For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന ബിപി സ്ത്രീകളില്‍ ലൈംഗികതാല്‍പ്പര്യം കുറക്കും

|

സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കണം എന്നുള്ളതാണ് സത്യം. നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത് ലൈംഗിക ജീവിതത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ലൈംഗിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഒരു ഡോക്ടറെ കാണാന്‍ ഒട്ടും വൈകരുത് എന്നുള്ളതാണ് സത്യം. കാരണം രക്താതിമര്‍ദ്ദം ഉള്ള സ്ത്രീകളില്‍ ലൈംഗിക അപര്യാപ്തത പുരുഷന്മാരെപ്പോലെ സാധാരണമല്ല. എന്നാല്‍ ഇത് സ്ത്രീകളെ വളരെയധികം മോശമായി തന്നെ ബാധിക്കുന്നു.

യൂറിക് ആസിഡിന്റെ അളവ് നിസ്സാരമല്ല; മരണം തൊട്ടടുത്തുണ്ട്യൂറിക് ആസിഡിന്റെ അളവ് നിസ്സാരമല്ല; മരണം തൊട്ടടുത്തുണ്ട്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദ രോഗമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. ശ്രദ്ധിക്കപ്പെടാതെ പോയാല്‍, ധമനിയുടെ വാളുകള്‍ക്കെതിരെയുള്ള ഉയര്‍ന്ന രക്തം രക്തക്കുഴലുകളെ തകരാറിലാക്കുകയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ സ്ത്രീകളില്‍ ഇത് പലപ്പോഴും നിങ്ങളുടെ ലൈംഗികാരോഗ്യത്തെ വരെ ഇല്ലാതാക്കുന്നുണ്ട്. നിരവധി ലൈംഗിക പ്രശ്‌നങ്ങള്‍ ആണ് ഇതില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക പ്രശ്‌നങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലങ്ങള്‍ ഇപ്പോഴും പഠനത്തിലാണ്. എന്നാല്‍ ചില പഠനങ്ങള്‍ രക്താതിമര്‍ദ്ദം സ്ത്രീകളില്‍ ലൈംഗിക അപര്യാപ്തതയ്ക്ക് കാരണമാകുമെന്ന് അഭിപ്രായപ്പെടുന്നു. വെസ്റ്റ് ആഫ്രിക്കന്‍ ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം രക്താതിമര്‍ദ്ദവും സ്ത്രീ ലൈംഗിക പ്രവര്‍ത്തനങ്ങളും ഉത്തേജനം, ലൂബ്രിക്കേഷന്‍, രതിമൂര്‍ച്ഛ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ച് വരികയാണ്. രക്താതിമര്‍ദ്ദം സ്ത്രീ ലൈംഗിക അപര്യാപ്തതയ്ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഉയര്‍ന്ന ബിപി

ഉയര്‍ന്ന ബിപി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള സ്ത്രീകള്‍ക്ക് സാധാരണ ബിപി ഉള്ള സ്ത്രീകള്‍ക്ക് ലൈംഗിക അപര്യാപ്തത അനുഭവപ്പെടാനുള്ള സാധ്യത ഇരട്ടിയാണെന്ന് 2006 ലെ മറ്റൊരു പഠനം റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതിന് ചികിത്സയല്ല വേണ്ടത്. എന്നാല്‍ ഇത് ലൈംഗിക പ്രശ്നങ്ങള്‍ക്കും ഇടയാക്കും, അതിനാലാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നത്.

സങ്കീര്‍ണതകള്‍ വളരെ കൂടുതല്‍

സങ്കീര്‍ണതകള്‍ വളരെ കൂടുതല്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ലൈംഗിക അപര്യാപ്തതയും തമ്മിലുള്ള ബന്ധം സങ്കല്‍പ്പിച്ചതിനേക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ രക്താതിമര്‍ദ്ദവും ലൈംഗിക ആരോഗ്യവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. രക്താതിമര്‍ദ്ദം ശരിയായ രക്തയോട്ടത്തെ നിയന്ത്രിക്കുന്നു, ഇത് ലൈംഗിക അപര്യാപ്തതയ്ക്ക് കാരണമാകും. ക്ലിറ്റോറിസിനും യോനിക്കും രക്തവിതരണം ആവശ്യമാണ്. ഇതാണ് രതിമൂര്‍ച്ഛ നേടാന്‍ നിങ്ങളെ സഹായിക്കുന്നത്.

