For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍സറിനെ വളരാന്‍ വിടില്ല; അതിനുമുമ്പേ തടയും ഈ ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍

|

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. ശ്വാസകോശം, സ്തനം, അണ്ഡാശയം, രക്തം, ചര്‍മ്മം, വയറ് തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ കോശങ്ങള്‍ കടന്നുവരാം. മോശം ജീവിതശൈലിയാണ് കാന്‍സര്‍ വികസിക്കുന്നതിനുള്ള പ്രധാന അപകട ഘടകം. കാന്‍സറിനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുന്നതിനായി, നല്ല ഭക്ഷണക്രമവും വ്യായാമവും മെച്ചപ്പെട്ട ജീവിതശൈലിയും നിങ്ങളെ സഹായിക്കും. കാന്‍സര്‍ വളര്‍ച്ച തടയാനായി നിങ്ങളെ സഹായിക്കുന്ന ചില ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടിയുണ്ട്.

Most read: ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴംMost read: ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴം

മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇവ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വിഷവസ്തുക്കള്‍, ബാക്ടീരിയകള്‍, വൈറസ് എന്നിവയുടെ ആക്രമണത്തിനെതിരെ നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നു. കാന്‍സറിനെ പ്രതിരോധിക്കുന്ന ചില ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

മഞ്ഞള്‍

മഞ്ഞള്‍

കാന്‍സര്‍ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവാണ് മഞ്ഞള്‍. പ്രോസ്റ്റേറ്റ് കാന്‍സര്‍, മെലനോമ, സ്തനാര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, രക്താര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്ന കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ശക്തമായ പോളിഫെനോളായ കുര്‍ക്കുമിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ മറ്റ് കോശങ്ങളുടെ വികാസത്തിന് ഭീഷണിയാകാതെ കാന്‍സര്‍ പ്രജനന കോശങ്ങളെ സുരക്ഷിതമായി ഇല്ലാതാക്കുന്ന 'അപ്പോപ്ടോസിസ്' പ്രോത്സാഹിപ്പിക്കാന്‍ കുര്‍ക്കുമിന്‍ സഹായിക്കുന്നു.

പെരുംജീരകം

പെരുംജീരകം

ഫൈറ്റോ-പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ പെരുംജീരകം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. പെരുംജീരകത്തിലെ ഒരു പ്രധാന ഘടകമായ 'അനെത്തോള്‍' കാന്‍സര്‍ കോശങ്ങളുടെ ആക്രമണാത്മകവുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി ഇട്ട ഒരു തക്കാളി-പെരുംജീരകം സൂപ്പ് നിങ്ങള്‍ക്ക് കഴിക്കാം. നിങ്ങളുടെ ഭക്ഷണങ്ങളിലും പെരുംജീരകം ചേര്‍ക്കുക.

Most read:രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്Most read:രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന 'ക്രോസെറ്റിന്‍' എന്ന പ്രകൃതിദത്ത കരോട്ടിനോയ്ഡ് ഡികാര്‍ബോക്സിലിക് ആസിഡ് കാന്‍സറിനെ പ്രതിരോധിക്കുന്നു. ഇത് കാന്‍സര്‍ വളര്‍ച്ച തടയുക മാത്രമല്ല, ട്യൂമറിന്റെ വലുപ്പം പകുതിയായി കുറയ്ക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. കുറച്ച് കുങ്കുമപ്പൂവ് പാലില്‍ കലര്‍ത്തി കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ജീരകം

ജീരകം

ദഹനത്തിന് സഹായിക്കുന്ന ഉത്തമമായ വീട്ടുവൈദ്യമാണ് ജീരകം. അതുകൊണ്ടാണ് ഭക്ഷണത്തിനു ശേഷം ഒരു നുള്ള് ജീരകം ചവയ്ക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, അതിന്റെ ആരോഗ്യ ഇവിടെ തീരുന്നില്ല. ആന്റി ഓക്സിഡന്റ് സ്വഭാവസവിശേഷതകളുള്ള ജീരകത്തില്‍, പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ തടയുന്ന 'തൈമോക്വിനോണ്‍' എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. കാന്‍സര്‍ ചെറുക്കുന്നതിനായി നിങ്ങളുടെ ഭക്ഷണങ്ങളില്‍ ജീരകം ഉള്‍പ്പെടുത്തുക.

