For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃക്കരോഗം തടയും വൃക്കകള്‍ക്ക് കരുത്തേകും; ഈ പഴങ്ങള്‍ മികച്ചത്

|

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ നിര്‍വചിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ആശ്രയിക്കുന്ന പ്രധാന അവയവങ്ങളിലൊന്നാണ് വൃക്ക. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് അനാവശ്യമായ എല്ലാ മാലിന്യങ്ങളും ഫില്‍ട്ടര്‍ ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ വസ്തുക്കള്‍ വൃക്കകള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തും. മാലിന്യങ്ങളുടെ അളവ് കൂടുമ്പോള്‍ വൃക്കകള്‍ക്ക് അധിക ജോലി ചെയ്യേണ്ടിവരും.

Most read: അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ആശ്വാസം നല്‍കും ഈ പഴങ്ങള്‍Most read: അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ആശ്വാസം നല്‍കും ഈ പഴങ്ങള്‍

അതിനാല്‍, ആരോഗ്യകരമായ പച്ചക്കറികളും പഴങ്ങളും കഴിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുക. വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ കഴിക്കേണ്ട ചില പഴങ്ങളുണ്ട്. നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ദോഷകരമായ വിഷവസ്തുക്കളില്‍ നിന്ന് വൃക്കകളെ ശുദ്ധീകരിക്കാന്‍ ഈ പഴങ്ങള്‍ക്ക് സാധിക്കും. അതിനാല്‍, നിങ്ങളുടെ വൃക്കകളെ ആരോഗ്യകരമായ അവസ്ഥയില്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ കഴിക്കേണ്ട ചില പഴങ്ങള്‍ ഇതാ.

ആപ്പിള്‍

ആപ്പിള്‍

സമൃദ്ധമായ ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ആപ്പിളിനേക്കാള്‍ മികച്ച വേറൊരു പഴമില്ല. തൊലിയുള്ള ഒരു ഇടത്തരം ആപ്പിളില്‍ 158 മില്ലിഗ്രാം പൊട്ടാസ്യവും 10 മില്ലിഗ്രാം ഫോസ്ഫറസും ഉണ്ട്. ഇതില്‍ സോഡിയവും ഇല്ല. കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാനും മലബന്ധം ലഘൂകരിക്കാനും ആപ്പിള്‍ നിങ്ങളെ സഹായിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും, വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളില്‍ നിന്ന് നിങ്ങളുടെ വൃക്കയെ ശുദ്ധീകരിക്കുന്ന പഴമാണ് തണ്ണിമത്തന്‍. ഇത് വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ തീര്‍ച്ചയായും കഴിക്കേണ്ട പഴങ്ങളില്‍ ഒന്നാണ്.

Most read:ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌Most read:ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌

സ്‌ട്രോബെറി

സ്‌ട്രോബെറി

വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ആന്തോസയാനിന്‍, എലാജിറ്റാനിന്‍സ് എന്നീ രണ്ട് തരം ഫിനോളുകള്‍ സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇത് ശരീരത്തെ ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, മാംഗനീസ്, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമാണ് സ്‌ട്രോബെറി. മൊത്തത്തിലുള്ള നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന കാന്‍സര്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചെറി

ചെറി

നിങ്ങളുടെ സാലഡില്‍ ചെറികള്‍ ചേര്‍ത്ത് കഴിച്ച് അവയുടെ സമൃദ്ധമായ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിന് നല്‍കുക. നിങ്ങളുടെ കിഡ്നിയെ സംരക്ഷിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. പരമാവധി പ്രയോജനം ലഭിക്കാന്‍ ചെറി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക.

Most read:അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍Most read:അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍

വാഴപ്പഴം

വാഴപ്പഴം

കിഡ്നിയുടെ ആരോഗ്യത്തിന് നിങ്ങള്‍ കഴിക്കേണ്ട പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ പഴത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കും.

അവോക്കാഡോ

അവോക്കാഡോ

അവക്കാഡോ നിങ്ങളുടെ വൃക്കയില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കാത്സ്യത്തിന്റെ വിസര്‍ജ്ജനത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്.

Most read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂMost read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂ

പപ്പായ

പപ്പായ

കിഡ്നിയുടെ ആരോഗ്യത്തിന് മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് പപ്പായ. പപ്പായയുടെ പരമാവധി പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുക.

ഓറഞ്ച്

ഓറഞ്ച്

മൂത്രത്തിന്റെ അസിഡിറ്റി കുറയ്ക്കാന്‍ ഓറഞ്ച് ജ്യൂസിന് ശക്തിയുണ്ട്. മൂത്രത്തില്‍ സിട്രേറ്റിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെയാണിത്. ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. കൂടുതല്‍ വിറ്റാമിന്‍ സി, നിങ്ങളുടെ വൃക്കകള്‍ക്ക് നല്ലത്. ഓറഞ്ച്, നാരങ്ങ, മറ്റ് സിട്രസ് പഴങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നേര്‍പ്പിച്ച നാരങ്ങ നീര് ദിവസവും കഴിക്കുന്നത് വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ചുവന്ന മുന്തിരി

ചുവന്ന മുന്തിരി

കിഡ്നി തകരാറുകള്‍ മാറ്റാന്‍ പോലും ശക്തിയുള്ള ഒന്നാണ് മുന്തിരി എന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഇത് നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ കഴിക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. 1 കപ്പ് മുന്തിരിയില്‍ 288 മില്ലിഗ്രാം പൊട്ടാസ്യവും 30 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, കെ എന്നിവയുടെ നല്ല ഉറവിടമാണിത്. ഈ വിറ്റാമിനുള്‍ വൃക്കരോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെറിയ അളവില്‍ ചെമ്പ്, മാംഗനീസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ക്രാന്‍ബെറി

ക്രാന്‍ബെറി

ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ക്രാന്‍ബെറി, വൃക്കരോഗങ്ങളോ യുടിഐകളോ ഉള്ള ആളുകള്‍ക്ക് വളരെ പ്രയോജനകരമാണ്. മൂത്രനാളിയിലെ അണുബാധ ചികിത്സിക്കുന്നതു മുതല്‍ വൃക്കരോഗങ്ങള്‍ തടയുന്നത് വരെ ക്രാന്‍ബെറിക്ക് മികച്ച ഗുണങ്ങളുണ്ട്.

Most read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാMost read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാ

പൈനാപ്പിള്‍

പൈനാപ്പിള്‍

ശരീരത്തിലെ വൃക്കയിലെ കല്ലുകള്‍ അലിയിക്കാന്‍ സഹായിക്കുന്ന ദഹന എന്‍സൈമായ ബ്രോമെലൈന്‍ പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി യുടെ നല്ല ഉറവിടമാണിത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

Healthy Fruits for Fighting Kidney Disease in Malayalam

Take a look at this list of fruits you need to eat to keep your kidneys in a healthy state.
Story first published: Wednesday, May 4, 2022, 9:11 [IST]
X
Desktop Bottom Promotion