For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത ഗ്യാസിനും മലരും ചെമ്പരത്തിയും മരുന്നാണ്‌

കടുത്ത ഗ്യാസിനും മലരും കുടകനും പരിഹാരം

|

ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. വയറിന് അസ്വസ്ഥത നല്‍കുന്ന ഇത് പലപ്പോഴും മനംപിരട്ടലും മലബന്ധവുമെല്ലാം ഉണ്ടാക്കുന്നു. ഗ്യാസ് പ്രശ്‌നം അധികരിച്ചാല്‍ നെഞ്ചെരിച്ചിലും വയറുവേദനയുമെല്ലാം ഫലമായി വരും.

പലപ്പോഴും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നത് നമ്മുടെ തന്നെ ഭക്ഷണ, ജീവിത രീതികളാണ്. ഗ്യാസുണ്ടാക്കുന്ന തരം പല ഭക്ഷണങ്ങളുമുണ്ട്. പ്രത്യേകിച്ചും വറുത്തതും പൊരിച്ചതുമെല്ലാം. ഇതല്ലാതെ ചില പ്രത്യേക ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഗ്യാസുണ്ടാക്കുന്നവയാണ്. കിഴങ്ങു വര്‍ഗങ്ങള്‍ പോലുളളവ ഉദാഹരണം.

നമ്മുടെ ചില ജീവിത രീതികളും ഗ്യാസുണ്ടാക്കാന്‍ പ്രധാന കാരണമാണ്. വ്യായാമമില്ലാതെ ഒരിടത്തു തന്നെ കുത്തിപ്പിടിച്ചിരിയ്ക്കുക, ഏറെ നേരം ഇരിയ്ക്കുക, ഇരിയ്ക്കുന്ന പൊസിഷന്‍ ശരിയല്ലാതിരിയ്ക്കുക, സമയത്തിനു ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക, ഏറെ വൈകി ഭക്ഷണം കഴിയ്ക്കുക, വൈകി ഉറങ്ങുക എന്നിവയെല്ലാം തന്നെ ഇത്തരത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. ചില പ്രത്യേക തരം മരുന്നുകളും വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നതിനു കാരണമാകും. ഇതു പോലെ നാരുകളില്ലാത്ത ഭക്ഷണത്തിന്റെ കുറവും വെള്ളംകുടി കുറയ്ക്കുന്നതുമെല്ലാം ഇതിനുളള ചില കാരണങ്ങള്‍ തന്നെയാണ്.

മുന്‍കോപമുള്ള ചില നക്ഷത്രങ്ങള്‍മുന്‍കോപമുള്ള ചില നക്ഷത്രങ്ങള്‍

സ്‌ട്രെസ് പോലുള്ള കാരണങ്ങള്‍ കൊണ്ടും ഈ പ്രശ്‌നമുണ്ടാകും. ആമാശയത്തിലും കുടലിലും കെട്ടി നില്‍ക്കുന്ന വായുവാണ് ഗ്യാസ് ട്രബിളുണ്ടാക്കുന്നത്. നാം കഴിയ്ക്കുന്ന ഭക്ഷണത്തിനൊപ്പവും പാനീയത്തിനൊപ്പവും ഉള്ളിലേയ്ക്കു പോകുന്ന വായുവാണ് ഗ്യാസ്. ഭക്ഷണം തിരക്കിട്ടു കഴിയ്ക്കുക, സ്‌ട്രെസ്, ടെന്‍ഷന്‍, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുക തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ധാരാളം ഉമിനീരിനൊപ്പം ഗ്യാസ് വയറ്റിലെത്തുന്നു.

ഗര്‍ഭമായാല്‍ വായില്‍ നാണയമിട്ട പോലെ.....ഗര്‍ഭമായാല്‍ വായില്‍ നാണയമിട്ട പോലെ.....

ഗ്യാസിന് അന്റാസിഡുകളെ ആശ്രയിക്കുന്ന, ഇതു സ്ഥിരം ശീലമാക്കുന്ന പലരുമുണ്ട്. ഇതു താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നു തന്നെയാണ്. പിന്നീട് ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയാകും, ഇതു വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ മറ്റു ചിലതും.

ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം വീട്ടില്‍ തന്നെ ഗ്യാസിനു വേണ്ടി പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങളാണ്. യാതൊരു ദോഷവും വരുത്താതെ ഗ്യാസ് പ്രശ്‌നം എളുപ്പത്തില്‍ മാറ്റാവുന്ന പല മരുന്നുകളുണ്ട്. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നവ. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ, ഗ്യാസ് പ്രശ്‌നത്തിനു പരിഹാരമാകുന്ന ചിലത്.ഇവയെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന വസ്തുക്കള്‍ തന്നെയാണ്. അടുക്കളയില്‍ നിന്നും ലഭ്യമാകുന്നവ.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇതും കുടകന്റെ ഇലയും കശുമാവിന്റെ തളിരിലയും സമാസമം എടുത്ത് അരച്ചു കൊടുത്താല്‍ ഇത് ഗ്യാസിനും ഗ്യാസ് മൂത്ത് അള്‍സര്‍ വരുന്നതിനുമുള്ള നല്ലൊരു പരിഹാരമാണ്. ഗ്യാസ് പ്രശ്‌നമുള്ളവര്‍ക്കു മാത്രമല്ല, അള്‍സര്‍ പ്രശ്‌നമുള്ളവര്‍ക്കും പരിഹാരമാകുന്ന ഒന്നാണിത്.

