For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

|

മണ്‍സൂണ്‍ കാലം മനസിനും ശരീരത്തിനും കുളിര് നല്‍കുന്ന കാലമാണ്. എന്നാല്‍ കരുതലില്ലെങ്കില്‍ അണുബാധകള്‍, ജലജന്യരോഗങ്ങള്‍, ചര്‍മ്മ അലര്‍ജികള്‍, ഭക്ഷ്യവിഷബാധ, ദഹനക്കേട്, ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, വൈറല്‍ പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് മഴക്കാലം. അതിനാല്‍ മണ്‍സൂണ്‍ സീസണില്‍ ആരോഗ്യത്തോടെയിരിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് ഒരാളുടെ രോഗപ്രതിരോധ ശേഷി കാര്യമായി കുറയുന്നു. ഭക്ഷണം, ശാരീരിക വ്യായാമം, ജലം എന്നിവ ഉപയോഗിച്ച് ശരീരത്തിന് ഈ സീസണില്‍ കൂടുതല്‍ പരിചരണം ആവശ്യമാണ്.

Most read: രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read: രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

നനുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ, സൂക്ഷ്മാണുക്കള്‍ക്ക് വളരാനും പടരാനും പറ്റിയ അന്തരീക്ഷമാണ്. ഈ സീസണ്‍ നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനത്തെയും ബാധിക്കും. ഡെങ്കിപ്പനി, മലേറിയ, ടൈഫോയ്ഡ്, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങളും വൈറല്‍ അണുബാധകളും മണ്‍സൂണ്‍ സമ്മാനിക്കുന്നു. എന്നാല്‍ മഴക്കാലത്ത് ആരോഗ്യത്തോടെ തുടരാന്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. മഴക്കാലവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തടയാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇതാ:

തുളസി

തുളസി

തുളസി എന്ന മാന്ത്രിക സസ്യം ആരോഗ്യപരവും ഔഷധപരവുമായ നിരവധി ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു. ഇത് കാലവര്‍ഷവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. ഹിന്ദു വിശ്വാസത്തിലെ ഒരു പുണ്യ സസ്യമായി കണക്കാക്കപ്പെടുന്ന ഈ സസ്യം ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍

മഞ്ഞള്‍

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍ നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. അതുവഴി രോഗങ്ങളെയും അകറ്റി നിര്‍ത്തുന്നു. നിങ്ങള്‍ക്ക് ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ചൂടുള്ള പാലില്‍ ചേര്‍ത്ത് രാത്രിയില്‍ കുടിക്കുകയോ ചെയ്യാം. ആയുര്‍വേദത്തില്‍ അവിഭാജ്യ ഘടകമായ മഞ്ഞള്‍ 4,000 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. മുറിവുകള്‍ ചികിത്സിക്കുന്നതിനും കഫം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും മഞ്ഞള്‍ ഉപയോഗിക്കുന്നു. ഇതിലെ കുര്‍ക്കുമിന്‍ ശരീരത്തെ അണുബാധകളെ ചെറുക്കാനും കോശങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

Most read:മഴക്കാലത്ത് ഈ രോഗങ്ങള്‍ക്കെതിരേ വേണം കരുതല്‍Most read:മഴക്കാലത്ത് ഈ രോഗങ്ങള്‍ക്കെതിരേ വേണം കരുതല്‍

കായം

കായം

ബ്രോങ്കൈറ്റിസ്, ഇന്‍ഫ്‌ളുവന്‍സ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ചികിത്സിക്കാന്‍ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് കായം. എച്ച് 1 എന്‍ 1 പോലുള്ള ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരെ ഫലപ്രദമാകുന്ന ആന്റിവൈറല്‍ സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ചില ഗവേഷണങ്ങള്‍ പറയുന്നു. ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍, ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടയില്‍ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതു മുതല്‍ ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വരെ ഇത് ഫലപ്രദമാണ്. ആന്റി ഓക്‌സിഡന്റുകളുടെ ഉയര്‍ന്ന സ്രോതസ്സായ ഈ സുഗന്ധവ്യഞ്ജനം നിങ്ങളുടെ തൊണ്ടവേദന, ജലദോഷം, ചുമ എന്നിവ ചികിത്സിക്കാനും സഹായിക്കും. പുരാതന ഈജിപ്തില്‍ ബിസി 2000ല്‍ വരെ കറുവപ്പട്ട ഉപയോഗിച്ചിരുന്നു. കറുവപ്പട്ടയിലെ സജീവ ചേരുവകള്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്നു, ഇത് വൈറസുകള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ സഹായിക്കുന്നു.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കുരുമുളക്

കുരുമുളക്

കുരുമുളകിന് ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഭക്ഷണത്തിന് അതിന്റേതായ സ്വാദ് ചേര്‍ക്കുന്നതിനൊപ്പം നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കുരുമുളക് സഹായിക്കുന്നു, സൈനസ്, ആസ്ത്മ, മൂക്കൊലിപ്പ് എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് കുരുമുളക്. ഇത് നിങ്ങളുടെ കാന്‍സര്‍, ഹൃദയപ്രശ്‌നങ്ങള്‍, കരള്‍ രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ഭക്ഷണത്തില്‍ സാധാരണയായി സ്വാദ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെളുത്തുള്ളു വളരെയേറെ ഔഷധഗുണങ്ങള്‍ കൂടി നിറഞ്ഞ ഒന്നാണ്. വെളുത്തുള്ളിയിലെ സജീവ ഘടകമായ അല്ലിസിന്‍ ഒരു ബാക്ടീരിയ വിരുദ്ധ, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒരു സള്‍ഫ്യൂറിക് സംയുക്തമാണ്. നെഞ്ചിലെ അണുബാധ, ജലദോഷം, പനി എന്നിവ ചികിത്സിക്കാനും തടയാനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് ചതച്ച് അസംസ്‌കൃതമായി കഴിക്കുമ്പോള്‍ തന്നെ ശരീരത്തിന് ഏറ്റവും ഫലപ്രദമാണ്.

Most read:നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍Most read:നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍

ഇഞ്ചി

ഇഞ്ചി

വളരെ ശക്തമായ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഇഞ്ചി. വൈറസുകളെ തടയുന്ന സെസ്‌ക്വിറ്റെര്‍പെന്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. തൊണ്ടവേദന, ശരീരവേദന, ഓക്കാനം എന്നിവ ചികിത്സിക്കുകയും ജലദോഷം പനി എന്നിവ മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ തടയാനും ഇഞ്ചി നിങ്ങളെ സഹായിക്കുന്നു.

അശ്വഗന്ധ

അശ്വഗന്ധ

5,000 വര്‍ഷത്തിലേറെയായി പ്രചാരത്തിലുള്ള ഒന്നാണ് അശ്വഗന്ധ. വളരെ വലിയ അളവില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതിലുണ്ട്. അശ്വഗന്ധ പതിവായി ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കാനും ശ്വസനവ്യവസ്ഥയെ മൊത്തത്തില്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Most read:മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്Most read:മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്

English summary

Herbs And Spices To Add To Your Monsoon Diet For Immunity in Malayalam

Here are some herbs and spices that can boost your immunity and help prevent several monsoon-related ailments. Take a look.
Story first published: Tuesday, June 29, 2021, 11:22 [IST]
X
Desktop Bottom Promotion