For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ ശരീരത്തിലെ ഈ രോമവളര്‍ച്ച നിസ്സാരമല്ല; ട്യൂമര്‍ വരെയാവാം കാരണം

|

മിക്ക സ്ത്രീകളിലും മുഖത്തും ശരീരത്തിലും നേര്‍ത്തതും ഇളം നിറമുള്ളതുമായ രോമവളര്‍ച്ചയുണ്ടാവുന്നുണ്ട്. എന്നാല്‍ ഈ മുടി ചിലപ്പോള്‍ കട്ടിയുള്ളതും കൂടുതല്‍ ദൃശ്യമാകുന്നതുമായിരിക്കും. ഇത് സൗന്ദര്യത്തെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും കരുതരുത്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഗുരുതരമായ അസ്വസ്ഥതകളുടെ തുടക്കം കൂടിയായിരിക്കും.

കാലിലെ മാറ്റങ്ങള്‍ നിസ്സാരമല്ല; ഹൃദയവും കരളും പണിമുടക്കിലെക്കെന്ന സൂചനകാലിലെ മാറ്റങ്ങള്‍ നിസ്സാരമല്ല; ഹൃദയവും കരളും പണിമുടക്കിലെക്കെന്ന സൂചന

ഹിര്‍സുറ്റിസം എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. അമിതരോമവളര്‍ച്ച എന്ന് പറയുമെങ്കിലും ഇത് ബാധിച്ചവരില്‍ പകുതിയോളം പേര്‍ക്കും ആന്‍ഡ്രോജന്‍ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഈ ഹോര്‍മോണുകള്‍ സാധാരണയായി പുരുഷന്റെ ശാരീരികവും ലൈംഗികവുമായ വികാസത്തിന് കാരണമാകുന്നവയാണ്. സാധാരണ സ്ത്രീകള്‍ക്ക് സാധാരണയായി ആന്‍ഡ്രോജന്‍ അളവ് കുറവാണ്, പക്ഷേ ഈ അളവ് പല കാരണങ്ങളാല്‍ വ്യത്യാസപ്പെടാം. എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്നും എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്നും ചികിത്സ ഏത് വിധത്തിലെന്നും നമുക്ക് നോക്കാം.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സ്ത്രീകളില്‍ പ്രധാനമായും അമിതരോമവളര്‍ച്ചയുണ്ടാവുന്നത് ചുണ്ടിന് മുകളില്‍, താടി, സൈഡ് ബേണ്‍ ഏരിയ, സ്തനങ്ങള്‍ക്ക് ചുറ്റും കൂടാതെ അടിവയറ്റിലും ആണ് ഉണ്ടാവുന്നത്. ഈ മുടി പക്വതയാര്‍ന്ന മുടിയായിരിക്കും, അല്ലെങ്കില്‍ തലയോട്ടിയില്‍ വളരുന്ന അതേ നിറമുള്ള മുടി ആയിരിക്കും. ഇത് കൂടാതെ ഇവക്ക് നല്ലതുപോലെ കട്ടിയുണ്ടായിരിക്കുയും ചെയ്യും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയുള്ളവരാണെങ്കില്‍ ഇവരുടെ പുറകിലും തോളിലും നെഞ്ചിലും അടിവയറ്റിലും എല്ലാം അമിതമായി മുടി വളരാന്‍ ഇടയാക്കും.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പോ ശേഷമോ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ആരംഭിക്കുകയാണെങ്കില്‍, ഇതിന് പിന്നില്‍ പലപ്പോഴും ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കാം. ഇതിനെക്കുറിച്ച് കൃത്യമായി അറിയുന്നതിന് വേണ്ടി ഒരു ഡോക്ടറെ കാണിക്കുകയും രോഗലക്ഷണങ്ങള്‍ വിലയിരുത്തുകയും വേണം. അമിതമായ മുടി വളര്‍ച്ചയ്ക്ക് പുറമേ, ഈ അവസ്ഥയുള്ള സ്ത്രീകള്‍ക്ക് മറ്റ് ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഇതില്‍ എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു, മുടി കൊഴിച്ചില്‍, അലോപ്പീസിയ, വിശാലമായ ക്ലിറ്റോറിസ്, ശബ്ദത്തിന്റെ കനം എന്നിവ അനുഭവപ്പെടുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