സങ്കീര്‍ണതകള്‍ വളരെ കൂടുതല്‍

സങ്കീര്‍ണതകള്‍ വളരെ കൂടുതല്‍

എന്നാല്‍ രക്താതിമര്‍ദ്ദം മൂലം രക്തയോട്ടം കുറയുന്നതോടെ, ചില സ്ത്രീകള്‍ക്ക് ലൈംഗികാഭിലാഷം അല്ലെങ്കില്‍ ഉത്തേജനം, യോനിയിലെ വരള്‍ച്ച എന്നിവയില്‍ പ്രശ്‌നമുണ്ടാവുന്നുണ്ട്. അത് മാത്രമല്ല ഇവരില്‍ രതിമൂര്‍ച്ഛ നേടാന്‍ പ്രയാസമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്‍പ്പര്യവും കുറവായിരിക്കാം, പ്രത്യേകിച്ചും ഈ അവസ്ഥ കാരണം അവര്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സങ്കീര്‍ണതകള്‍ വളരെ കൂടുതല്‍

സങ്കീര്‍ണതകള്‍ വളരെ കൂടുതല്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ പോലും ബാധിച്ചേക്കാം

കൂടാതെ, വിട്ടുമാറാത്ത രക്താതിമര്‍ദ്ദം അണ്ഡത്തിന്റെ ഗുണനിലവാരം മോശമാക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്താതിമര്‍ദ്ദമുള്ള സ്ത്രീകളില്‍ അമിതമായ ഈസ്ട്രജന്‍ ഉല്‍പാദനം വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫെര്‍ട്ടിലിറ്റി ആന്റ് സ്റ്റെര്‍ലിറ്റിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നുള്ളത് ഒരു വെല്ലുവിളിയാണ്. നിങ്ങള്‍ രക്താതിമര്‍ദ്ദം അനുഭവിക്കുകയും ലൈംഗിക പ്രശ്നങ്ങളുണ്ടെങ്കില്‍, ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോവുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വ്യായാമം

വ്യായാമം

പതിവ് വ്യായാമം നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല രക്താതിമര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും വഴക്കം മെച്ചപ്പെടുത്തുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് മികച്ച ലൈംഗിക ജീവിതം നിങ്ങള്‍ക്ക് നേടിത്തരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യായാമം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സമീകൃതാഹാരം കഴിക്കുക

സമീകൃതാഹാരം കഴിക്കുക

അതെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മികച്ച ലൈംഗിക ജീവിതത്തിലേക്ക് നയിക്കുകയും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രക്താതിമര്‍ദ്ദവും അനുബന്ധ വൈകല്യങ്ങളും നിയന്ത്രിക്കുന്നതിന് പരിപ്പ്, വിറ്റാമിന്‍ സി, അവോക്കാഡോസ്, പഴങ്ങള്‍, പച്ച പച്ചക്കറികള്‍ എന്നിവ കഴിക്കുക.

മദ്യവും പുകവലിയും കുറയ്ക്കുക

മദ്യവും പുകവലിയും കുറയ്ക്കുക

അമിതമായി മദ്യപിക്കുന്നതും പുകവലിക്കുന്നതും രക്താതിമര്‍ദ്ദത്തിന് കാരണമാകും, ഇത് ലൈംഗിക അപര്യാപ്തതയ്ക്ക് കാരണമാകും. ഇത് ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അത് മാത്രമല്ല ഭാരം കൂടുന്നതും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.

English summary

High Blood Pressure May Lead To Sexual Dysfunction In Women

Here in this article we are discussing about high blood pressure may lead to sexual dysfunction in women. Take a look
Story first published: Thursday, January 14, 2021, 12:58 [IST]
X
Desktop Bottom Promotion