For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നേരായ രീതിയില്‍ തടി കൂട്ടണമെങ്കില്‍ ദിവസവും കഴിക്കണം ഈ പഴങ്ങള്‍

|

ശരീരഭാരം എന്നത് ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. മെലിഞ്ഞവര്‍, തടിച്ചവര്‍ എന്നിങ്ങനെയുള്ള തരംതിരിവ് തന്നെ വാക്കുകളിലൂടെ നമ്മള്‍ കാണിക്കുന്നു. ചിലര്‍ക്ക് ആവശ്യത്തിന് തടിയുണ്ടാകും, എന്നാല്‍ മറ്റു ചിലര്‍ക്ക് തടിയേ കാണില്ല. ഓവര്‍ വെയ്റ്റ്, അണ്ടര്‍ വെയ്റ്റ് എന്നിങ്ങനെയൊക്കെ ഇതിനെ തരംതിരിക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിച്ച് ഒരു തികഞ്ഞ രൂപം നേടാന്‍ എല്ലാവരും കൊതിക്കുന്നു. നിങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ചില സ്വാഭാവിക മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും.

Most read: രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്Most read: രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

അതെ, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് വളരെ എളുപ്പമാണ്. വാസ്തവത്തില്‍, ചില പഴങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തടി കൂട്ടാന്‍ സാധിക്കും. അത്തരത്തില്‍, നിങ്ങളുടെ തടി സ്വാഭാവികമായ രീതിയില്‍ കൂട്ടാന്‍ സഹായിക്കുന്ന ചില ഉയര്‍ന്ന കലോറി പഴങ്ങള്‍ ഇവയാണ്.

ദുരിയാന്‍ പഴം

ദുരിയാന്‍ പഴം

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കലോറി പഴമാണ് ദുരിയാന്‍ പഴം. കാരണം ഇതില്‍ പഞ്ചസാരയുടെ സാന്ദ്രത കൂടുതലാണ്. നിങ്ങള്‍ ഇത് ദിവസേന കഴിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ശരീരഭാരം കൂട്ടാന്‍ സാധിക്കും. നിങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പഴം തിന്നാന്‍ ശ്രമിക്കേണ്ടതാണ്. ഒരു ഔണ്‍സ് ദുരിയന്‍ പഴത്തില്‍ കലോറി: 42, പ്രോട്ടീന്‍: .42 ഗ്രാം, കൊഴുപ്പ്: 1.51 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 7.68 ഗ്രാം, വിറ്റാമിന്‍ സി: 5.6 മില്ലിഗ്രാം എന്നിങ്ങനെ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.

അവോക്കാഡോ

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളം നാരുകളും നിറഞ്ഞ ഉയര്‍ന്ന കലോറി പഴമാണ് അവോക്കാഡോ. ശരിയായ മാര്‍ഗത്തിലൂടെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അവോക്കാഡോ ഒരു മികച്ച പഴമാണ്. തികച്ചും വൈവിധ്യമാര്‍ന്ന ഈ പഴം നിങ്ങള്‍ക്ക് വിവിധ ഭക്ഷണങ്ങളുമൊത്ത് കഴിക്കാം. ഒരു മീഡിയം വലിപ്പമുള്ള അവോക്കാഡോയില്‍ കലോറി: 130, പ്രോട്ടീന്‍: 1 ഗ്രാം, കൊഴുപ്പ്: 12 ഗ്രാം, കാര്‍ബോഹാഡ്രേറ്റ്: 6 ഗ്രാം, വിറ്റാമിന്‍ സി: 6 മില്ലിഗ്രാം എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്.

