For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലിന് ബലം കിട്ടാന്‍ ഈ ഔഷധങ്ങളാണ് അവസാന വാക്ക്

|

ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഈ അവസ്ഥയില്‍ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ എല്ലിന്റെ ആരോഗ്യം ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ആരോഗ്യമുള്ള ജീവിതം നയിക്കുന്നതില്‍ നമ്മുടെ അസ്ഥികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസ്ഥികളുടെ പിന്തുണയില്ലാതെ ഒരാള്‍ക്ക് ദൈനംദിന ജോലികള്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയില്ല. മനുഷ്യശരീരത്തിന്റെ ഘടനയ്ക്കും എല്ലുകള്‍ കാരണമാകുന്നു. അതിനാല്‍, എല്ലുകളുടെ ആരോഗ്യം ഏറ്റവും മികച്ച രീതിയില്‍ നാം ശ്രദ്ധിക്കണം.

 Herbs That Will Strengthen Your Bones in Malayalam

വായുവിലൂടെ പകരുന്ന അപകടം; സൂക്ഷിക്കണം ഇവയെല്ലാംവായുവിലൂടെ പകരുന്ന അപകടം; സൂക്ഷിക്കണം ഇവയെല്ലാം

പ്രായമാകുമ്പോള്‍ നമ്മുടെ അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ദൈനംദിന ജോലിയും നടത്തവും ബുദ്ധിമുട്ടായി മാറുന്നു. എന്നാല്‍ നിങ്ങള്‍ ഈ അവസ്ത നേരത്തെ അനുഭവിക്കുകയാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതില്‍ ആദ്യം ചെയ്യേണ്ടത് ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ്. അതിനുശേഷം, നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അറിയപ്പെടുന്ന ചില ഔഷധ സസ്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അവ ഏതൊക്െകയെന്ന് നോക്കാം.

ഡാന്‍ഡെല്ലിയോണ്‍

ഡാന്‍ഡെല്ലിയോണ്‍

ഡാന്‍ഡെലിയോണ്‍ നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം കാല്‍സ്യം അടങ്ങിയ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കേണ്ടതിന് ശ്രദ്ധിക്കണം. കാല്‍സ്യം, സിലിക്കണ്‍ എന്നിവ അടങ്ങിയ അത്തരം ഒരു സസ്യമാണ് ഡാന്‍ഡെലിയോണ്‍. അസ്ഥികളെ ശക്തിപ്പെടുത്തുക മാത്രമല്ല, അത് നന്നാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഡാന്‍ഡെല്ലിയോണ്‍ ചായ ഉണ്ടാക്കുന്നത് ആരോഗ്യത്തിന് സഹായിക്കുന്നു.

ഹോഴ്‌സ്‌ടെയില്‍

ഹോഴ്‌സ്‌ടെയില്‍

അസ്ഥികളെ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധര്‍ ഉപയോഗിക്കുന്ന ഒരു സാധാരണ സസ്യമാണിത്. അസ്ഥികളുടെ രോഗശാന്തിക്കുള്ള മികച്ച സസ്യമായി കണക്കാക്കപ്പെടുന്ന ഇക്വിസെറ്റം ആര്‍വെന്‍സ് എന്നാണ് ഹോര്‍സെറ്റൈലിന്റെ ശാസ്ത്രീയ നാമം. കാല്‍സ്യം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകള്‍ ശക്തമായി തുടരാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് സിലിക്കണ്‍. അത് ഈ ഔഷധ സസ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . അസ്ഥിബന്ധങ്ങള്‍ പോലുള്ള ബന്ധിത ടിഷ്യുകളെ നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളിലൊന്നാണ് ഹോര്‍സ ടെയില്‍.

ചെറുനാരങ്ങ

ചെറുനാരങ്ങ

നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിനായി ലെമണ്‍ ടീ കഴിക്കാവുന്നതാണ്. ചായയില്‍ ചേര്‍ക്കുന്ന ചെറുനാരങ്ങയും മറ്റ് രണ്ട് ഭക്ഷ്യവസ്തുക്കളും രുചി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, നിങ്ങളുടെ അസ്ഥികളെ പരിപാലിക്കുന്നതില്‍ നാരങ്ങ വളരെയധികം ഫലപ്രദമാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നാരങ്ങ മികച്ചതാണ്. കാരണം ഇത് ഫ്‌ലേവനോയ്ഡുകള്‍ നിറഞ്ഞതാണ്. ഇത് അസ്ഥികളുടെ രൂപവത്കരണം മെച്ചപ്പെടുത്തുകയും പതിവ് ഉപഭോഗം ഉപയോഗിച്ച് ശക്തമാക്കുകയും ചെയ്യുന്നു.

മുത്തിള്‍

മുത്തിള്‍

തരുണാസ്ഥി, അസ്ഥിബന്ധങ്ങള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി മുത്തിള്‍ തിളപ്പിച്ച് ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്. അസ്ഥി സന്ധികളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് കാരണമാകുന്ന അവയവങ്ങളാണ് അവ. ശ്രദ്ധിച്ചില്ലെങ്കില്‍, ഒരാള്‍ക്ക് അസ്ഥി അല്ലെങ്കില്‍ സന്ധി വേദന അനുഭവപ്പെടാം, പ്രത്യേകിച്ച് വാര്‍ദ്ധക്യത്തില്‍ ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ ധാരാളം ശാരീരിക അധ്വാനം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഈ സസ്യം ഭക്ഷണത്തില്‍ ചേര്‍ക്കണം. എന്നിരുന്നാലും, അതിനുമുമ്പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്.

കമോമൈല്‍

കമോമൈല്‍

സന്ധി വേദന അനുഭവിക്കുന്നവര്‍ക്ക് അതിനെ പരിഹരിക്കുന്നതിനും സുഖപ്പെടുത്താനും ആശ്വാസം നല്‍കാനുമുള്ള ഗുണങ്ങള്‍ കമൊമൈല്‍ ടീയിലുണ്ട്. ഇത് ആര്‍ക്കെങ്കിലും ദുര്‍ബലമായ അസ്ഥികളോ ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളോ ഉണ്ടെങ്കില്‍, അസ്ഥിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവ് ഈ ചായയില്‍ ഉണ്ടായിരിക്കും. ഇത് ചായയായോ കാപ്‌സ്യൂളായോ ഉപയോഗിക്കാം. നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കാതെ കാപ്‌സ്യൂളുകള്‍ കഴിക്കരുത് എന്നുള്ളത് ശ്രദ്ധിക്കണം.

English summary

Herbs That Will Strengthen Your Bones in Malayalam

Here in this article we are discussing about five herbs that will strengthen your bones. Take a look.
Story first published: Wednesday, April 28, 2021, 13:06 [IST]
X
Desktop Bottom Promotion