For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലം അശ്വഗന്ധപാൽ; തൂക്കംവെക്കും നല്ല ഉറക്കവും

|

തണുപ്പ് കാലം എന്നും എപ്പോഴും പ്രശ്നങ്ങളുടേത് തന്നെയാണ്. ചർമ് പ്രശ്നങ്ങൾ മറ്റ് ശാരീരിക അസ്വസ്ഥതകൾ എല്ലാം നമ്മുടെ ആരോഗ്യത്തിൽ വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാലമാണ് തണുപ്പ് കാലം. അതിനെ മറികടക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ വരെയുണ്ട്. എന്നാൽ അൽപം ശ്രദ്ധിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്നങ്ങളെയെല്ലാം നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അതിന് ചില പ്രത്യേക പാനീയങ്ങൾ ധാരാളമാണ്. ഇത് നിങ്ങളെ വലക്കുന്ന പല പ്രശ്നങ്ങൾക്കും പെട്ടെന്നാണ് പരിഹാരം നൽകുന്നത്.

Most read:ഭക്ഷണം കഴിഞ്ഞ് പ്രമേഹം ഇങ്ങനെയെങ്കിൽ അപകടമാണ്Most read:ഭക്ഷണം കഴിഞ്ഞ് പ്രമേഹം ഇങ്ങനെയെങ്കിൽ അപകടമാണ്

തണുപ്പിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നതിന് അധികം സമയമില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തണുപ്പ് കാലത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. എന്തൊക്കെ പാനീയങ്ങൾ ആണ് തണുപ്പ് കാലത്ത് കഴിക്കേണ്ടത് എന്ന് നോക്കാം. ഇത് നിങ്ങളെ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കടലമാവ് ബദാം മിൽക്ക്

കടലമാവ് ബദാം മിൽക്ക്

ആരോഗ്യ സംരക്ഷണത്തിന് ബദാം എത്രത്തോളം ഗുണകരമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നമുക്ക് ചുറ്റും ലഭ്യമാവുന്ന ഒരോ കൂട്ടുകൾ കൊണ്ട് തന്നെ നമുക്ക് ഈ മിൽക്ക് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി അൽപം വെണ്ണ, കടലപ്പൊടി, അൽപം പാൽ, ശർക്കര എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു പാത്രം എടുത്ത് അതിൽ അൽപം വെണ്ണ ഒഴിക്കുക. ഇതിലേക്ക് കടലപ്പൊടി ചേർത്ത് നല്ലതു പോലെ ഇളക്കുക. കട്ട കെട്ടാതെ ഉളക്കാൻ ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. നല്ലതു പോലെ ഇളക്കികഴിഞ്ഞാൽ അൽപം ബദാം ചേർക്കണം. പിന്നീട് ശർക്കര പൊടിച്ചത് ചേർക്കണം. ഇതെല്ലാം നല്ലതു പോലെ ഇളക്കിച്ചേർത്ത് കട്ട കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് അൽപം പാൽ മിക്സ് ചെയ്യാവുന്നതാണ്. പാൽ ചേർത്ത് ഒന്ന് ചൂടാക്കിയതിന് ശേഷം ഗ്യാസ് ഓഫ് ആക്കുക. അതിന് ശേഷം ഇത് കുടിക്കാവുന്നതാണ്.

 ഗുണങ്ങൾ

ഗുണങ്ങൾ

ശൈത്യ കാലത്തുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിൽക്ക് ഉപയോഗിക്കാവുന്നതാണ്. ഈ പാലിൽ ധാരാളം പ്രോട്ടീനും അയേൺ എല്ലാം അടങ്ങിയിട്ടുണ്ട്. അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാം സഹായിക്കുന്നുണ്ട് ഈ പാൽ. ശൈത്യകാലത്ത് ഈ പാനീയം തന്നെയാണ് നിങ്ങളുടെ ആരോഗ്യത്തെ മറ്റ് പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്. മാത്രമല്ല ചുമ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ പാൽ കഴിക്കാവുന്നതാണ്.

 മഞ്ഞള്‍പ്പാൽ

മഞ്ഞള്‍പ്പാൽ

മഞ്ഞൾപ്പാൽ കഴിക്കുന്നതിലൂടെയും നമുക്ക് ശൈത്യകാല പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും നിങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ ഈ പാനീയം കഴിച്ചിട്ടുണ്ടാവും. അൽപം പാൽ, അൽപം മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട, അൽപ തേൻ, ഏലക്ക എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. പാല്‍ നല്ലതു പോലെ തിളപ്പിച്ച ശേഷം അതിലേക്ക് അൽപം കറുവപ്പട്ട പൊടിച്ചത് ചേർക്കണം. അതിലേക്ക് അൽപം മഞ്ഞൾപ്പൊടി മിക്സ് ചെയ്യണം ഏലക്ക പൊടിച്ചത് കാൽ സ്പൂൺ, ഒരു നുള്ള് കുരുമുളക് പൊടി, തേൻ എന്നിവയെല്ലാം ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങൾ

