For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത ഗ്യാസും മാറ്റും 3 ചേരുവ മരുന്ന്

കടുത്ത ഗ്യാസും മാറ്റും 3 ചേരുവ മരുന്ന്

|

ഗ്യാസ് പ്രശ്‌നങ്ങള്‍ പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ്. വയറിന് അസ്വസ്ഥതയും മലബന്ധവുമെല്ലാം വരുത്തുന്ന ഇത് വയര്‍ വീര്‍ത്തു മുട്ടിയിരിയ്ക്കാനും കാരണമാകുന്ന ഒന്നാണ്.

ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണം പ്രധാനപ്പെട്ടൊരു വില്ലനാണ്. സമയത്തു ഭക്ഷണ കഴിയ്ക്കാത്തത്, ഗ്യാസ് വരുത്തുന്ന ഭക്ഷണ വസ്തുക്കള്‍ എന്നിവയെല്ലാം ഗ്യാസ് പ്രശ്‌നത്തിന് കാരണമാകുന്നു.

വ്യായാമക്കുറവും ഗ്യാസ്ട്രബിളിനുള്ള മറ്റൊരു കാരണമാണ്. ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇരിക്കുന്നതും ഗ്യാസിനുള്ള കാരണമാണെന്നാണ് പറയുന്നത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും.

ഗ്യാസ് ട്രബിള്‍ വല്ലാതെ കൂടുന്നത് അസിഡിറ്റി പോലുളള പ്രശ്‌നങ്ങളിലേയ്ക്കു വരെ നയിച്ചേക്കാം. ഇതു കൂടാതെ വയറിനു സ്ഥിരമായുണ്ടാകുന്ന അസ്വസ്ഥകതകളും.

ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് അന്റാസിഡ് പോലുള്ളവ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇത് സ്ഥിരം കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ഗ്യാസിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. യാതൊരു പാര്‍ശ്വഫലവും ഉണ്ടാക്കാതെ പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ചിലത്. ഇത്തരം ഒരു പാനീയത്തെ കുറിച്ചറിയൂ. എത്ര കടുത്ത ഗ്യാസും പരിഹരിയ്ക്കുവാന്‍ പറ്റുന്ന ഒന്ന്.

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് ഈ മരുന്നിനായി വേണ്ടത്.ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു മികച്ച ഒന്നാണ് വെളുത്തുള്ളി. നല്ല ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം മികച്ച ഔഷധമാണ് ഇതെന്നു വേണം, പറയുവാന്‍. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുവാനും രോഗങ്ങള്‍ അകറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതിലെ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതും നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ്. ഗ്യാസ് പ്രശ്‌നത്തിനും ദഹനക്കേടിനുമെല്ലാം ചേര്‍ന്നൊരു മരുന്നു തന്നെയാണ് ഇഞ്ചിയെന്നു വേണം, പറയുവാന്‍. വയറിനെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി മരുന്നു കൂടിയാണ് ഇഞ്ചി.

തേന്‍

തേന്‍

തേന്‍ ഇതില്‍ മറ്റൊരു ചേരുവയാണ്. കുടല്‍ ആരോഗ്യത്തിന് മികച്ചതാണ് ഇത്. വയറിനെ ആല്‍ക്കലൈനാക്കുന്ന ഒന്നെന്നു വേണം. പറയുവാന്‍. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള തേന്‍ നല്ലൊരു ആന്റിഓക്‌സിഡന്റ് കൂടിയാണ്.

ഈ മരുന്നുണ്ടാക്കാന്‍

ഈ മരുന്നുണ്ടാക്കാന്‍

ഈ മരുന്നുണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. ഒരു വലിയ കഷ്ണം ഇഞ്ചി, 10-15 അല്ലി വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇഞ്ചി കഴുകി വൃത്തിയാക്കി തൊലി കളയുക. വെളുത്തുള്ളി തോല്‍ കളഞ്ഞെടുക്കുക. ഇതു രണ്ടും മിക്‌സിയില്‍ അരയ്ക്കുക. പിഴിഞ്ഞ് ഇതിന്റെ നീരെടുക്കാന്‍ പാകത്തിന് അരച്ചാല്‍ മതിയാകും. വല്ലാതെ അരഞ്ഞാല്‍ ചിലപ്പോള്‍ നീരെടുക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകും. ഈ മിശ്രിതം അരിച്ചെടുക്കുക. ഇതിലേയ്ക്ക് തേന്‍ ചേര്‍ത്തിളക്കാം. ഇതു കുടിയ്ക്കുന്നത് എത്ര കടുത്ത ഗ്യാസും ഞൊടിയിടയില്‍ ശമിയ്ക്കുവാന്‍ സഹായകമാകുന്ന ഒന്നാണ്.

വയറിനെ

വയറിനെ

വയറിനെ ആല്‍ക്കലൈനാക്കിയും നല്ല ദഹനം നല്‍കിയുമെല്ലാം വയര്‍ ആരോഗ്യത്തിന് ഉത്തമമായ മരുന്നാണിത്. ദഹനക്കേടു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഉത്തമമാണ്. ഛര്‍ദി, വയര്‍ വന്നു വീര്‍ക്കല്‍ എന്നിവയ്‌ക്കെല്ലാം തന്നെ ഉത്തമമാണ് ഈ പ്രത്യേക ചേരുവ

English summary

Home Made Remedy To Reduce Gas And Bloated Belly

Home Made Remedy To Reduce Gas And Bloated Belly,Read more to know about
X
Desktop Bottom Promotion