ആന്‍ഡ്രോജന്റെ അളവ് വര്‍ദ്ധിക്കുന്നത് അല്ലെങ്കില്‍ ആന്‍ഡ്രോജനുകളിലേക്കുള്ള രോമകൂപങ്ങളുടെ അമിത സംവേദനക്ഷമത ഹിര്‍സ്യൂട്ടിസത്തിന് കാരണമാകും. ആന്‍ഡ്രോജന്‍ പുരുഷന്മാര്‍ക്ക് ഉയര്‍ന്ന അളവില്‍ ലഭ്യമാണെങ്കിലും സ്ത്രീകള്‍ക്ക് ഈ ഹോര്‍മോണുകള്‍ ചെറിയ അളവില്‍ ഉണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പുരുഷ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ശരീര വലുപ്പം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയും പിഗ്മെന്റേഷനും തീവ്രമാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.

ഇന്‍സുലിന്റെ അളവ്

ഇന്‍സുലിന്റെ അളവ്

പഞ്ചസാരയില്‍ നിന്നുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യുന്നതിനായി കോശങ്ങളെ അണ്‍ലോക്ക് ചെയ്യുന്ന ഹോര്‍മോണായ ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്‍ ഹിര്‍സ്യൂട്ടിസത്തിന്റെ വികാസത്തിനും കാരണമായേക്കാം. ആന്‍ഡ്രോജന്‍ ഉത്പാദിപ്പിക്കാന്‍ ഇന്‍സുലിന്‍ അണ്ഡാശയ കോശങ്ങളെ ഉത്തേജിപ്പിക്കും. അതുകൊണ്ട് തന്നെ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധശേഷിയുള്ള സ്ത്രീകളില്‍ ഇത് സംഭവിക്കാം. ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്‍ അതേ കോശങ്ങളിലെ ഇന്‍സുലിന്‍ പോലുള്ള വളര്‍ച്ചാ ഘടകം -1 (IGF-1) റിസപ്റ്ററിനെ സജീവമാക്കുകയും അതുപോലെ തന്നെ ആന്‍ഡ്രോജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അമിതവണ്ണവും ശ്രദ്ധിക്കണം

അമിതവണ്ണവും ശ്രദ്ധിക്കണം

ടൈപ്പ് 2 പ്രമേഹം അമിതവണ്ണത്തിന്റെ ഫലമായി ഉണ്ടാകാമെന്നതിനാല്‍, ഇതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉയര്‍ന്ന കൊളസ്‌ട്രോളും ഒരു പങ്ക് വഹിച്ചേക്കാം. ചില മരുന്നുകളുടെ പ്രതികൂല ഫലമാണ് ഈ അമിത രോമവളര്‍ച്ച. ചില പ്രത്യേക മരുന്നുകളും ആന്‍ഡ്രോജന്‍ തെറാപ്പി ഹിര്‍സുറ്റിസത്തിന് കാരണമായേക്കാം. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. സാധാരണ ആന്‍ഡ്രോജന്റെ അളവ്, പതിവ് ആര്‍ത്തവവിരാമം, മറ്റ് അടിസ്ഥാന അനാരോഗ്യ അവസ്ഥകളില്ലാത്ത സ്ത്രീകളില്‍ അമിതമായ മുടി വളര്‍ച്ചയെ അല്‍പം സൂക്ഷിക്കേണ്ടതാണ്.

