For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്ത്മ ലക്ഷണം പരിഹരിക്കും ഈ ഹെര്‍ബല്‍ ചായകള്‍

|

നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ചായ. രാവിലെ ഒരു കപ്പ് ചൂടുള്ള ചായ ഇല്ലാതെ നമ്മുടെ ദിവസം അപൂര്‍ണ്ണമാണ്. പിരിമുറുക്കം ഒഴിവാക്കാനും ഊര്‍ജം വര്‍ധിപ്പിക്കാനും മൈഗ്രേന്‍ തലവേദന ഒഴിവാക്കാനും ആളുകള്‍ ചായ കുടിക്കുന്നു. ഇതിനുപരിയായി, നിങ്ങളുടെ ആസ്ത്മ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും ചായ സഹായിക്കും. ശ്വാസനാളത്തിന്റെ ആവരണം ഇടുങ്ങിയതും വീര്‍ക്കുന്നതും ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ഗുരുതരമായ ആരോഗ്യസ്ഥിതിയാണ് ആസ്ത്മ.

Most read: തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം പറയും പരിഹാരം ഇത്Most read: തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം പറയും പരിഹാരം ഇത്

അന്തരീക്ഷ മലിനീകരണവും മോശം വായുവിന്റെ ഗുണനിലവാരവുമാണ് ഇന്ന് ലോകമെമ്പാടും ആസ്ത്മയുടെ വര്‍ദ്ധിച്ചുവരുന്ന കാരണങ്ങള്‍. ആസ്ത്മ ഒരു വിട്ടുമാറാത്ത അവസ്ഥയാണ്, എന്നാല്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ മരുന്നുകളും ചികിത്സകളും ഉണ്ട്. ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കാന്‍ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും ചായയുടെ രൂപത്തില്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നേരിയ ആസ്ത്മ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, തല്‍ക്ഷണ ആശ്വാസം നേടുന്നതിന് ചില ഹെര്‍ബല്‍ ചായകള്‍ കുടിക്കാം. ആസ്ത്മ ലക്ഷണങ്ങളെ നേരിടാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഹെര്‍ബല്‍ ടീകള്‍ ഇതാ.

ആസ്തമ ചികിത്സയില്‍ ഹെര്‍ബല്‍ ചായ എങ്ങനെ സഹായിക്കുന്നു

ആസ്തമ ചികിത്സയില്‍ ഹെര്‍ബല്‍ ചായ എങ്ങനെ സഹായിക്കുന്നു

ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ, ശ്വാസംമുട്ടല്‍ എന്നിവ ആസ്ത്മയുടെ ചില സാധാരണ ലക്ഷണങ്ങളാണ്. ഹെര്‍ബല്‍ ചായ കുടിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തെ ശാന്തമാക്കാനും ആസ്ത്മയുടെ ചില ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും സഹായിക്കും. ചില ചായകള്‍ക്ക് പ്രതികൂല പ്രതികരണങ്ങളൊന്നുമില്ലാതെ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ശമിപ്പിക്കാന്‍ കഴിയും. എന്നിരുന്നാലും, ഹെര്‍ബല്‍ ടീയും ആസ്ത്മ ചികിത്സയും തമ്മില്‍ ഇപ്പോഴും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ബന്ധമില്ല. അതുകൊണ്ട് ഈ ചായകള്‍ മരുന്നായി കഴിക്കരുത്, പക്ഷേ ആസ്ത്മാ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസത്തിനായി ഉപയോഗിക്കാം.

ഇഞ്ചി ചായ

ഇഞ്ചി ചായ

പോഷകങ്ങളും ബയോ ആക്റ്റീവ് സംയുക്തങ്ങളും നിറഞ്ഞ ഒരു അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. മനുഷ്യ കോശങ്ങള്‍ ഉപയോഗിച്ചുള്ള ടെസ്റ്റ് ട്യൂബ് പഠനങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന രണ്ട് പ്രധാന സംയുക്തങ്ങളായ ജിഞ്ചറോളും ഷോഗോളും ശ്വാസനാളത്തിന്റെ വീക്കം കുറയ്ക്കുന്നതിലൂടെ ആസ്ത്മയെ നേരിടാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പഠനം കാണിക്കുന്നത് ഇഞ്ചിക്ക് ആസ്ത്മ രോഗികളില്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഫലപ്രദമായി കുറയ്ക്കാന്‍ കഴിയുമെന്നാണ്.

