For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് ഗ്യാസും ദഹനപ്രശ്നവും നിമിഷ പരിഹാരമാണ് ഈ ചായ

|

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന അവസ്ഥ ചിലരിലെങ്കിലും ഉണ്ടാവുന്നുണ്ട്. അതിൽ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ദഹന പ്രശ്നങ്ങളും ഗ്യാസിന്‍റെ അസ്വസ്ഥതകളും. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലപ്പോഴും പലർക്കും പെട്ടെന്ന് ഓർമ്മ കിട്ടുന്ന ഒന്നല്ല. എന്നാല്‍ ഇനി ഈ പ്രതിസന്ധിക്ക് വെറും ചായയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. എത്ര വലിയ ദഹന പ്രശ്നമാണെങ്കിൽ പോലും അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചായ മതി.

Most read:എരുമപ്പാവലിൽ മാറ്റാൻ പറ്റാത്ത പ്രമേഹമില്ല ഉറപ്പ്Most read:എരുമപ്പാവലിൽ മാറ്റാൻ പറ്റാത്ത പ്രമേഹമില്ല ഉറപ്പ്

ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ഉൻമേഷം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഏതൊക്കെ അവസരത്തിൽ നിങ്ങൾക്ക് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാം എന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാം. ചായ അമിതമായാൽ അതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചായയുടെ അളവ് വർദ്ധിക്കുമ്പോൾ അത് നിങ്ങളുടെ ദഹന പ്രശ്നങ്ങൾക്കും ഗ്യാസിനും പ്രശ്നമുണ്ടാക്കുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ചായ കുടിക്കുമ്പോഴാണ് നിങ്ങൾക്ക് അത് ദഹന പ്രശ്നത്തേയും ഗ്യാസിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

ജിഞ്ചർ ടീ

ജിഞ്ചർ ടീ

ഇഞ്ചി ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ ഇഞ്ചി കഴിക്കുന്നതിലൂടെ മാത്രം ഒതുങ്ങാത്ത ആരോഗ്യ പ്രശ്നത്തെ ഇനി ഇഞ്ചി ചായയിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇ‍ഞ്ചി ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹനത്തെ എളുപ്പത്തിലാക്കുന്നതിനും മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഒരു കപ്പ് ജിഞ്ചർ ടീ ഉണ്ടാക്കി അതിൽ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ എത്ര വലിയ ഗ്യാസിനും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

കാമോമൈൽ ടീ

കാമോമൈൽ ടീ

നമ്മൾ മലയാളികൾക്ക് അത്ര പരിചതമല്ലെങ്കിലും ഈ ചായ നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്രക്ക് പ്രതീക്ഷിക്കാത്ത ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിലുള്ള ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ദഹന പ്രശ്നത്തിനും മറ്റ് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ദഹനം പെട്ടെന്നാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും നിങ്ങൾക്ക് കാമോമൈൽ ടീ ഉപയോഗിക്കാവുന്നതാണ്.

 കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസി ചായ

കർപ്പൂര തുളസി ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പെട്ടെന്ന് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കർപ്പൂര തുളസി ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ വയറ് ക്ലീൻ ആവുന്നതിനും മികച്ച് നിൽക്കുന്നതാണ്. അതുകൊണ്ട് ദഹന പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ ഉടനേ തന്നെ ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കുക.

ജീരകച്ചായ

ജീരകച്ചായ

ജീരകച്ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത് പല വിധത്തിലുള്ള ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ജീരകച്ചായ സ്ഥിരമാക്കാവുന്നതാണ്. ഇത് ദിവസവും ശീലമാക്കുന്നതിലൂടെ അത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

ലെമൺ ടീ

ലെമൺ ടീ

ലെമൺ ടീ കഴിക്കുന്നതും ആരോഗ്യ സംരക്ഷമത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ദഹനത്തിനും വയറിന്‍റെ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ലെമൺ ടീ കഴിക്കുന്നത് പെട്ടെന്ന് ദഹനം നടക്കുന്നതിനും നെഞ്ചെരിച്ചിൽ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ ഇത് ഭക്ഷണത്തിൽ ഒരു ഭാഗമാക്കാന്‍ ശ്രദ്ധിക്കൂ.

English summary

Herbal Teas to Help Reduce Bloating and Gas at Home

Here in this article we are discussing about the herbal teas to help reduce bloating and gas at home. Read on.
Story first published: Thursday, January 23, 2020, 15:53 [IST]
X
Desktop Bottom Promotion