For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ അച്ചാര്‍ ഒരു കാരണവശാലും ഒഴിവാക്കരുത്, കാരണം

|

അച്ചാറും അല്‍പം തൈരും ഉണ്ടെങ്കില്‍ എന്താണെങ്കിലും ഒരു പറ ചോറുണ്ണാം എന്നതാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ അച്ചാര്‍ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല. വിവിധ തരത്തിലുള്ള അച്ചാറുകളാണ് ഉള്ളത്. എന്നാല്‍ ഇവ എങ്ങനെ നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നുള്ളത് പലര്‍ക്കും അറിയില്ല. നാമെല്ലാവരും അച്ചാറിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ആളുകള്‍ പലപ്പോഴും ഇത് അനാരോഗ്യകരമാണെന്ന് കരുതുന്നു. എന്നാല്‍ ഇത് ശരിയല്ല. അച്ചാറുകള്‍ അനാരോഗ്യകരമാണെന്ന മുന്‍ധാരണ ഒഴിവാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഈ വര്‍ക്കൗട്ട് ടെക്‌നിക്ക്‌സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഈ വര്‍ക്കൗട്ട് ടെക്‌നിക്ക്‌

അച്ചാറില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, പ്രോബയോട്ടിക് ബാക്ടീരിയ എന്നിവ അടങ്ങിയിട്ടുണ്ട്. അച്ചാറിനെക്കുറിച്ച് പറയുമ്പോള്‍, നാരങ്ങ അച്ചാര്‍ എല്ലാവര്‍ക്കുമുള്ള ആരോഗ്യകരമായ ഓപ്ഷനുകളില്‍ ഒന്നാണ്. നിങ്ങള്‍ നാരങ്ങ അച്ചാര്‍ കഴിക്കേണ്ട അഞ്ച് കാരണങ്ങള്‍ ഇതാ. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും മികച്ചതാണ്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നും ആരോഗ്യത്തിന് സഹായിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രമേഹത്തിനെ കുറക്കുന്നു

പ്രമേഹത്തിനെ കുറക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട് അച്ചാര്‍. ആരോഗ്യകരമായ ജീവിതത്തിന് നല്ല രക്തയോട്ടം വളരെ പ്രധാനമാണ്. രക്തയോട്ടത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഉയര്‍ന്നതോ താഴ്ന്നതോ ആയ രക്തസമ്മര്‍ദ്ദത്തിന് കാരണമാകും, ഇവ രണ്ടും അപകടകരമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ചെറിയ അളവില്‍ നാരങ്ങ അച്ചാര്‍ ചേര്‍ക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. നാരങ്ങ അച്ചാര്‍ ചെമ്പ്, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത് അധികമാവാതെ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ കഴിക്കുന്നതിലൂടെ അത് നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് അച്ചാറുകള്‍. പ്രത്യേകിച്ച് നാരങ്ങ അച്ചാര്‍. പ്രായത്തിനനുസരിച്ച്, നമ്മുടെ അസ്ഥികളുടെ ആരോഗ്യം മോശമാകാന്‍ തുടങ്ങുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍. ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. കാല്‍സ്യം, വിറ്റാമിന്‍ സി, എ, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ എല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ സ്ഥിരമായി അല്‍പം അച്ചാര്‍ ശ്രദ്ധിച്ച് കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് അച്ചാര്‍ സഹായിക്കുന്നു. നമ്മുടെ രോഗപ്രതിരോധ ശേഷി എങ്ങനെ നിലനിര്‍ത്താമെന്ന് കൊറോണയെന്ന മഹാമാരി പഠിപ്പിച്ചു. സപ്ലിമെന്റ് എടുക്കുന്നതിനുപുറമെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. നാരങ്ങ അച്ചാര്‍ ഉള്‍പ്പെടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളുണ്ട്. സങ്കീര്‍ണ്ണമായ ബി വിറ്റാമിനുകളും ഇതിലുണ്ട്.

ഹൃദയാരോഗ്യത്തിന് നല്ലതാണ്

ഹൃദയാരോഗ്യത്തിന് നല്ലതാണ്

നാരങ്ങ അച്ചാറില്‍ പൂജ്യം കൊഴുപ്പും കൊളസ്‌ട്രോളും ഒരു് കൂട്ടം ആരോഗ്യഗുണങ്ങളാണുള്ളത്, ഇത് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മികച്ച സ്വാദുള്ള ഒന്നാണ്. മറക്കരുത്, മിതത്വമാണ് പ്രധാനം, അതിനാല്‍, അച്ചാറിനെ എപ്പോഴും കഴിക്കുകയോ എപ്പോഴും അധികമായി ഇത് കഴിക്കുന്നതിനോ ശ്രമിക്കരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും അച്ചാര്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതായി മാറുന്നുണ്ട്.

ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു

ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു

നാരങ്ങ അച്ചാറില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനനാളത്തിന് അച്ചാര്‍ മികച്ചതാണ്. ഇത് കൂടാതെ മുഖക്കുരു കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക എന്നിവക്കും വളരെ മികച്ചതാണ്. അതുകൊണ്ട് അച്ചാര്‍ ഒരിക്കലും ഒഴിവാക്കരുത് ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Healthy Reasons why You Must Include Lemon Pickle In Your Diet

Here in this article we are discussing about some healthy reasonswhy you must include lemon pickle in your diet . Take a look.
Story first published: Tuesday, February 23, 2021, 12:19 [IST]
X
Desktop Bottom Promotion