Most read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരുംMost read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരും

ഈന്തപ്പഴം

ഈന്തപ്പഴം

ലോകത്തിലെ മാന്ത്രികമായ പഴങ്ങളിലൊന്നാണ് ഈന്തപ്പഴം. നൂറ്റാണ്ടുകളായി, മരുഭൂമിയിലെയും മെഡിറ്ററേനിയനിലൂടെയുമുള്ള യാത്രക്കാര്‍ക്ക് ഉയര്‍ന്ന പോഷകവും ഊര്‍ജ്ജവും നല്‍കുന്ന ഫലമാണ് ഇത്. അടിസ്ഥാനപരമായി ഇതിനെ പ്രിയപ്പെട്ടതാക്കുന്നത് ഈന്തപ്പഴത്തിലെ ഉയര്‍ന്ന കലോറിയാണ്. ഒരു ഈന്തപ്പഴത്തില്‍ കലോറി: 23, പ്രോട്ടീന്‍: .2 ഗ്രാം, കൊഴുപ്പ്: .03 ഗ്രാം, കാര്‍ബോഹാഡ്രേറ്റ്: 6.23 ഗ്രാം, പൊട്ടാസ്യം: 54 മില്ലിഗ്രാം എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്.

തേങ്ങ

തേങ്ങ

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ ഒന്നാണ് തേങ്ങ. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാരയും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കും. അതിനാല്‍, ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ആരോഗ്യകരമായി തുടരാനും തേങ്ങ കഴിക്കാവുന്നതാണ്. ഒരു ഔണ്‍സ് തേങ്ങയില്‍ കലോറി: 99, പ്രോട്ടീന്‍: .1 ഗ്രാം, കൊഴുപ്പ്: 9.4 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 4.3 ഗ്രാം, മാംഗനീസ്: പ്രതിദിന ആവശ്യത്തിന്റെ 17% എന്നിങ്ങനെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Most read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധിMost read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധി

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടങ്ങള്‍ മാത്രമല്ല, നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യമായ പോഷകങ്ങളും അടങ്ങിയ ഫലവര്‍ഗമാണ്. ശരീരഭാരം കൂട്ടാന്‍ നിങ്ങളെ സഹായിക്കുന്നതില്‍ വാഴപ്പഴം മികച്ചതാണ്. കാരണം അവയില്‍ ഉയര്‍ന്ന കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. 1 ഇടത്തരം വാഴപ്പഴത്തില്‍ കലോറി: 105, പ്രോട്ടീന്‍: 1 ഗ്രാം, കൊഴുപ്പ്: .4 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 27 ഗ്രാം, മാംഗനീസ്: 1% എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്.

മാമ്പഴം

മാമ്പഴം

ശരീരഭാരം കൂട്ടാനായി കഴിക്കാന്‍ പറ്റിയ പഴമാണ് മാമ്പഴം. ഏറ്റവും രുചികരമായ പഴങ്ങളില്‍ ഒന്നാണിത്. അതിനാല്‍ എല്ലാവരും മാമ്പഴത്തെ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ക്ക് വേഗത്തില്‍ ഭാരം വര്‍ദ്ധിപ്പിക്കണമെങ്കില്‍, നല്ലൊരു മാമ്പഴ സ്മൂത്തി കഴിക്കുക. ഇത് ധാരാളം കലോറികളും കാര്‍ബോഹൈഡ്രേറ്റും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. 1 കപ്പ് മാമ്പഴത്തില്‍ കലോറി: 99, പ്രോട്ടീന്‍: 1.4 ഗ്രാം, കൊഴുപ്പ്: .6 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 25 ഗ്രാം, വിറ്റാമിന്‍ സി: 67% എന്നിങ്ങനെ അടങ്ങിയിരിക്കുന്നു.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉയര്‍ന്ന കലോറി അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വളരെ ചെറുതാണെങ്കിലും ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഓട്‌സ്, സലാഡുകള്‍ എന്നിവയില്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് ഇത് ഭക്ഷണത്തില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താം. ഒരു ഔണ്‍സ് ഉണക്കമുന്തിരിയില്‍ കലോറി: 85, പ്രോട്ടീന്‍: 1 ഗ്രാം, കൊഴുപ്പ്: .1 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 22 ഗ്രാം, പൊട്ടാസ്യം: 4.5% എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്.

Most read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാംMost read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

English summary

High Calorie Fruits to Help You Gain Weight in Malayalam

You can easily put on weight healthily, by including certain high calorie fruits in your diet. Take a look.
Story first published: Tuesday, July 13, 2021, 17:41 [IST]
X
Desktop Bottom Promotion