For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍

|

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. രക്തസമ്മര്‍ദ്ദം ക്രമമായി നിലനിര്‍ത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് നിങ്ങളുടെ ജീവന്റെ നിലനില്‍പിനു തന്നെ ആവശ്യമാണ്.

Most read: സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണംMost read: സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണം

ഗുരുതരമായ ഒരു ആശങ്കയാണ് ഹൈപര്‍ടെന്‍ഷന്‍. ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും ഇത് തടയാനായി നിങ്ങള്‍ക്ക് സാധിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ചില ഹെര്‍ബല്‍ ചായകളുമുണ്ട്. ഈ ലേഖനത്തില്‍ അത്തരം ചില ചായകളെ നിങ്ങള്‍ക്ക് പരിചയപ്പെടാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്ന ഒരു പ്രശ്‌നമാണെങ്കില്‍, ഈ ലേഖനം നിങ്ങള്‍ നിര്‍ബന്ധമായും വായിക്കേണ്ടതാണ്.

എന്താണ് രക്തസമ്മര്‍ദ്ദം

എന്താണ് രക്തസമ്മര്‍ദ്ദം

മനുഷ്യ ശരീരത്തില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നത് ഒരു പമ്പ് പോലെയാണ്. ഹൃദയത്തിന്റെ പമ്പിങ്ങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പുറംതള്ളുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദത്തിന് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നും രക്തം പുറംതള്ളി ഹൃദയം വിശ്രമിക്കുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെ ഡയസ്റ്റോളിക് രക്തസമ്മര്‍ദം എന്നും പറയുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി നിങ്ങളെ സഹായിക്കുന്ന ചില ഹെര്‍ബല്‍ ചായകള്‍ ഇതാ.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ചായയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് ഗ്രീന്‍ ടീ ഒരു ജനപ്രിയ പാനീയമാണ്. എന്നാല്‍ അത് മാത്രമല്ല, 2 കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുകയും ചെയ്യും. മറ്റ് നിരവധി ആരോഗ്യ ആനുകൂല്യങ്ങളും ഇത് നല്‍കുന്നു. ഗ്രീന്‍ ടീ ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദത്തെ ഗുണപരമായി ബാധിക്കുന്ന രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, ഗ്രീന്‍ ടീ നിങ്ങളുടെ ഹൃദയ കോശങ്ങളിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Most read:ദിവസവും ഒരു പഴമെങ്കിലും കഴിക്കണം; ആരോഗ്യം മാറുന്നത് ഇങ്ങനെMost read:ദിവസവും ഒരു പഴമെങ്കിലും കഴിക്കണം; ആരോഗ്യം മാറുന്നത് ഇങ്ങനെ

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ

നിങ്ങള്‍ മുമ്പ് എപ്പോഴെങ്കിലും ചെമ്പരത്തി ചായ പരീക്ഷിച്ചിട്ടുണ്ടോ? അസാധാരണമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രധാന പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ഗ്രീന്‍ ടീ പോലെ തന്നെ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തി ചായയും. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും രക്തസമ്മര്‍ദ്ദം ഉയരുന്നത് തടയുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ഹൈപ്പര്‍ടെന്‍ഷനുള്ള മരുന്ന് കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ചെമ്പരത്തി ചായ കഴിക്കാമോ ഇല്ലയോ എന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഇത് സാധാരണയായി ഉപയോഗിക്കുന്നതാണെങ്കിലും എല്ലാവരുടെ ശരീരത്തിനും യോജിച്ചതാവണമെന്നില്ല.

ഊലോങ് ചായ

ഊലോങ് ചായ

നിങ്ങള്‍ ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും കഴിച്ചിരിക്കും. എന്നാല്‍, ഓലോംഗ് ചായ രണ്ടും കൂടിച്ചേര്‍ന്നതാണ്. ഗ്രീന്‍ ടീ പോലെ തന്നെ ഇത് ജനപ്രിയമായ ഒരു ചായയാണ്, ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ദിവസവും ഇത് കഴിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമായ ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ ഓണ്‍ലൈനിലോ നിങ്ങള്‍ക്ക് ഊലോങ് ചായ എളുപ്പത്തില്‍ വാങ്ങാവുന്നതാണ്. എന്നാല്‍ ഇത് കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

Most read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെMost read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

വെളുത്തുള്ളി ചായ

വെളുത്തുള്ളി ചായ

വെളുത്തുള്ളി കഴിക്കുന്നത് പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ സാധാരണമാണ്. ഭക്ഷണത്തിലും മറ്റുമായി വെളുത്തുള്ളി ചേര്‍ത്തു കഴിക്കുന്നത് ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണമാണ്. വെളുത്തുള്ളി നിങ്ങള്‍ അസംസ്‌കൃതമായി കഴിക്കുമ്പോഴാണ് അത് ഏറ്റവും മികച്ച ഗുണം നല്‍കുന്നത്. വെളുത്തുള്ളി ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വാസോഡിലേഷന്‍ മെച്ചപ്പെടുത്തുന്നു. രക്തസമ്മര്‍ദ്ദം സന്തുലിതമാക്കുന്നതിന് പുറമെ ഹൃദയാരോഗ്യത്തിനും വെളുത്തുള്ളി സഹായിക്കുന്നു. രണ്ട് കപ്പ് വെള്ളത്തില്‍ 3-4 വെളുത്തുള്ളി അല്ലി തിളപ്പിക്കുക. ഈ വെളുത്തുള്ളി ചായ കഴിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഈ വെളുത്തുള്ളി ചായ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മറ്റ് വഴികള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മറ്റ് വഴികള്‍

രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ല ശീലങ്ങള്‍ നിങ്ങള്‍ വളര്‍ത്തേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റ് ആരോഗ്യകരമായ രീതികള്‍ പിന്തുടരേണ്ടതുണ്ട്. അവയില്‍ ചിലത് ഇതാ:

* നിങ്ങള്‍ക്ക് അമിതഭാരമുണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കുക

* പുകവലി ഉപേക്ഷിക്കുക

* ഫൈബര്ഡ അടങ്ങിയ ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക

* ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യുക

* മദ്യവും കഫീനും കഴിക്കുന്നത് പരിമിതപ്പെടുത്തുക

Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

English summary

Herbal Teas That May Help Lower High Blood Pressure in Malayalam

If you are a hypertension patient, you must try these herbal teas that effectively control high blood pressure. Take a look.
Story first published: Wednesday, July 27, 2022, 11:05 [IST]
X
Desktop Bottom Promotion