മെഡിക്കല്‍ അവസ്ഥകള്‍

മെഡിക്കല്‍ അവസ്ഥകള്‍

ഹിര്‍സുറ്റിസം എല്ലായ്‌പ്പോഴും ഒരു പ്രധാന മെഡിക്കല്‍ അവസ്ഥയെ മാത്രം സൂചിപ്പിക്കുന്നില്ല. എന്നിരുന്നാലും, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പായി ഇത് ആരംഭിക്കുകയാണെങ്കില്‍, കട്ടിയുള്ള ശബ്ദം പോലുള്ള മറ്റ് പുരുഷ സംബന്ധിയായ സ്വഭാവസവിശേഷതകളോടൊപ്പമാണെങ്കില്‍, അല്‍പം ശ്രദ്ധിക്കണം. ട്യൂമര്‍ പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഇത് മൂലം ഉണ്ടാവാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും മടിക്കേണ്ടതില്ല എന്നുള്ളത് തന്നെയാണ് അറിഞ്ഞിരിക്കേണ്ട കാര്യം. അഡ്രീനല്‍ ഗ്രന്ഥികള്‍, പിറ്റിയൂട്ടറി ഗ്രന്ഥികള്‍, അണ്ഡാശയങ്ങള്‍ എന്നിവയുടെ മുഴകള്‍ ചിലപ്പോള്‍ ഇത്തരം അവസ്ഥയിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, ഈ കാരണത്താല്‍ സംഭവിക്കുന്ന അമിത രോമവളര്‍ച്ച സാധാരണയായി ഹോര്‍മോണ്‍ കാരണങ്ങളേക്കാള്‍ കൂടുതല്‍ കഠിനവും വേഗത്തില്‍ ആരംഭിക്കുന്നതുമാണ്.

രോഗനിര്‍ണയം

രോഗനിര്‍ണയം

ആര്‍ത്തവ ചക്രരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവത്തില്‍ ഓരോ മാസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ലയ ഒരു വ്യക്തിക്ക് ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കുയാണെങ്കില്‍ അമിത രോമവളര്‍ച്ചക്ക് ഒരു ജനിതകമോ പാരമ്പര്യമോ ആയ കാരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍ത്തവദിനങ്ങള്‍ എല്ലായ്‌പ്പോഴും ക്രമരഹിതമാണെങ്കില്‍, കാരണം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ആയിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിത രോമവളര്‍ച്ചയും ആര്‍ത്തവ ക്രമക്കേടും അടുത്തിടെ ആരംഭിച്ചിട്ടുണ്ടെങ്കില്‍, സ്ത്രീക്ക് ആര്‍ത്തവം ഇല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അണ്ഡാശയത്തിന്റെ ട്യൂമര്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ അല്ലെങ്കില്‍ പിറ്റിയൂട്ടറി ഗ്രന്ഥി പോലുള്ളവയില് ഉണ്ടാവുന്ന ഗുരുതരമായ അവസ്ഥകള്‍ എന്നിവയൊക്കെയായിരിക്കാം കാരണം. രക്തത്തിലെ ടെസ്റ്റോസ്റ്റിറോണ്‍, ഡിഎച്ച്ഇഎ എന്നിവയുടെ അളവ് അളക്കുന്നതിലൂടെ, ഒരു ഡോക്ടര്‍ക്ക് പിസിഒഎസ്, അണ്ഡാശയ മുഴകള്‍, അഡ്രീനല്‍ ഗ്രന്ഥി മുഴകള്‍ അല്ലെങ്കില്‍ അഡ്രീനല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന മുഴകള്‍ എന്നിവ പരിശോധിക്കാന്‍ കഴിയും.

English summary

Hirsutism: Symptoms, Causes, Diagnosis, And Treatment in malayalam

Here in this article we are discussing about the symptoms, causes and treatment of Hirsutism in malayalam. Take a look
Story first published: Wednesday, May 26, 2021, 18:03 [IST]
X
Desktop Bottom Promotion