For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികളുടെ ജീവിതം ഒരു ഞാണിന്‍മേല്‍ കളി; ഈ നല്ല ശീലം വളര്‍ത്തിയാല്‍ ഗുണം

|

പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ രോഗാവസ്ഥയാണ്. പ്രമേഹമുള്ളവര്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ചിലപ്പോള്‍, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലര്‍ക്കും ശരിക്കും അറിയില്ല, അത് രോഗത്തെ കൂടുതല്‍ വഷളാക്കുന്നു. നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ ചില പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നത് മുതല്‍ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നത് വരെ, പ്രമേഹത്തെ നേരിടാനായി നിങ്ങള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

Most read: രക്തധമനിക്ക് കരുത്തും രക്തവിതാനത്തിന് വേഗവും; ഇതാണ് കഴിക്കേണ്ടത്Most read: രക്തധമനിക്ക് കരുത്തും രക്തവിതാനത്തിന് വേഗവും; ഇതാണ് കഴിക്കേണ്ടത്

പ്രമേഹം വന്നുകഴിഞ്ഞാല്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് എല്ലാവര്‍ക്കും അത്യാവശ്യമാണ്, എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പ്രമേഹ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹരോഗികള്‍ അവരുടെ രോഗം നിയന്ത്രിക്കാനായി പാലിക്കേണ്ട ചില നല്ല ശീലങ്ങള്‍ ഇതാ.

ഫൈബര്‍ അധികം കഴിക്കുക

ഫൈബര്‍ അധികം കഴിക്കുക

നിങ്ങളുടെ ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടുത്തുക. പ്രമേഹരോഗികള്‍ക്ക് ഇത് ഏറ്റവും പ്രധാനപ്പെട്ട ഡയറ്റ് പ്ലാനാണ്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ്, വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ നാരുകളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കാന്‍ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക

നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍ ദിവസവും കാര്‍ബോഹൈഡ്രേറ്റ് അധികമായി കഴിക്കാതിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. അതിനാല്‍, എല്ലാ ദിവസവും നിശ്ചിത അളവില്‍ മാത്രം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതാണ് നല്ലത്.

Most read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടിMost read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ഉപ്പ് അധികമായികഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.പ്രമേഹ രോഗികള്‍ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ലഘുഭക്ഷണം

ലഘുഭക്ഷണം

ഒരു പ്രമേഹരോഗി അവരുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം. ഒറ്റയടിക്ക് ധാരാളം ഭക്ഷണം ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം, എന്നിരുന്നാലും, ഒരു ദിവസം മൂന്ന് നേരം കനത്ത രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനു പകരം നാലോ അഞ്ചോ ചെറിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

Most read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധിMost read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധി

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ശുദ്ധീകരിച്ച ഭക്ഷണങ്ങള്‍ ശരീരത്തിന് നല്ലതല്ല. വെളുത്ത അരി, മൈദ, മധുരപലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ചോക്ലേറ്റുകള്‍, പഞ്ചസാര, കൊഴുപ്പ് അടങ്ങിയ ഭക്ഷണം തുടങ്ങിയ ശുദ്ധീകരിച്ച ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണം. ഇവയെല്ലാം നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

പഞ്ചസാര കുറച്ചു മതി

പഞ്ചസാര കുറച്ചു മതി

പ്രമേഹരോഗികള്‍ പഞ്ചസാര ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണം. എന്നിരുന്നാലും ജാമുന്‍, സ്‌ട്രോബെറി, മാതളനാരകം, പേരക്ക, തുടങ്ങിയ പഞ്ചസാര കുറഞ്ഞ പഴങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാം.

Most read:പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതിലുണ്ട്; ഇതാണ് നല്ല ഭക്ഷണങ്ങള്‍Most read:പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതിലുണ്ട്; ഇതാണ് നല്ല ഭക്ഷണങ്ങള്‍

മുളപ്പിച്ച ഭക്ഷണം കഴിക്കുക

മുളപ്പിച്ച ഭക്ഷണം കഴിക്കുക

മുളപ്പിച്ച ഭക്ഷണങ്ങളില്‍ നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുന്ന അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച ഭക്ഷണം ഉള്‍പ്പെടുത്തുക. എല്ലാ ദിവസവും അവ കഴിക്കുകയും ചെയ്യുക.

ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക

ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക

ഒലിവ് ഓയില്‍, കടുകെണ്ണ, ടില്‍ ഓയില്‍, കനോല ഓയില്‍ തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളിലേക്ക് നിങ്ങള്‍ മാറുന്നത് നന്നായിരിക്കും. നിങ്ങളുടെ ദിവസേനയുള്ള കലോറിയുടെ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മാത്രം പൂരിത കൊഴുപ്പില്‍ നിന്ന് നേടുക. ട്രാന്‍സ് ഫാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കുക.

Most read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂMost read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ

ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണം

ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണം

പ്രമേഹ രോഗികള്‍ അവരുടെ ഭക്ഷണത്തില്‍ വിറ്റാമിനുകള്‍ എ, സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഉള്‍പ്പെടുത്തണം. സിങ്ക്, ക്രോമിയം, സെലിനിയം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മദ്യപാനം ഉപേക്ഷിക്കുക

മദ്യപാനം ഉപേക്ഷിക്കുക

കലോറിയില്‍ സമ്പുഷ്ടമാണ് മദ്യം. അതിനാല്‍ പ്രമേഹരോഗികള്‍ മദ്യം കുടിക്കുന്നത് കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുക.

വ്യായാമം

വ്യായാമം

ഒരേ സ്ഥലത്ത് മണിക്കൂറുകളോളം ഇരുന്നു പഠിക്കുകയോ സിനിമകള്‍ കാണുകയോ വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ചെയ്യുന്നത് പ്രമേഹത്തിന് കാരണമായേക്കാം. വ്യായാമം ചെയ്യുകയും സജീവമായി തുടരുകയും ചെയ്യുന്നത് അനാരോഗ്യകരമായ ജീവിതശൈലിയുടെ പാര്‍ശ്വഫലങ്ങള്‍ മാറ്റാന്‍ സഹായിക്കും. പേശികള്‍ക്ക് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാന്‍ വ്യായാമം സഹായിക്കുന്നു, അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുന്നു.

English summary

Healthy Habits You Must Follow If You Are Diabetic in Malayalam

These healthy habits can help you to reduce the risk of problems related to diabetes. Take a look.
Story first published: Thursday, July 7, 2022, 11:02 [IST]
X
Desktop Bottom Promotion