Most read:ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍Most read:ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍

പെരുംജീരകം ചായ

പെരുംജീരകം ചായ

പെരുംജീരകം ഒരു ആന്റി-സ്പാസ്‌മോഡിക് സസ്യമായി കണക്കാക്കപ്പെടുന്നു. 1 ടേബിള്‍സ്പൂണ്‍ പെരുംജീരകം 1 കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ചായയാക്കി കഴിക്കുന്നത് ആസ്ത്മയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കും. ഈ ചായയില്‍ നിങ്ങള്‍ക്ക് അര ടീസ്പൂണ്‍ തേനും ഇഞ്ചിയും കൂടി ചേര്‍ക്കാം.

യൂക്കാലിപ്റ്റസ് ചായ

യൂക്കാലിപ്റ്റസ് ചായ

യൂക്കാലിപ്റ്റസ് അതിന്റെ ഔഷധ ഗുണങ്ങള്‍ കാരണം വ്യാപകമായി ഉപയോഗിക്കുന്നു. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകള്‍ യൂക്കാലിപ്റ്റസ് ചായയും യൂക്കാലിപ്റ്റസ് അവശ്യ എണ്ണയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. യൂക്കാലിപ്റ്റസ് ചായയില്‍ ആന്റിഓക്സിഡന്റുകളും സിനിയോള്‍ എന്നറിയപ്പെടുന്ന യൂക്കാലിപ്‌റ്റോള്‍ പോലുള്ള സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂക്കാലിപ്‌റ്റോളിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ആസ്ത്മ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നു. യൂക്കാലിപ്റ്റസ് ഇലകള്‍ യൂക്കാലിപ്‌റ്റോളിന്റെ സമ്പന്നമായ ഉറവിടമാണ്, ഇത് ശ്വാസകോശത്തിന്റെ വീക്കം കുറയ്ക്കുകയും കഫം ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഉണങ്ങിയ യൂക്കാലിപ്റ്റസ് ഇലകള്‍ എടുത്ത് 1 കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിച്ച് ചായയാക്കുക.

Most read:തടി കുറയ്ക്കുന്ന പോലെ കൂട്ടാനും വഴിയുണ്ട് യോഗയില്‍; ഇത് ചെയ്താല്‍ മതിMost read:തടി കുറയ്ക്കുന്ന പോലെ കൂട്ടാനും വഴിയുണ്ട് യോഗയില്‍; ഇത് ചെയ്താല്‍ മതി

പുതിന ചായ

പുതിന ചായ

യൂക്കാലിപ്റ്റസ് പോലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഔഷധസസ്യമാണ് പുതിന. നിങ്ങളുടെ ശ്വാസകോശത്തിലെ ശ്വാസനാളങ്ങള്‍ തുറക്കാന്‍ ഇത് സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്നായ ഗ്രീന്‍ ടീ, കാമെലിയ സിനെന്‍സിസ് പ്ലാന്റില്‍ നിന്നാണ് വരുന്നത്. ഗ്രീന്‍ ടീയില്‍ നിറയെ ആന്റിഓക്സിഡന്റുകളും ഗുണകരമായ സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ശ്വാസനാളത്തിന്റെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു തരം സസ്യ സംയുക്തമായ എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ടെന്ന് മൃഗ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഗ്രീന്‍ ടീയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ രോഗികളില്‍ നാല് മണിക്കൂര്‍ വരെ ശ്വാസനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും, അങ്ങനെ താല്‍ക്കാലിക ആശ്വാസം നല്‍കുന്നു.

Most read:മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂMost read:മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂ

ബ്ലാക്ക് ടീ

ബ്ലാക്ക് ടീ

ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ജനപ്രിയ പാനീയമാണ് ബ്ലാക്ക് ടീ. കാമെലിയ സിനന്‍സിസ് ചെടിയില്‍ നിന്നാണ് ഇത് വരുന്നത്. ബ്ലാക്ക് ടീയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്, ഇത് നിങ്ങളുടെ ശ്വാസനാളത്തെ വിശ്രമിക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ആസ്ത്മയുടെ ലക്ഷണങ്ങളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാം

English summary

Herbal Teas To Relieve Asthma Symptoms in Malayalam

If you are experiencing mild asthma symptoms you can drink these teas to bring you instant relief. Here are some best herbal teas to relieve Asthma symptoms.
Story first published: Thursday, June 16, 2022, 16:09 [IST]
X
Desktop Bottom Promotion