Most read:ശ്രദ്ധയില്ലെങ്കില്‍ ഗുരുതര പ്രശ്‌നം; ലോങ് കോവിഡ് ലക്ഷണം അവഗണിക്കരുത്Most read:ശ്രദ്ധയില്ലെങ്കില്‍ ഗുരുതര പ്രശ്‌നം; ലോങ് കോവിഡ് ലക്ഷണം അവഗണിക്കരുത്

കറുവപ്പട്ട

കറുവപ്പട്ട

ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും ഉറവിടമാണ് കറുവപ്പട്ട. ട്യൂമര്‍ വളര്‍ച്ച കുറയ്ക്കുന്നതിന് ഉപയോഗപ്രദമാണ് ഇത്. കാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ ദിവസവും അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഉപയോഗിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നതിനായി രാവിലെ ഒരു കപ്പ് കറുവപ്പട്ട ചായ കുടിക്കുക. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാലില്‍ തേനും കറുവപ്പട്ടയും ചേര്‍ത്ത് കഴിക്കുക.

ചുവന്ന മുളക്

ചുവന്ന മുളക്

കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ചുവന്ന മുളക്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം നിയന്ത്രിക്കണം. ഇതിലെ സംയുക്തങ്ങള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും രക്താര്‍ബുദ ട്യൂമര്‍ സെല്ലുകളുടെ വലുപ്പം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനും സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി നിങ്ങള്‍ക്ക് പലവിധത്തില്‍ ഭക്ഷണങ്ങളില്‍ ചേര്‍ക്കാം. ഇതുകൂടാതെ ഇഞ്ചി പച്ചയ്ക്ക് ചവച്ചരക്ക് കഴിക്കുകയും ചെയ്യാം. ഇഞ്ചി ചായയും ഒരു മികച്ച വഴിയാണ്.

മറ്റ് ഭക്ഷണങ്ങള്‍

മറ്റ് ഭക്ഷണങ്ങള്‍

പലതരം പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, ധാന്യങ്ങള്‍, ബീന്‍സ് എന്നിവ അടങ്ങിയ സസ്യ അധിഷ്ഠിത ഭക്ഷണമാണ് കാന്‍സറിനെതിരെ പോരാടുന്നതിനുള്ള ഏറ്റവും മികച്ച ജൈവ മാര്‍ഗം. ഗ്രാമ്പൂ, തുളസി, വെളുത്തുള്ളി, ഉലുവ, കടുക്, പുതിനയില, റോസ്‌മേരി, ഒലിവ് ഓയില്‍, വിനാഗിരി, അവോക്കാഡോ എന്നിവയും കാന്‍സറിനെ പ്രതിരോധിക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങളാണ്.

Most read:കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാന്‍സര്‍ തടയാന്‍ ഭക്ഷണം ശ്രദ്ധിക്കാം

കാന്‍സര്‍ തടയാന്‍ ഭക്ഷണം ശ്രദ്ധിക്കാം

* ഫൈബര്‍ അടങ്ങിയ ബ്രൗണ്‍ റൈസ് കഴിക്കുക.

* ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടുത്തുക.

* സാധാരണ സസ്യ എണ്ണയ്ക്ക് പകരം ഒലിവ് ഓയില്‍ ഉപയോഗിക്കുക.

* ട്രാന്‍സ് ഫാറ്റ് കൂടുതലുള്ള പാക്കേജുചെയ്ത അല്ലെങ്കില്‍ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

* റെഡ് മീറ്റ്, പ്രോസസ്സ് ചെയ്ത മാംസം എന്നിവയുടെ ഉപഭോഗം കുറയ്ക്കുക.

* സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക

* കാന്‍സര്‍ രോഗികള്‍ ഡോക്ടറുടെ ഉപദേശത്തോടെയല്ലാതെ സ്വയം ചികിത്സയ്ക്ക് മുതിരരുത്

English summary

Herbs and Spices For Cancer Prevention in Malayalam

Here we are discussing some herbs and spices that has cancer-fighting properties. Take a look.
X
Desktop Bottom Promotion