മലര്‍

മലര്‍

മലര്‍ ഇതിനുളള നല്ലൊരു പരിഹാരമാണ്. മലര്‍ക്കഞ്ഞി വച്ചു കുടിയ്ക്കുക. ഇതിനൊപ്പം കുടകന്റെ ഇല കൂടി ചേര്‍ത്താല്‍ ഗുണം ഏറെയാണ്. ഇത് വയറ്റിലെ ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ഏതു പ്രശ്‌നങ്ങള്‍ക്കും പറ്റിയൊരു പരിഹാരം തന്നെയാണ്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി ഇതിനുള്ള നല്ലൊരു പരിഹാരമാണ്. വെളുത്ത ചെമ്പരത്തിയും ചുവന്ന ചെമ്പരത്തിയും ചേര്‍ത്ത് നാടന്‍ അരി കഴുകിയ വെള്ളം ചേര്‍ത്തരച്ചു കുടിയ്ക്കാം. ഇതും നല്ലൊരു ഗ്യാസ് ഒറ്റമൂലിയാണ്. വയറിന് ആശ്വാസം നല്‍കുന്ന ഒന്നാണ്.

ഉലുവ

ഉലുവ

ഉലുവ വറുത്ത വെള്ളം ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഉലുവ ചുവക്കനെ ഡ്രൈ റോസ്റ്റ് ചെയ്യുക. അതായത് എണ്ണയില്ലാതെ വറുക്കുക. ഉലുവ ചുവന്ന നിറമാകുമ്പോള്‍ ഇതിലേയ്ക്കു വെള്ളമൊഴിയ്ക്കുക. ഇത് തിളച്ചു വറ്റി വെളളം നല്ല ചുവന്ന നിറമാകുമ്പോള്‍ വാങ്ങി ഉപയോഗിയ്ക്കാം. ഇതില്‍ ഒരു നുളള് ഇന്തുപ്പു ചേര്‍ക്കുന്നതു ഗുണം നല്‍കും. ഇതുപോലെ ഇന്തുപ്പും ഒപ്പം അയമോദകവും ചേര്‍ത്തിളക്കി കഴിയ്ക്കുന്നതു നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഗ്യാസിനുള്ള നല്ലൊരു മരുന്നാണ്. വെളുത്തുള്ളിയും ഇഞ്ചിയും ഉപയോഗിച്ചും ഗ്യാസിനുളള മരുന്നാക്കാം. കുറച്ചു വെളുത്തുള്ളിയും അ്ല്‍പം ഇഞ്ചിയും ചേര്‍ത്ത് മിക്‌സിയില്‍ അരയ്ക്കുക. ഇതിന്റെ നീരു പിഴിഞ്ഞെടുക്കുക. വെളുത്തുള്ളിയാണ് കൂടുതല്‍ വേണ്ടത്. ഇതിന്റെ നീര് ഒരു ടീസ്പൂണ്‍ എടുത്ത് ഇതില്‍ തേനും കലര്‍ത്തി കഴിയ്ക്കാം. തേന്‍ ചേര്‍ക്കാതെ കഴിയ്ക്കരുത്. ഇത് വായയ്ക്കും വയറിനും അസ്വസ്ഥതയുണ്ടാക്കും. ഇത് ഒന്നോ രണ്ടോ ടീസ്പൂണ്‍ കഴിയ്ക്കാം. ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുവാനും ഇതു സഹായിക്കും.

ചെറിയ ജീരകം, വെളുത്തുള്ളി അല്ലി 5, കടുക് 1 ടീസ്പൂണ്‍

ചെറിയ ജീരകം, വെളുത്തുള്ളി അല്ലി 5, കടുക് 1 ടീസ്പൂണ്‍

ചെറിയ ജീരകം, വെളുത്തുള്ളി അല്ലി 5, കടുക് 1 ടീസ്പൂണ്‍ എന്നിവ ചേര്‍ത്തും മരുന്നുണ്ടാക്കാം. ഇവ വെവ്വേറെ ചട്ടി ചൂടാക്കി വറുത്തെടുക്കുക. എണ്ണ ചേര്‍ക്കരുത്. ഇതിനു ശേഷം മൂന്നു ഗ്ലാസ് വെള്ളം തിളപ്പിച്ച് വറുത്തു വച്ചിരിയ്ക്കുന്ന ചേരുവകള്‍ എല്ലാം ഇതിലിട്ടു നല്ലതു പോലെ തിളപ്പിയ്ക്കുക. കുറഞ്ഞ തീയില്‍ വേണം, തിളപ്പിയ്ക്കാന്‍. മൂന്നു ഗ്ലാസ് വെള്ളം രണ്ടു ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കുക. ഈ വെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നതു ഗുണം നല്‍കും. ഭക്ഷണത്തിനൊപ്പം ഇതു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

അപ്പക്കാരം അര സ്പൂണ്‍, ഒരു നാരങ്ങുടെ നീര്

അപ്പക്കാരം അര സ്പൂണ്‍, ഒരു നാരങ്ങുടെ നീര്

അപ്പക്കാരം അര സ്പൂണ്‍, ഒരു നാരങ്ങുടെ നീര് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതിയാകും. എന്തു വലിയ ഗ്യാസാണെങ്കിലും ഇതു നല്ലൊരു പരിഹാരമാണ്. അപ്പക്കാരം തന്നെ ഇതിനു വേണമെന്നോര്‍ക്കുക. പെട്ടെന്നു തന്നെ ഗ്യാസിനു പരിഹാരമാകുന്ന ഒന്നാണിത്.

English summary

Home Made Natural Remedies For Gas And Acidity

Home Made Natural Remedies For Gas And Acidity, Read more to know about,
X
Desktop Bottom Promotion