Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 3 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 6 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
ജാമിയ പ്രക്ഷോഭത്തിന് ലൈക്ക്, കൈയ്യബദ്ധമെന്ന് അക്ഷയ് കുമാര്‍, റിയല്‍ ലൈഫ് സീറോയെന്ന് സോഷ്യല്‍ മീഡിയ
- Movies
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന് കോഴി ടീസര്‍
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Sports
ഐപിഎല്‍ ലേലം: ഈ 15 കാരനെ നോക്കി വച്ചോ? അടുത്ത റാഷിദ്... ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കും
- Finance
ഇന്ന് മുതൽ നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്താം
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
ലിവര്‍ രോഗം തടയുവാന്‍ നാടന്‍ മരുന്നുകള്‍
കരള്‍ നമ്മുടെ ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ലിവറാണ് ശരീരത്തിലെ ടോക്സിനുകളെ നീക്കി ശരീരത്തിനു ശുദ്ധി നല്‍കുന്നത്. അതായത് അനാവശ്യ വസ്തുക്കളെ ശരീരത്തില്‍ നിന്നും അകററുന്നത്. ഇത് കൊഴുപ്പു പോലുള്ള പ്രശ്നങ്ങളും ശരീരത്തില്‍ നിന്നും അകറ്റുന്നു.
അമിത മദ്യപാനം, ഭക്ഷണ ശീലം, വൃത്തിഹീനമായ അന്തരീക്ഷം എന്നിവയെല്ലാം തന്നെ ലിവറിന്റെ ആരോഗ്യത്തിന് കാരണമാകും. ഇതിനു പുറമെ ചില മരുന്നുകള്‍, പിത്തനാളികള്ക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ കരളിന് പ്രശ്നമുണ്ടാക്കുന്നവയാണ്. ലിവര്‍ സിറോസിസ് അഥവാ മഞ്ഞപ്പിത്തം, ഫാറ്റി ലിവര്‍ എന്നിവയെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തിനു കേടു വരുത്തുന്ന പ്രശ്നങ്ങള്‍ തന്നെയാണ്.
കരളിന്റെ ആരോഗ്യം തകര്‍ന്നാല്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ഇതു പ്രതികൂലമായി ബാധിയ്ക്കും. മാലിന്യങ്ങള്‍ ശരീരത്തില്‍ അടിഞ്ഞു കൂടും. മരണത്തിനു വരെ കാരണമായേക്കാവുന്നതാണ് ലിവര്‍ പ്രശ്നങ്ങള്‍.
ലിവര്‍ ആരോഗ്യത്തിനു സഹായിക്കുന്ന, കരള്‍ രോഗങ്ങള്‍ക്കു പരിഹാരമാകുന്ന പല നാടന്‍ വൈദ്യങ്ങളുമുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ആരോഗ്യം നല്കുന്ന ചിലത്. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ,
കരളിന് ഒറ്റമൂലിയായി പ്രയോഗിയ്ക്കാവുന്ന നല്ലൊന്നാന്തരം മരുന്നുകള്‍ നമുക്കു വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. യാതൊരു ദോഷവും നല്‍കാത്ത തികച്ചും പ്രകൃതിദത്ത വഴികളിലൂടെ തയ്യാറാക്കുന്ന ഇത്തരം ചേരുവകള്‍ യാതൊരു ദോഷവും നല്‍കുന്നുമില്ല. ഇത്തരം ചില മരുന്നുകളെക്കുറിച്ചറിയൂ.

