For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റിക്ക് പരിഹാരം ചുരുങ്ങിയ സമയത്തിനുള്ളില്‍

|

അസിഡിറ്റി എന്നത് പലപ്പോഴും നിങ്ങളുടെ മനസമാധാനം കളയുന്നതാണ്. കാരണം ഇത് വയറിനുണ്ടാക്കുന്ന അസ്വസ്ഥത നിസ്സാരമല്ല എന്നതാണ്. എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങള്‍, എരിവുള്ള ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അസിഡിറ്റി ഉണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദഹന പ്രശ്‌നങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

Home Made Drinks To Get Rid Of Gas

എന്നാല്‍ ഇനി അസിഡിറ്റിക്ക് പരിഹാരം കാണുന്നതിനും ദഹന പ്രശ്‌നത്തെ ഇല്ലാതാക്കി ദഹനം സുഗമമാക്കുന്നതിനും നമുക്ക് ഇനി പറയുന്ന ചില പാനീയങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. ഏതൊക്കെ പാനീയങ്ങളാണ് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പാനീയങ്ങള്‍ എന്ന് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം മികച്ച ദഹനത്തിനും സഹായിക്കുന്നുണ്ട്. ഏത് ദഹന പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ സൂപ്പര്‍ ഡ്രിങ്ക് നമുക്ക് ശീലമാക്കാവുന്നതാണ്.

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

വേനല്‍ക്കാലത്ത് സ്ഥിരമാക്കേണ്ട ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇത് ജ്യൂസ് ആക്കി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന് നോക്കാം. കുക്കുമ്പര്‍ ജ്യൂസില്‍ ധാരാളം വെള്ളവും കുറഞ്ഞ കലോറിയും ആണ് അടങ്ങിയിട്ടുള്ളത്. ഈ പാനീയം കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ധാരാളം പോഷക ഗുണങ്ങള്‍ കുക്കുമ്പറില്‍ ഉണ്ട്. നിങ്ങള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ശീലമാക്കേണ്ടതാണ് കുക്കുമ്പര്‍ ജ്യൂസ്. രാത്രി കിടക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ അത്താഴത്തിന് മുന്‍പോ ഒരു ഗ്ലാസ്സ് കുടിക്കുന്നത് ഗുണകരമാണ്.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇത് സ്ഥിരമാക്കുന്നത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ദഹന സംബന്ധമായ ഏത് പ്രശ്‌നത്തേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്. കാരണം നാരങ്ങയില്‍ വിറ്റാമിന്‍ സി, ബി എന്നിവയും ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയതിനാല്‍ ഇത് അസിഡിറ്റി പോലുള്ള ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും തടയുകയും ചെയ്യുന്നുണ്ട്.

ഇഞ്ചി നീര്

ഇഞ്ചി നീര്

ഇത് ജ്യൂസ് അല്ലെങ്കിലും അസിഡിറ്റിക്കുള്ള മികച്ച ഒരു ഒറ്റമൂലിയാണ് ഇഞ്ചി നീര്. നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളെപ്പോലും ഇല്ലാതാക്കുന്ന ഒന്നാണ് ഇഞ്ചി നീര്. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുകയും വയറ്റിലെ ഏത് അസ്വസ്ഥതയും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഭക്ഷണം ദഹിക്കാതിരിക്കുകയോ അത് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാകുന്നു. അതിന് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് അധികമാവാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ദഹനക്കേടിനെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് തേങ്ങാവെള്ളം. ഇത് എല്ലാ ദിവസവും കുടിക്കുന്നത് കൃമിശല്യത്തെ ഇല്ലാതാക്കുന്നു. ചെറിയ കുട്ടികള്‍ക്ക് സ്ഥിരമായി അല്‍പം തേങ്ങാവെള്ളം നല്‍കുന്നത് നല്ലതാണ്. ഇതിലൂടെ വയറു വേദന, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. തേങ്ങാവെള്ളത്തില്‍ നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ മഗ്‌നീഷ്യം, ചെമ്പ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയും തേങ്ങാവെള്ളത്തിലുണ്ട്.

അയമോദകം വെള്ളം

അയമോദകം വെള്ളം

നിങ്ങള്‍ക്ക് അസിഡിറ്റിയില്‍ നിന്ന് മുക്തി നേടണമെങ്കില്‍ അയമോദക വെള്ളം ഒരു പ്രധാന പരിഹാരമാര്‍ഗ്ഗമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് അയമോദക വെള്ളം. ഇത് നിങ്ങളുടെ ദഹനത്തെ കൃത്യമാക്കുകയും ദഹിക്കാതെ പ്രയാസപ്പെടുന്ന പല അവസ്ഥകളിലും നിങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. ഇത് കൂടാതെ വയറുവേദന, ദഹനക്കേട്, അസിഡിറ്റി, വയറിളക്കം എന്നിവ പോലുള്ളവക്ക് ഇന്‍സ്റ്റന്റ് പരിഹാരമാണ് അയമോദക വെള്ളം.

പെരുംജീരകം

പെരുംജീരകം

നിങ്ങളുടെ വയറിന്റെ ആരോഗ്യം പ്രശ്‌നത്തിലാവുമ്പോള്‍ അതിനെ നേര്‍വഴിയിലേക്ക് കൊണ്ട് വരുന്നതിന് നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. കാരണം ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, എ, സി, ഡി തുടങ്ങിയവയെല്ലാം തന്നെ ദഹനത്തോടൊപ്പം വയറിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും പെരുംജീരകത്തില്‍ ഉണ്ട്. നിങ്ങള്‍ക്ക് അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ അല്‍പം പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. പരിഹാരം ഞൊടിയിടക്കുള്ളില്‍ ലഭിക്കും.

അസിഡിറ്റി സൂക്ഷിക്കണം; കാരണവും പരിഹാരവുംഅസിഡിറ്റി സൂക്ഷിക്കണം; കാരണവും പരിഹാരവും

പൊള്ളല്‍ ഗുരുതരമാക്കും ഒറ്റമൂലികള്‍ ഇതെല്ലാമാണ്‌പൊള്ളല്‍ ഗുരുതരമാക്കും ഒറ്റമൂലികള്‍ ഇതെല്ലാമാണ്‌

English summary

Home Made Drinks To Get Rid Of Gas And Acidity In Malayalam

Here in this article we are sharing some home made drinks to get rid of gas and acidity in malayalam. Take a look.
Story first published: Monday, May 9, 2022, 17:56 [IST]
X
Desktop Bottom Promotion