ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കറുവപ്പട്ട

കറുവപ്പട്ട

സുഗന്ധവ്യഞ്ജനങ്ങളില്‍ മികച്ചതാണ് കറുവപ്പട്ട. എന്നാല്‍ കറുവപ്പട്ടക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ ഹൃദയാരോഗ്യം വരെ സംരക്ഷിക്കുന്ന ഗുണങ്ങള്‍ ഇതിലുണ്ട്. ഈ കറുവപ്പട്ടയ്ക്കൊപ്പം ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്, ഇത് സന്ധി വേദന ഒഴിവാക്കുന്നതിനുള്ള മികച്ച സസ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സന്ധിവേദനയെ പ്രതിരോധിക്കാന്‍ ദിവസവും കറുവപ്പട്ട മിക്‌സ് ചെയ്ത പാല്‍ അല്ലെങ്കില്‍ ചായ കുടിക്കാവുന്നതാണ്.

 അശ്വഗന്ധ

അശ്വഗന്ധ

ഈ സസ്യം ആന്റി-ഇന്‍ഫ്‌ലമേറ്ററി കൂടിയാണ്, ഇത് മാത്രമല്ല സന്ധിവേദനയ്ക്കൊപ്പം സന്ധി വീക്കം കൈകാര്യം ചെയ്യാനും ഇതിന്റെ ഉപയോഗം നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിനും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ വിദഗ്ദ്ധന്റെ ഉപദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

 ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

ഈ സൂപ്പര്‍ഫുഡിന്റെ ലിസ്റ്റില്‍ വരുന്നതാണ് എന്തുകൊണ്ടും ഫ്‌ളാക്‌സ് സീഡുകള്‍. ഇത് പലപ്പോഴും നിങ്ങളുടെ ആര്‍ത്തവ വിരാമ ലക്ഷണങ്ങളില്‍ മികച്ചതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മൂഡ് മാറ്റം, ചൂടുള്ള ഫ്‌ലാഷുകള്‍, സന്ധികളുടെ വീക്കം, നീര്‍വീക്കം എന്നിവ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് ഫ്‌ളാക്‌സ് സീഡുകള്‍ സഹായിക്കുന്നുണ്ട്. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കാതെ നമുക്ക് സന്ധിവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് മാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്നുള്ളത് തന്നെയാണ് സത്യം. എന്നാല്‍ വെളുത്തുള്ളിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധി വേദനയെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കാല്‍മുട്ട് വേദന ഒഴിവാക്കാനുള്ള കഴിവുണ്ട് വെളുത്തുള്ളിയില്‍. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് വേദന കുറക്കുന്നതിന് സഹായിക്കുന്നതോടൊപ്പം ആരോഗ്യത്തിന്റെ ഘടകങ്ങളില്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണ് എന്നുള്ളതാണ് സത്യം.

സോയാബീന്‍

സോയാബീന്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ സന്ധി വേദനയുള്ള രോഗിക്ക് സോയാബീന്‍ ഒരു മികച്ച ഭക്ഷണമാണ്. സോയാബീനില്‍ ഐസോഫ്‌ലവോണുകള്‍ ഉണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുടെ കലവറയാണ് ഇത്. ആര്‍ത്തവ വിരാമസമയത്തുണ്ടാവുന്ന വ്യത്യസ്ത മാനസികാവസ്ഥ, സമ്മര്‍ദ്ദം, വീക്കം എന്നിവയെ അടിച്ചമര്‍ത്തുന്നതിന് മികച്ചതാണ് സോയാബീന്‍.

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍

സ്തനാര്‍ബുദ മുഴകളെ പൂര്‍ണമായും ഇല്ലാതാക്കുംസ്തനാര്‍ബുദ മുഴകളെ പൂര്‍ണമായും ഇല്ലാതാക്കും

ആര്‍ത്തവ വിരാമത്തിന് മുന്‍പ്

ആര്‍ത്തവ വിരാമത്തിന് മുന്‍പ്

ആര്‍ത്തവം കൃത്യമായി ഉള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം സ്വാഭാവികമായ രീതിയില്‍ തന്നെ സംഭവിക്കുന്നു. എന്നാല്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്നവരിലും പലപ്പോഴും ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് പെരിമെനോപസ് എന്ന അവസ്ഥയുണ്ട്. പെരിമെനോപസ് എന്നാല്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുന്ന സ്ത്രീകളില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. ഇത് ശീരാരികമായും മാനസികമായും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് ശേഷമാണ് മെനോപസ് ഉണ്ടാവുന്നത്.

English summary

Home Remedies For Joint Pain During Menopause In Malayalam

Here in this article we are sharing some home remedies for joint pain during menopause in malayalam. Take a look.
X
Desktop Bottom Promotion