ചില പ്രത്യേക ഇലക്കറികള്‍,
ചില പ്രത്യേക ഇലക്കറികള്‍, ഔഷധ ഇലകള്‍ കരള്‍ രോഗത്തിന് ഏറ്റവും നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ട ചിലതാണ് ബ്രഹ്മി, തഴുതാമ, മുരിങ്ങയില എന്നിവ. തഴുതാമയില, മുരിങ്ങയില എന്നിവ ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് നല്ലതാണ്. ഇവയുടെ നീരും കുടിയ്ക്കാം. ബ്രഹ്മി നീരും എണ്ണ കാച്ചാന്‍ ഉപയോഗിയ്ക്കുന്ന കയ്യോന്നിയുടെ നീരുമെല്ലാം ഇതിനുളള പ്രധാനപ്പെട്ട വഴികളാണ്. ലിവര്‍ ആരോഗ്യത്തെ സംരക്ഷിയ്ക്കുക മാത്രമല്ല, ശരീരത്തിന് പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണിത്. കിരിയാത്ത് എന്ന ഒരു തരം സസ്യവുമുണ്ട്. ഇതും കരള്‍ രോഗത്തിന് ഉത്തമമായ ഒരു മരുന്നാണ്. ഇതിനൊപ്പം കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്തു കഷായമാക്കി കുടിയ്ക്കുന്നതു ഗുണം ചെയ്യും. കീഴാര്‍ നെല്ലി സമൂലം അരച്ചെടുത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും ലിവര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കറിവേപ്പില
കറിവേപ്പില ഫാറ്റി ലിവറിന് ചേരുന്ന നല്ലൊന്നാന്തരം മരുന്നാണ്. കറിവേപ്പില, ഇഞ്ചി, നെല്ലിക്ക, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, പച്ചമഞ്ഞള്‍, എന്നിവയാണ് ഇതിനായി വേണ്ടത്. 7 കറിവേപ്പില, ഒരു കഷ്ണം വീതം പച്ചമഞ്ഞള്‍, ഇഞ്ചി, ജീരകം, ഒരു സ്പൂണ്‍, വെള്ളുള്ളി 4 അല്ലി, ചുവന്നുള്ളി 5, പുതിനയില 7, മല്ലിയിലെ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ചേര്‍ത്തരച്ച് ദിവസവും കഴിയ്ക്കാം. അടുപ്പിച്ച് 21 ദിവസം കഴിയ്ക്കുക. ഇതു കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിയ്ക്കാവൂ. ഫാറ്റി ലിവര്‍ പ്രശ്നങ്ങളെങ്കില്‍ രണ്ടു നേരവും 21 അടുപ്പിച്ച് കഴിയ്ക്കുന്നതു ഗുണം നല്‍കും.

കറിവേപ്പിലയും നെയ്യും
കറിവേപ്പിലയും നെയ്യും ചേര്‍ത്തു മറ്റൊരു ഒറ്റമൂലിയുമുണ്ട്. കറിവേപ്പിലയും നെയ്യും ചേര്‍ത്തു മറ്റൊരു ഒറ്റമൂലിയുമുണ്ട്. ഒരു കപ്പപ് കറിവേപ്പില ജ്യൂസെടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ ഉരുക്കിയ നെയ്യു ചേര്‍ക്കുക. ഇതിലേയ്ക്ക് ഒരു നുള്ളു കുരുമുളകു പൊടി, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കി കുടിയ്ക്കാം. ഒരു മിനിററു നേരം മാത്രം ചൂടാക്കിയാല്‍ മതിയാകും.

ക്യാബേജ്
ക്യാബേജ് ഉപയോഗിച്ചും മരുന്നുണ്ടാക്കാം. 125 ഗ്രാം ക്യാബേജ്, 250 ഗ്രാം സബര്‍ജില്‍, 25 ഗ്രാം സെലറി, ഒരു കഷ്ണം ഇഞ്ചി, 10 ഗ്രാം പുതിനയില, ഒരു നാരങ്ങ, അര ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. നാരങ്ങാനീരും പുതിനയിലയും ഒഴികെയുള്ളവ കഷ്ണങ്ങളാക്കി മിക്സിയില്‍ അടിച്ചെടുത്ത് ഇതില്‍ അല്പം നാരങ്ങാനീരും പുതിനയിലയും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതു ഫാറ്റി ലിവറിനും ലിവറിനെ ബാധിയ്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ്.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് കാല്‍കപ്പ്, കാല്‍കപ്പ് ഒലീവ് ഓയില്‍, ഇഞ്ചി അരച്ചത് അരസ്പൂണ്‍, വെളുത്തുള്ളി നീര് അര ടീസ്പൂണ്‍ എന്നിവ വേണം. ഇവയെല്ലാം ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതെല്ലാം ചേര്‍ത്തിളക്കി അല്പനേരം വച്ചതിനു ശേഷം മാത്രം ഇതു കുടിയ്ക്കുക. ഇത് കരള്‍ രോഗങ്ങള്‍ക്കു നല്ലതാണ്. പ്രത്യേകിച്ചും ഫാറ്റി ലിവര്‍, അതായത് കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ഏറെ നല്ലതാണ്.

ചെറുപയര്‍
ചെറുപയര്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ചെറുപയര്‍ വെള്ളത്തിലിട്ടു വേവിച്ച് ഈ വെള്ളം കൂടിയ്ക്കുന്നത് ലവര് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വെന്ത ചെറുപയറും ഏറെ നല്ലതാണ്. ഇതു മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കാം.

ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍
ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ഒരു കാര്യം നിര്‍ബന്ധമായും പാലിച്ചിരിയ്ക്കണം. മദ്യപാനം പോലുളള ശീലങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ മാത്രമേ ഇത്തരം വഴികള്‍ ഏശൂ. ഒറ്റമൂലി കഴിച്ച് ഒപ്പം മദ്യവുമെന്ന രീതി കൊണ്ട് യാതൊരു വിധത്തിലെ ഗുണവുമുണ്ടാകില്ല. ഒപ്പം ഭക്ഷണ നിയന്ത്രണവും അത്യാവശ്യം.