For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെറ്റബോളിസം കൂടും തടിയും കുറയും; രാവിലെ കുടിക്കേണ്ടത്

|

ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. കൂടാതെ, വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് ഒരു ബാലികേറാ മലയായി കരുതിന്നവരായിരിക്കും പലരും. എന്നാല്‍, വെറും 2-3 ആഴ്ചയ്ക്കുള്ളില്‍ തന്നെ 4-5 കിലോഗ്രാം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാലോ? അതും ലളിതമായ വഴിയിലൂടെ. പതിവായി വ്യായാമം ചെയ്യാനും ശരീരം പരിപാലിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു, ഇത് തീര്‍ച്ചയായും അധികഭാരം കുറയ്ക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കും.

Most read: കൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവുംMost read: കൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവും

എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാനായി ചില പാനീയങ്ങളും നിങ്ങളെ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും ഒപ്പം ഈ പാനീയങ്ങളും കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കും. ഇത്തരം പാനീയങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല, ശരീരത്തിലെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അവ നിങ്ങള്‍ക്ക് വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമാണ്. ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന അത്തരം ചില പാനീയങ്ങള്‍ ഇതാ.

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും

ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ ഔഷധഗുണമുള്ള പാനീയം നിങ്ങള്‍ക്ക് ആവശ്യമാണ്. തേനും കറുവപ്പട്ടയും ചേര്‍ത്ത വെള്ളം ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമ കൂട്ടാണ്. ഒഴിഞ്ഞ വയറ്റില്‍ നിങ്ങള്‍ ഈ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കാന്‍ സാധിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും നിങ്ങള്‍ക്ക് കഴിയും. കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് കറുവപ്പട്ട.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

കറുവപ്പട്ട പൊടി ഒരു ഗ്ലാസില്‍ എടുത്ത് അതില്‍ തേന്‍ ചേര്‍ക്കുക. കുറച്ച് ചെറുചൂടുള്ളവും ഇതിലേക്ക് ചേര്‍ക്കുക. തേന്‍ അലിയുന്നതുവരെ ഇളക്കുക. രാവിലെ ഒഴിഞ്ഞ വയറ്റില്‍ ഈ പാനീയം കഴിക്കുക.

Most read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രതMost read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രത

മഞ്ഞള്‍ ഗ്രീന്‍ ടീ

മഞ്ഞള്‍ ഗ്രീന്‍ ടീ

ശരീരഭാരം കുറയ്ക്കാന്‍ മികച്ച മറ്റൊരു ഡിറ്റോക്‌സ് ടീയാണ് മഞ്ഞള്‍ ഗ്രീന്‍ ടീ. ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദിവസവും ആവശ്യമായ ആന്റിഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. മറ്റേതൊരു ചായയിലുമധികം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് ഗ്രീന്‍ ടീ. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ കൊഴുപ്പ് കുറയ്ക്കുന്നത് പ്രോത്സാഹിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

5 മിനിറ്റ് നേരം ഗ്രീന്‍ ടീ ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. തീ ഓഫ് ചെയ്ത് ചായ തണുക്കാന്‍ വയ്ക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. കറുവപ്പട്ട പൊടിയോ കറുവപ്പട്ടയോ ചേര്‍ക്കുക. ഇത് അരിച്ചെടുത്ത ശേഷം കുടിക്കുക.

Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

കറുവപ്പട്ട ഗ്രീന്‍ ടീ

കറുവപ്പട്ട ഗ്രീന്‍ ടീ

മറ്റൊരു മികച്ച ഡിറ്റോക്‌സ് പാനീയമാണ് കറുവപ്പട്ട ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ ഗ്രീന്‍ ടീ പരീക്ഷിക്കുക. കറുവപ്പട്ട ഗ്രീന്‍ ടീ ദഹനത്തിനും വയറ്റിലെ പ്രശ്‌നങ്ങള്‍ നീക്കുന്നതിനും ഏറെ സഹായകമാണ്. മാത്രമല്ല ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് വര്‍ദ്ധിപ്പിച്ച് ദഹനവും മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഇത് ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.

കക്കിരി പുതിന വെള്ളം

കക്കിരി പുതിന വെള്ളം

ദഹനത്തെ മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തിക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും കക്കിരിയും പുതിനയും ചേര്‍ത്ത വെള്ളം നിങ്ങളെ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഈ വെള്ളം ഗുണകരമാണ്. കക്കിരിയില്‍ ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കും. ഉപാപചയം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നാരുകളും കക്കിരിയില്‍ അടങ്ങിയിട്ടുണ്ട്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1 ഇടത്തരം കക്കിരി അരിഞ്ഞിടുക. അതിനുശേഷം 1 നാരങ്ങ അരിഞ്ഞ് ചേര്‍ക്കുക. അതിനുശേഷം 1 ടേബിള്‍ സ്പൂണ്‍ പുതിനയിലയും ¼ ടീസ്പൂണ്‍ ഇഞ്ചി പൊടിയും ചേര്‍ക്കുക. കുറഞ്ഞത് 2 ലിറ്റര്‍ തേങ്ങാവെള്ളമോ ഫില്‍ട്ടര്‍ ചെയ്ത വെള്ളമോ ചേര്‍ത്ത് നന്നായി കുലുക്കുക. ഈ പാത്രം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുക.

