For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം പിടിച്ചുകെട്ടും, ആരോഗ്യത്തോടെ ജീവിക്കാം; ഇവ കുടിച്ചാല്‍ ഫലം

|

ഇന്നത്തെക്കാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ഒരു സാധാരണ ആരോഗ്യപ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ഇത് ബാധിക്കുന്നു. നിങ്ങളുടെ രക്തസമ്മര്‍ദ്ദം 120/80 mmHg പരിധിക്കുള്ളിലാണെങ്കില്‍ സാധാരണ നിലയിലാണെന്ന് പറയപ്പെടുന്നു. ഇത് 140/100 mmHg കവിയുന്നുവെങ്കില്‍, ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. ദീര്‍ഘനാളായി തുടരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്കിനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇത് മരണത്തിന് പോലും കാരണമായേക്കാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മരുന്ന് കൊണ്ടും ചില ഭക്ഷണക്രമങ്ങള്‍ കൊണ്ടും നിയന്ത്രിക്കാവുന്നതാണ്.

Also read: സ്ത്രീകളുടെ ശക്തിക്കും ഊര്‍ജ്ജത്തിനും വേണ്ട പോഷകങ്ങള്‍; ഇവ കഴിച്ചാല്‍ ആരോഗ്യംAlso read: സ്ത്രീകളുടെ ശക്തിക്കും ഊര്‍ജ്ജത്തിനും വേണ്ട പോഷകങ്ങള്‍; ഇവ കഴിച്ചാല്‍ ആരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ട്രാന്‍സ് ഫാറ്റ്, സാച്ചുറേറ്റഡ് ഫാറ്റ്, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവയും ഒഴിവാക്കണം. ആരോഗ്യകരമായ ജീവിതശൈലിയും നല്ല ഭക്ഷണ ശീലങ്ങളും കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. ചില ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുന്നതും രക്തസമ്മര്‍ദ്ദ തോത് ക്രമീകരിച്ച് നിര്‍ത്താന്‍ സഹായിക്കും. അത്തരം ചില പാനീയങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

പ്രകൃതിദത്ത ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും പ്രചാരമുള്ളതാണ് ആപ്പിള്‍ സിഡെര്‍ വിനെഗറാണ്. ഈ പ്രകൃതിയുടെ അമൃത് ധാരാളം നേട്ടങ്ങള്‍ ശരീരത്തിനു നല്‍കുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരത്തില്‍ നിന്ന് അധിക സോഡിയവും വിഷവസ്തുക്കളും പുറന്തള്ളുന്നു. ഇതിലെ റെന്നിന്‍ എന്‍സൈമിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു ഗ്ലാസ് വെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുറച്ച് തേന്‍ ചേര്‍ത്ത് രാവിലെ കുടിക്കാം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരിക ക്ഷമതയ്ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നാരങ്ങാ വെള്ളം നിങ്ങളുടെ കോശങ്ങളെ ശുദ്ധീകരിക്കും. മാത്രമല്ല, രക്തക്കുഴലുകള്‍ മൃദുവും വഴക്കമുള്ളതുമാക്കി മാറ്റുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ശരീരത്തില്‍ നിന്ന് ഫ്രീറാഡിക്കലുകളെ നീക്കംചെയ്യുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം ശീലമാക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

ഉലുവ വെള്ളം

ഉലുവ വെള്ളം

ഉലുവ ഒരു ഔഷധ വസ്തുവായി പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്നു. രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കും ഉലുവ സഹായകമാണ്. ഉലുവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

ചിയ വെള്ളം

ചിയ വെള്ളം

ചിയ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി കാണപ്പെടുന്നു. ഇത് രക്തത്തിന്റെ കട്ടി കുറച്ച് പ്രവര്‍ത്തിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ചിയ വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, അതുകഴിഞ്ഞ് ഈ വെള്ളം കുടിക്കുക. മികച്ച ഗുണങ്ങള്‍ക്കായി ഒരു മാസത്തേക്ക് ദിവസേന ഈ പ്രക്രിയ തുടരുക.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

കൊഴുപ്പ് കുറഞ്ഞ പാല്‍

കൊഴുപ്പ് കുറഞ്ഞ പാല്‍

രക്തക്കുഴലുകളെ വിശ്രമിക്കുന്ന സിഗ്‌നലുകളെ തടയാനും അതുവഴി രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും കഴിയുന്ന പാല്‍മിറ്റിക് ആസിഡിന്റെ അളവ് ഗണ്യമായി അടങ്ങിയിരിക്കുന്നതാണ് കൊഴുപ്പുള്ള പാല്. അതിനാല്‍ അമിത രക്തസമ്മര്‍ദ്ദം ഉള്ള ഒരാള്‍ കൊഴുപ്പ് നിറഞ്ഞ പാല്‍ ഒഴിവാക്കണം. എ്ന്നാല്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ശരീരത്തിന് പൊട്ടാസ്യവും കാല്‍സ്യവും നല്‍കുന്നു. ഈ രണ്ട് പോഷകങ്ങളും ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ന്യൂട്രീഷ്യനുകള്‍ ശുപാര്‍ശ ചെയ്യുന്നത് കൊഴുപ്പ് കുറഞ്ഞ പാലാണ്.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, മാതള നാരങ്ങ ജ്യൂസ് അടിച്ച് കുടിച്ചോളൂ. പൊട്ടാസ്യം, മറ്റ് ആരോഗ്യകരമായ പോഷകങ്ങള്‍ എന്നിവ നിറഞ്ഞ മാതളനാരങ്ങ ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്. സ്ഥിരമായി മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ

ചായയെ കൂടാതെ ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികകള്‍ പൂര്‍ത്തിയാകില്ല. എന്തെന്നാല്‍, ആരോഗ്യകരമായ ജീവിതത്തെ സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ ചായയില്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രത്യേകിച്ചും ഗുണകരമാണ് ചെമ്പരത്തി ചായ. ഗവേഷകര്‍ പറയുന്നത്, ചെമ്പരത്തി ചായയില്‍ ആന്തോസയാനിനുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകള്‍ക്ക് നാശമുണ്ടാക്കുന്നതിനെ ചെറുക്കാന്‍ സഹായിക്കും. നിങ്ങളുടെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് എല്ലാ ദിവസവും മറ്റു ചായകള്‍ ഒഴിവാക്കി മൂന്നു കപ്പ് ചെമ്പരത്തി ചായ കുടിച്ചോളൂ.

Most read:അത്താഴം വൈകിയാല്‍ അപകടം നിരവധിMost read:അത്താഴം വൈകിയാല്‍ അപകടം നിരവധി

തേന്‍ വെള്ളം

തേന്‍ വെള്ളം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ തേന്‍ വെള്ളം അത്ഭുതകരമായി പ്രവര്‍ത്തിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേനും 5 മുതല്‍ 10 തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് അതിരാവിലെ കുടിക്കുക. ഈ പാനീയം കൊളസ്‌ട്രോള്‍ കുറയ്ക്കാനും വാസോഡിലേഷന്‍ നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

English summary

Healthy Drinks For Managing Hypertension

Here are some healthy drinks you should have to manage hypertension. Take a look.
X
Desktop Bottom Promotion