മഞ്ഞൾപ്പാൽ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ശൈത്യകാലത്തുണ്ടാക്കുന്ന ആസ്തമ പോലുള്ള പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജലദോഷം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞൾപ്പാൽ ധാരാളമുണ്ട്. ഓരോ അവസ്ഥയിലും കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ടുണ്ടാവുന്ന രോഗങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇഞ്ചി ചായ

ഇഞ്ചി ചായ

ശൈത്യകാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇഞ്ചി ചായ ഏറ്റവും മികച്ചതാണ്. ഏത് രോഗത്തിനും പരിഹാരം കാണുന്നതിന് ഇഞ്ചി സഹായിക്കുന്നുണ്ട്. എങ്ങനെ ഇഞ്ചി ചായ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അൽപം വെള്ളത്തിൽ മിക്സ് ചെയ്ത് നല്ലതു പോലെ തിളപ്പിക്കാവുന്നതാണ്. ഇതിലേക്ക് അൽപം തേൻ മിക്സ് ചെയ്ത് ഇത് നമുക്ക് ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന ഇഞ്ചിചായ കഴിക്കാവുന്നതാണ്. ഇതിലേക്ക് ഒരു നുള്ള് ചായപ്പൊടി കൂടി ചേർത്ത് അത് കുടിക്കണം. ഇത് ദിവസവും കിടക്കും മുൻപ് കുടിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഗുണങ്ങള്‍

ഗുണങ്ങള്‍

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇഞ്ചി ചായ. ശൈത്യ കാലത്ത് ഉണ്ടാക്കുന്ന പല ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി ചായ തന്നെയാണ് മികച്ചത്. എല്ലാ ദിവസവും കുടിക്കുന്നതിലൂടെ ശരീരത്തിനുൾഭാഗം ക്ലീൻ ചെയ്യുന്നതിനും ടോക്സിനെ പൂർണമായും പുറന്തള്ളുന്നതിനും ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നുണ്ട് ഇഞ്ചി ചായ. ചർമ്മത്തിലെ വരൾച്ചക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നതാണ് ഇഞ്ചി ചായ.

 റാഗിമാൾട്ട്

റാഗിമാൾട്ട്

റാഗി മാൾട്ട് തയ്യാറാക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. റാഗി നല്ലതു പോലെ കഴുകി ഇത് തിളപ്പിച്ച് ഇതിലേക്ക് അൽപം ശർക്കര ചേർക്കണം. അതിന് ശേഷം നിങ്ങൾ ഇത് നല്ലതു പോലെ കുറുക്കി എടുക്കണം. എല്ലാം കഴിഞ്ഞ ശേഷം തണുപ്പിച്ച ശേഷം ഇത് കഴിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് റാഗി നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. ധാരാളം ഫൈബറും, കാൽസ്യവും എല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് റാഗി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് റാഗി സ്ഥിരമാക്കാം.

ഗുണങ്ങൾ

ഗുണങ്ങൾ

അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ന്യൂട്രീഷൻ ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയില്‍. ഇതിലുള്ള ഫൈബർ മലബന്ധത്തെ ഇല്ലാതാക്കുന്നുണ്ട്. മാത്രമല്ല തണുപ്പ് കാലത്ത് ശരീരത്തിന് ചൂടുപകരുന്നതിന് എന്നും മികച്ചത് തന്നെയാണ് റാഗി. അതുകൊണ്ട് തന്നെ സ്ഥിരമാക്കുന്നത് എന്തുകൊണ്ടും ശൈത്യകാലത്ത് നല്ലതാണ്.

അശ്വഗന്ധ പാൽ

അശ്വഗന്ധ പാൽ

അതിനായി അൽപം അശ്വഗന്ധ പൗഡർ എടുത്ത് ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് നല്ലതു പോലെ തിളപ്പിക്കുക. അതിന് ശേഷം ഇത് നല്ലതു പോലെ അരിച്ചെടുക്കുക. എല്ലാം കഴിഞ്ഞ് അതിലേക്ക് അരക്കപ്പ് പാലും അല്‍പം തേനും മിക്സ് ചെയ്യുക. ഒരു ടീസ്പൂൺ എലക്ക പൊടിച്ചതും കൂടി ചേർക്കുക. നല്ലതു പോലെ ഇളക്കിയ ശേഷം ഇത് കഴിക്കാവുന്നതാണ്. ഇതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണങ്ങൾ ശൈത്യകാലത്ത് ഉണ്ടാക്കുന്നുണ്ട്.

ഗുണങ്ങൾ

ഗുണങ്ങൾ

ശൈത്യകാലത്ത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ശാരീരികോർജ്ജം കുറയുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അശ്വഗന്ധ പാൽ കഴിക്കാവുന്നതാണ്. മാത്രമല്ല ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ പാൽ. ഇത് ടോക്സിനെ പുറന്തള്ളുന്നതിനും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. തണുപ്പ് കാലത്തുണ്ടാവുന്ന ജലദോഷം, ചുമ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് അശ്വഗന്ധ മികച്ചതാണ്. നല്ല ഉറക്കം വർദ്ധിപ്പിക്കുന്നതിനും അശ്വഗന്ധ പാൽ കഴിക്കാവുന്നതാണ്.

English summary

Healthy Drinks to Keep You Warm in Winter Season

Here are the list of healthy drinks to keep you warm during the winter season. Take a look.
X
Desktop Bottom Promotion