For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്

|

സ്വാഭാവിക രീതികളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍, ധാരാളം വഴികള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഹോര്‍മോണ്‍ ബാലന്‍സ് പുനസ്ഥാപിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളുണ്ട്.

Most read: മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌Most read: മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌

ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങള്‍ ഇവയില്‍ അടങ്ങിട്ടുണ്ട്. എന്നാല്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കുന്നതിനും നിങ്ങള്‍ അവയെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യഞ്ജനങ്ങള്‍ ഇതാ. ഇവയെല്ലാം മികച്ചതായി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ അമിതവണ്ണം കുറക്കാന്‍ സാധിക്കുകയും ചെയ്യും.

കുരുമുളക്

കുരുമുളക്

ഏറെ പ്രചാരമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഈ സുഗന്ധവ്യഞ്ജനത്തില്‍ പൈപ്പറിന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക് കാരണമാകുന്നത്. കുരുമുളകിന്റെ തെര്‍മോജെനിക് പ്രഭാവം ഉപാപചയ പ്രക്രിയ വര്‍ദ്ധിപ്പിക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും സഹായിക്കും. കൊഴുപ്പ് വേഗത്തില്‍ കത്തിക്കാനും വിശപ്പി രഹിതമായി നില്‍ക്കാനും ഇത് സഹായിക്കും. തടി കുറയ്ക്കാനായി നിങ്ങള്‍ക്ക് കുരുമുളക് നേരിട്ട് ചവച്ചരച്ച് തിന്നുകയോ അല്ലെങ്കില്‍ കുരുമുളക് ചായ ഉണ്ടാക്കി കഴിക്കുകയോ ചെയ്യാം.

കാപ്‌സിക്കം

കാപ്‌സിക്കം

ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന കാപ്‌സിക്കം നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് കത്തുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഈ സുഗന്ധവ്യഞ്ജനത്തില്‍ കാപ്‌സെയ്സിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വിശപ്പ് അടിച്ചമര്‍ത്താനും ശരീരഭാരം കുറയ്ക്കാനും ഈ സംയുക്തം സഹായിച്ചേക്കാം. ഒരു ചെറിയ പഠനമനുസരിച്ച്, കാപ്‌സെയ്സിന്‍ സപ്ലിമെന്റ് കഴിക്കുന്നത് വയറ് നിറച്ച് നിര്‍ത്തുകയും മൊത്തം കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ കാപ്‌സിക്കം ചേര്‍ക്കാം അല്ലെങ്കില്‍ ഓരോ ഭക്ഷണത്തിനു മുമ്പും 1 ടീസ്പൂണ്‍ വീതം കഴിക്കാം.

Most read:ആരോഗ്യത്തിന് രാവിലെ ഓട്ടം മാത്രം പോരാ; ഇതുകൂടെ ശ്രദ്ധിക്കണംMost read:ആരോഗ്യത്തിന് രാവിലെ ഓട്ടം മാത്രം പോരാ; ഇതുകൂടെ ശ്രദ്ധിക്കണം

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട മരത്തിന്റെ ആന്തരിക പുറംതൊലിയില്‍ നിന്ന് ലഭിക്കുന്ന സുഗന്ധമുള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ സുഗന്ധവ്യഞ്ജനം വിശപ്പ് അടിച്ചമര്‍ത്താനും അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് തടയാനും സഹായിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ചില മോശം ഫലങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തി ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും കറുവപ്പട്ട ഗുണം ചെയ്യുന്നു. കൊഴുപ്പ് കത്തുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണങ്ങളില്‍ ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് കറുവപ്പട്ട ചായ തയാറാക്കി കുടിക്കാം.

ഉലുവ

ഉലുവ

പയര്‍വര്‍ഗ്ഗ കുടുംബത്തില്‍ പെടുന്ന സുഗന്ധവ്യഞ്ജനമാണ് ഉലുവ. സാധാരണയായി ഇത് ഭക്ഷണങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇതിന്റെ ഔഷധ ഗുണങ്ങള്‍ കാരണം പല മരുന്നുകളിലും ഉലുവ ഉപയോഗിക്കുന്നു. ഇതില്‍ 45 ശതമാനം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും ദഹന പ്രക്രിയയെ ക്രമപ്പെടുത്താന്‍ സഹായിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ നേരം വിശപ്പ് രഹിതമായി തുടരാനും സാധിക്കും. 18 ആളുകളില്‍ നടത്തിയ ഒരു ചെറിയ പഠനമനുസരിച്ച്, ദിവസേന 8 ഗ്രാം ഉലുവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. തടി കുറയ്ക്കാനായി രാത്രി ഒരു ടീസ്പൂണ്‍ ഉലുവ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ അത് കുടിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്തും ഉലുവ കഴിക്കാവുന്നതാണ്.

Most read:വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെMost read:വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെ

മഞ്ഞള്‍

മഞ്ഞള്‍

പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമായ കുര്‍ക്കുമിന്‍ പല ആരോഗ്യപരമായ ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാനായി കൊഴുപ്പ് കത്തിക്കുന്ന സത്താണ് കുര്‍ക്കുമിന്‍. 1600 പേരില്‍ നടത്തിയ ഒരു പഠനമനുസരിച്ച് കുര്‍ക്കുമിന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിന്റെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തി.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിക്ക് വിശപ്പ് അടിച്ചമര്‍ത്തുന്ന ഗുണമുണ്ട്, അത് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു. കുറഞ്ഞ ഭക്ഷണ ആസക്തി നിങ്ങളില്‍ കുറഞ്ഞ കലോറി മാത്രം എത്തിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ദഹനക്കേട്, ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിന് ഫലപ്രമമാണ് കര്‍പ്പൂര തുളസി. ശരീരഭാരം കുറയ്ക്കാനുള്ള പ്രാഥമിക ഘട്ടമാണ് ശരിയായ ദഹനം.

Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്

ഇഞ്ചി

ഇഞ്ചി

തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി, പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ ഇത് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഇഞ്ചിയിലെ പ്രധാന സംയുക്തം ജിഞ്ചറോളാണ്. ഈ ശക്തിയേറിയ സംയുക്തം ധാരാളം ഔഷധ ഗുണങ്ങള്‍ നല്‍കുന്നു. ഇഞ്ചി ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നല്‍കുകയും ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരവും അരക്കെട്ടും ഗണ്യമായി കുറയ്ക്കാന്‍ ഇഞ്ചി സപ്ലിമെന്റുകള്‍ സഹായിക്കും.

English summary

Herbs That Can Help You Lose Weight

There are a few natural herbs that can definitely help you achieve your weight loss goals. Take a look.
X
Desktop Bottom Promotion