For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്ന് വേണ്ട; സ്വാഭാവിക വഴികളിലൂടെ രോഗപ്രതിരോധശേഷി കൂട്ടാന്‍ വഴിയിത്‌

|

രോഗപ്രതിരോധ ശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്ന ചിന്തയാണ് ഇന്നത്തെക്കാലത്ത് മിക്കവരിലുമുള്ളത്. കാരണം, വിവിധ തരം രോഗങ്ങളും രോഗകാരികളും ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ശക്തമായ രോഗപ്രതിരോധ സംവിധാനം പല രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ആരുംതന്നെ അവരുടെ പ്രതിരോധശേഷിയെ ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

Best way to boost your immunity | Home Remedies | Boldsky Malayalam

Also read: 30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍Also read: 30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍

എന്നാല്‍ ഇന്ന് മിക്കവാറും എല്ലാവരും തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ തേടുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരിയായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും അതിനുള്ള മികച്ച വഴികളാണ്. എന്നാല്‍, സമ്മര്‍ദ്ദം, മദ്യപാനം തുടങ്ങിയ മറ്റ് ഘടകങ്ങളുണ്ട്. അത് നിങ്ങളുടെ പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കും. ഈ ലേഖനത്തില്‍, നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികളെക്കുറിച്ച് വായിച്ചറിയാം.

മതിയായ ഉറക്കം നേടുക

മതിയായ ഉറക്കം നേടുക

ഉറക്കക്കുറവ് ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള സ്‌ട്രെസ് ഹോര്‍മോണുകളെ പുറത്തുവിടുന്നു, ഇത് ശരീരത്തില്‍ കൂടുതല്‍ വീക്കം ഉണ്ടാക്കുന്നു. പതിവായി 8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ടി സെല്ലുകള്‍ ഉണ്ടാക്കുന്നു. ഇത് ഇന്‍ട്രാ സെല്ലുലാര്‍ രോഗകാരികളുമായി പോരാടാന്‍ സഹായിക്കുന്ന ഒരുതരം സെല്ലുകളാണ്. കൂടാതെ, നിങ്ങള്‍ ഉറങ്ങുമ്പോള്‍ അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ പ്രോട്ടീനുകളായ സൈറ്റോകൈനുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യമായ, ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

ദിവസവും വ്യായാമം ചെയ്യുക

ദിവസവും വ്യായാമം ചെയ്യുക

കൃത്യമായ വ്യായാമം നിങ്ങളുടെ ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിലൂടെ നിങ്ങള്‍ക്ക് അണുബാധകളും രോഗങ്ങളും ഒഴിവാക്കാം. പതിവായുള്ള വ്യായാമം നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യും. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഈ രണ്ട് ഘടകങ്ങളും പ്രധാനമാണ്. വ്യായാമങ്ങള്‍ രോഗപ്രതിരോധ കോശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. രോഗകാരികളെ തിരിച്ചറിഞ്ഞ് അവ വേഗത്തില്‍ പോരാടും. വ്യായാമത്തിന്റെ എല്ലാ ഗുണങ്ങളും ലഭിക്കാന്‍ കഠിനമായ വ്യായാമത്തിന് പകരം മിതമായ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.

Most read: ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവും</p><p>Most read: ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവും

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

രക്തത്തിലെ ഡബ്യു.ബി.സി എണ്ണത്തില്‍ സ്വാധീനം ചെലുത്തി, അമിതവണ്ണം നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അമിതവണ്ണം പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും വഴിവച്ച് ഇവയെല്ലാം കൂടി രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുന്നു. നിങ്ങള്‍ക്ക് അമിതഭാരമുണ്ടോ എന്നറിയാന്‍, നിങ്ങളുടെ ബി.എം.ഐ പരിശോധിക്കാവുന്നതാണ്.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത സമ്മര്‍ദ്ദം. നിങ്ങള്‍ അമിത സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ പ്രതിരോധശേഷി കുറയുകയും നിങ്ങളെ രോഗിയാക്കുകയും ചെയ്യുന്നു. അതിനാല്‍, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്.

Most read:തടി കൂടിയാല്‍ ആരോഗ്യപ്രശ്‌നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍Most read:തടി കൂടിയാല്‍ ആരോഗ്യപ്രശ്‌നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍

പുകവലിയും മദ്യപാനവും വേണ്ട

പുകവലിയും മദ്യപാനവും വേണ്ട

അമിതമായ പുകയിലയും മദ്യപാനവും രോഗപ്രതിരോധ ആരോഗ്യത്തെ ബാധിക്കുകയും ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ അനാരോഗ്യകരമായ മറ്റു പല അവസ്ഥകള്‍ക്കും കാരണമാകുന്നു. അതിനാല്‍ മികച്ച രോഗപ്രതിരോധ സംവിധാനത്തിനായി പുകയിലയോടും മദ്യത്തിനോടും നോ പറയുക.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ധാരാളം പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് സമീകൃതാഹാരം കഴിക്കുന്നത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളില്‍ ഇലക്കറികളും കടും നിറമുള്ള പഴങ്ങളും ധാരാളമുണ്ട്.

Most read:അസുഖം അടുക്കില്ല കുട്ടികളില്‍; ഇവ നല്‍കാംMost read:അസുഖം അടുക്കില്ല കുട്ടികളില്‍; ഇവ നല്‍കാം

വ്യക്തിശുചിത്വം

വ്യക്തിശുചിത്വം

ഈ കൊറോണക്കാലത്ത് വ്യക്തിശുചിത്വത്തിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കിക്കാണും. വൈറസിനെ ചെറുക്കാന്‍ സഹായിക്കുന്ന ശരിയായ മാര്‍ഗവും ഇതുതന്നെ. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജലദോഷം, അണുബാധ എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നതാണ്.

Most read:ഇങ്ങനെയാണോ നിങ്ങള്‍ കൈ കഴുകാറ്?Most read:ഇങ്ങനെയാണോ നിങ്ങള്‍ കൈ കഴുകാറ്?

ആരോഗ്യ പരിശോധനകള്‍

ആരോഗ്യ പരിശോധനകള്‍

നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പതിവ് ആരോഗ്യ പരിശോധനകള്‍ക്ക് രോഗങ്ങളുടെ മുന്‍തൂക്കം നിര്‍ണ്ണയിക്കാന്‍ കഴിയും. നിങ്ങളുടെ ശരീരം സമ്മര്‍ദ്ദത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും അടിസ്ഥാന സാഹചര്യങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രായോഗിക വഴികാട്ടിയാണ് ഹെല്‍ത്ത് ചെക്കപ്പുകള്‍.

Most read:പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍Most read:പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍

English summary

Healthy Habits to Improve Immunity Naturally

Here we will let you know some healthy habits to improve immunity naturally. Take a look.
X
Desktop Bottom Promotion