Most read:ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകുംMost read:ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകും

ഗ്രീന്‍ ടീ സ്മൂത്തി

ഗ്രീന്‍ ടീ സ്മൂത്തി

വേനല്‍ക്കാലത്ത് മികച്ചൊരു പാനീയമാണ് ഇത്. ഇത് നിങ്ങളെ ഉന്‍മേഷത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒരു ബ്രെന്‍ഡറില്‍ തൈരും പാലും ഒഴിക്കുക. ഇതിലേക്ക് മാച്ചപ്പൊടി, വാഴപ്പഴം, സ്വീറ്റ്‌നര്‍ എന്നിവ ചേര്‍ക്കുക. നിങ്ങള്‍ മാച്ചപ്പൊടി ഉപയോഗിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ½ കപ്പ് ഗ്രീന്‍ ടീ തണുപ്പിച്ച് ഉപയോഗിക്കാം. സ്മൂത്തി അല്‍പ്പം കട്ടിയാക്കാന്‍ വേണമെങ്കില്‍ അല്‍പം കൂടി തൈരും ചേര്‍ക്കാം. ഇവ മുഴുവന്‍ നന്നായി കലര്‍ത്തി തണുപ്പിച്ച് കുടിക്കുക.

പൈനാപ്പിള്‍ ഗ്രീന്‍ ടീ

പൈനാപ്പിള്‍ ഗ്രീന്‍ ടീ

പൈനാപ്പിള്‍ ഗ്രീന്‍ ടീ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കുന്ന മികച്ച പാനീയമാണ്. പൈനാപ്പിളില്‍ കലോറി കുറവാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി തുടരാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുന്നത് കുടല്‍ മൈക്രോഫ്‌ളോറയെ സന്തുലിതമാക്കാന്‍ സഹായിക്കും. ഈ പാനീയം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

അര കപ്പ് പൈനാപ്പിള്‍ ജ്യൂസ് എടുത്ത് അര കപ്പ് ചൂടുള്ള ഗ്രീന്‍ ടീ ചേര്‍ക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് ഇളക്കുക. ചൂടാറുമ്പോള്‍ ചായ കഴിക്കുക.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന മികച്ചൊരു പാനീയമാണ് തേങ്ങാവെള്ളം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ പ്രകൃതിയുടെ ഔഷധക്കൂട്ടാണ് തേങ്ങാവെള്ളം. കൂടാതെ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങയിട്ടുണ്ട്. മഗ്‌നീഷ്യത്തിന്റെ മികച്ച സ്രോതസ്സായ തേങ്ങാവെള്ളം ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വൃക്കയിലെ കല്ലുകള്‍ തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

Most read:തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍Most read:തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍

കറ്റാര്‍ ജ്യൂസ്

കറ്റാര്‍ ജ്യൂസ്

വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് തീര്‍ക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് നിങ്ങളെ സഹായിക്കും. ഈ ജ്യൂസിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ദഹനനാളത്തിന്റെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരാവയവങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ കറ്റാര്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ് തുടങ്ങിയ ചര്‍മ്മ അവസ്ഥകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

ഇഞ്ചി, നാരങ്ങ വെള്ളം

ഇഞ്ചി, നാരങ്ങ വെള്ളം

ആയിരക്കണക്കിനു വര്‍ഷങ്ങളായി, ഇഞ്ചി, നാരങ്ങ എന്നിവ ശരീരഭാരം കുറയ്ക്കുന്നതിനും ഓക്കാനം, വേദന എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു വീട്ടുവൈദ്യമായി ഉപയോഗിക്കുന്നു. അവയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകളും ആരോഗ്യത്തിന് പ്രയോജനകരമായ മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. നാരങ്ങ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ആരോഗ്യത്തിന് അധിക ഉത്തേജനം നല്‍കുകയും ചെയ്യും. നിങ്ങളുടെ ജിഞ്ചര്‍ ടീയില്‍ അര നാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കുക.

Most read:രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂMost read:രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂ

ചിയ വിത്ത് നാരങ്ങ വെള്ളം

ചിയ വിത്ത് നാരങ്ങ വെള്ളം

നാരങ്ങാവെള്ളവും ചിയ വിത്തുകളും ശരീരഭാരം കുറയ്ക്കാന്‍ വളരെ ഗുണം ചെയ്യും. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് ശരീരഭാരം കുറയ്ക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ക്കണം. രുചിക്കായി അല്‍പം തേനും ചേര്‍ക്കാം. ഇതിലേക്ക് ചെറിയ അളവില്‍ ചിയ വിത്ത് പൊടി ചേര്‍ക്കുക. ദിവസവും രാവിലെ ഈ പാനീയം കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

ജീരക വെള്ളം

ജീരക വെള്ളം

ശരീരഭാരം കുറയ്ക്കാന്‍ ജീരകം വളരെയധികം ഗുണം ചെയ്യും. ഈ പാനീയത്തിന് നിങ്ങളുടെ മെറ്റബോളിസം ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും. ജീരക വെള്ളം വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് കത്തുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ മിശ്രിതം അരിച്ചെടുത്ത് ദിവസവും രാവിലെ കഴിക്കുക.

Most read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവMost read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

English summary

Healthy Morning Drinks to Boost Metabolism

Here are some healthy morning drinks to boost metabolism and lose weight. Take a look.
Story first published: Monday, December 21, 2020, 14:01 [IST]
X
Desktop Bottom Promotion