For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍

|

ആളുകളില്‍ കണ്ടുവരുന്ന വളരെ സാധാരമായ ഒന്നാണ് തോള്‍ വേദന. ഇന്നത്തെ ജീവിതശൈലിയും ജോലിയും വ്യായാമക്കുറവുമൊക്കെ തോള്‍ വേദനയ്ക്ക് പ്രധാന കാരണങ്ങളാണ്. തോളിന് കേടുപാടുകള്‍, ആവര്‍ത്തിച്ചുള്ള അധ്വാനം, വാര്‍ദ്ധക്യം എന്നിവ കാരണവും തോളില്‍ വേദന ഉണ്ടാകാം. വീഴ്ചയോ അപകടമോ ഉണ്ടായാലും തോളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. തോളില്‍ വേദന വന്നാല്‍പിന്ന നട്ടെല്ലിന്റെ ചലനം പരിമിതപ്പെടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

Most read: കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?Most read: കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?

ഇന്നത്തെ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം ജീവിതത്തിന്റെ ഒരു ഭാഗമായതിനാല്‍ തോള്‍ വേദനയും പുറം വേദനയുമൊക്കെ ആളുകളില്‍ അധികരിച്ചു വരുന്നു. ഒരു ജോലി സ്ഥിരമായി ചെയ്യുമ്പോള്‍ ആ ചലനം സാധ്യമാക്കുന്ന പേശികളിലെ അധ്വാനം കാരണം വേദന വരാം. പ്രത്യേകിച്ച് കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ കൂടുതല്‍ നേരം ചിലവഴിക്കുന്നവര്‍ക്ക് ഇത്തരം വേദനകള്‍ അധികമായി ഉണ്ടാവുന്നു. തോളിന്റെ ഏത് ഭാഗത്തും വേദന ഉണ്ടാകാം. ജോലി ചെയ്യുമ്പോള്‍ വേദന, മരവിപ്പ് എന്നിവയാണ് തുടക്കം. നിസ്സാരമായി കണ്ടാല്‍ തോള്‍ വേദന വഷളാകുന്നു. എന്തെങ്കിലും പിടിക്കുമ്പോഴോ കൈ ഉയര്‍ത്തുമ്പോഴോ ബലക്കുറവ് തോന്നാം. ക്രമേണ ഇത് നിങ്ങളുടെ ദൈനംദിന ജോലിയെയും ബാധിക്കുന്നു.

തോള്‍ വേദന കാരണങ്ങള്‍

തോള്‍ വേദന കാരണങ്ങള്‍

നിങ്ങളുടെ ജോലിയുടെ രീതി തന്നെയാണ് തോള്‍ വേദനയ്ക്ക് പ്രധാന കാരണം. തോളിലെ പ്രത്യേക പേശിയുടെ അമിതമായ ഉപയോഗം കാരണം വേദന വരാം. തെറ്റായ ഇരിപ്പ് വശം അഥവാ സന്ധികള്‍ക്ക് സുഗമമല്ലാത്ത രീതിയിലുള്ള ജോലികള്‍, ജോലി ചെയ്യുന്ന ആള്‍ക്ക് യോജിക്കാത്ത ഇരിപ്പിടം, ആവശ്യത്തിലധികമായി കൈയുടെ ബലം ഉപയോഗിക്കേണ്ടി വരിക, തുടര്‍ച്ചയായ ജോലി, വ്യായാമക്കുറവ് എന്നിവ തോള്‍ വേദനയ്ക്ക് ചില കാരണങ്ങളാണ്. തോള്‍ വേദനയോ പുറം വേദനയ അനുഭവപ്പെടുന്നുവെങ്കില്‍ ഇതിന് പരിഹാരമായി നിങ്ങള്‍ക്ക് ഫിസിയോതെറാപ്പി പരീക്ഷിക്കാവുന്നതാണ്.

തോള് വേദന ചികിത്സിക്കാന്‍

തോള് വേദന ചികിത്സിക്കാന്‍

ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്ന് പതിവായി വ്യായാമം ചെയ്യുന്നതിലൂടെ തോള് വേദന നിങ്ങള്‍ക്ക് മരുന്നുകളില്ലാതെ മാറ്റിയയെടുക്കാവുന്നതാണ്. വേദനയ്ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ ഒടിഞ്ഞുതൂങ്ങിയല്ലാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കുക. എല്ലുകള്‍ ബലപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഇലക്കറികള്‍, തക്കാളി, ഒലിവ് ഓയില്‍, ഫാറ്റി ഫിഷ് സാല്‍മണ്‍, അയല, ട്യൂണ തുടങ്ങിയവയും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഭക്ഷണങ്ങളും സ്‌ട്രോബെറി, ചെറി, ഓറഞ്ച്, ബ്ലൂബെറി തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കുക.

Most read:വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്Most read:വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്

മലര്‍ന്നു കിടന്നോ വശം ചരിഞ്ഞോ ഉറങ്ങുക

മലര്‍ന്നു കിടന്നോ വശം ചരിഞ്ഞോ ഉറങ്ങുക

തോള്‍ വേദന കുറയ്ക്കാന്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതിയും ശ്രദ്ധിക്കണം. നിങ്ങള്‍ കമിഴ്ന്നു കിടന്ന് ഉറങ്ങുമ്പോള്‍, നിങ്ങളുടെ കഴുത്ത് മണിക്കൂറുകളോളം ഒരു വശത്തേക്ക് മാത്രമായി ചരിയുന്നു. ഇത് തോളിനും പുറത്തും വേദനയ്ക്ക്് ഇടയാക്കും, മാത്രമല്ല നിങ്ങളുടെ പേശികളെ ഇത് ദീര്‍ഘകാലത്തേക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യും. ഉറങ്ങുമ്പോള്‍ നിങ്ങളുടെ കഴുത്ത് അനുയോജ്യമായ സ്ഥാനത്ത് നിലനിര്‍ത്തുന്നതിന് മലര്‍ന്നു കിടന്നോ വശം ചരിഞ്ഞോ ഉറങ്ങുന്നത് ശീലമാക്കുക.

തലയിണയില്ലാതെ ഉറങ്ങുക

തലയിണയില്ലാതെ ഉറങ്ങുക

കഴുത്തിലും തോളിലും വേദന അനുഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാന ജീവിതശൈലി മാറ്റമാണ്, തലയിണയില്ലാതെ ഉറങ്ങുക എന്നത്. നിങ്ങളുടെ കഴുത്തിന്റെ ഘടനയ്ക്ക് അനുയോജ്യമല്ലാത്ത തലയിണയില്‍ ഉറങ്ങുന്നത് വലിയ വേദനയ്ക്കും കഴുത്തിന്റെ സന്ധികള്‍ക്ക് കേടുപാടുകള്‍ക്കും കാരണമാകും. ഇത് സ്‌പോണ്ടിലൈറ്റിസ് പോലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. തോള് വേദന നിങ്ങളുടെ പുറത്തും നട്ടെല്ലിലേക്കും വ്യാപിക്കുന്നുവെങ്കില്‍, നിങ്ങളുടെ കട്ടില്‍ മാറ്റുന്നതും പരിഗണിക്കണം.

Most read:ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റംMost read:ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

അധികം പേരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരായിരിക്കും. ഇവര്‍ക്ക് മണിക്കൂറുകളോളം കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കേണ്ടതായും വരുന്നു. കമ്പ്യൂട്ടറിനു മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നതിലൂടെ നിങ്ങളുടെ പുറവും കഴുത്തും തോളുമൊക്കെ വളരെയധികം സ്‌ട്രെയിന്‍ ചെയ്യുന്നു. ഇത് നീക്കാന്‍ ജോലിക്കിടയില്‍ ഇടവേളകള്‍ എടുക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക. ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക.

നിങ്ങളുടെ തോള്‍ പിന്നിലേക്കും മുന്നിലേക്കും പത്ത് തവണ ചഴറ്റുക.

നിങ്ങളുടെ കഴുത്ത് പത്ത് പ്രാവശ്യം ഘടികാരദിശയില്‍ കറക്കുക, തുടര്‍ന്ന് തിരിച്ചും ആവര്‍ത്തിക്കുക.

ചൂട് പിടിക്കുക

ചൂട് പിടിക്കുക

തോള്‍ വേദന ശൈത്യകാലത്ത് പ്രത്യേകിച്ച് വര്‍ധിക്കുന്നു. അമിതമായ തണുപ്പ് കാരണം സന്ധികളും പേശികളും ശരിയായി പ്രവര്‍ത്തിക്കാതെവരുന്നു. കഴുത്തിലോ തോളിലോ വേദനയുണ്ടെങ്കില്‍ ഒരു ഹീറ്റ് ബാഗ് അരമണിക്കൂറോളം അവിടെ വയ്ക്കുക. ഇത് പേശികളെ അയവുള്ളതാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

Most read:മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്Most read:മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്

മസാജ് ചെയ്യുക

മസാജ് ചെയ്യുക

ആയുര്‍വേദം അനുസരിച്ച് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നിങ്ങളുടെ പേശികളെ ആയാസരഹിതമാക്കാന്‍ സഹായിക്കുന്നു. ചൂടുള്ള കടുക് എണ്ണയോ എള്ള് എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ശരിക്കും ആശ്വാസം നല്‍കും. മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കാനും പേശികളെ വിശ്രമിക്കാനും വേദനയില്‍ നിന്നും മോചനം നല്‍കാനും സഹായിക്കും.

English summary

Home Remedies And Healthy Habits For Shoulder Pain

Read here to know tips for shoulder pain relief and also some effective home remedies for shoulder pain.
X
Desktop Bottom Promotion