For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി ക്ലിയറാവാന്‍ ദിവസവും ഈ ജ്യൂസ് ധാരാളം

|

കിഡ്‌നിയുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. വൃക്കരോഗം പലരേയും ബാധിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അത് ഉണ്ടെന്ന് അറിയില്ല കാരണം ഇത് ആദ്യഘട്ടത്തില്‍ ഇത് മനസ്സിലാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, വൃക്കരോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്, ഇത് മറ്റ് പ്രധാന ആരോഗ്യ പ്രശ്‌നങ്ങളായ ഹൃദയം, കരോട്ടിഡ് ധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കരോട്ടിഡ് ആര്‍ട്ടറി രോഗം, വിപുലമായ ഘട്ടങ്ങളില്‍, ഒരു വ്യക്തിയുടെ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും.

കുളിക്കുമ്പോള്‍ ഇവിടെയെല്ലാം സോപ്പിടുന്നുവോ?കുളിക്കുമ്പോള്‍ ഇവിടെയെല്ലാം സോപ്പിടുന്നുവോ?

നിങ്ങളുടെ വൃക്കകളെ എങ്ങനെ പരിപാലിക്കും? നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പരിപാലിക്കുന്ന അതേ രീതിയില്‍ - ഭക്ഷണക്രമവും ജീവിതശൈലി തിരഞ്ഞെടുപ്പുകളും. ആരോഗ്യകരമായ പെരുമാറ്റങ്ങളായ വ്യായാമം, ധാരാളം വെള്ളം കുടിക്കുക, ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം നിങ്ങളുടെ ശരീരത്തിനും അകത്തും പുറത്തും നല്ലതാണ്. വിട്ടുമാറാത്ത വൃക്കരോഗമുള്ളവര്‍ക്ക്, സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ചില പാനീയങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കിഡ്‌നിയുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ്.

വൈന്‍

വൈന്‍

വൈന്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. വൈന്‍ മിതമായ അളവില്‍ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വൃക്കരോഗമുള്ളവരുടെ ആരോഗ്യത്തിന് വേണ്ടി അല്‍പം വൈന്‍ കഴിക്കാവുന്നതാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ്. വൈന്‍ ഒട്ടും കുടിക്കാത്തവര്‍ ദിവസവും അല്‍പം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതുപോലെ ഇവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള അസ്വസ്ഥതകള്‍ വളരെയധികം കുറവാണ്.

ചീര ജ്യൂസ്

ചീര ജ്യൂസ്

ശരീരത്തിലെ വീക്കം തടയുന്നതിനും രോഗപ്രതിരോധ ശേഷി സംരക്ഷിക്കുന്നതിനും വിറ്റാമിന്‍ എ, സി എന്നിവയുടെ നല്ല ഉറവിടമാണ് ചീര. മറ്റ് പച്ചിലകളേക്കാള്‍ ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ചീര ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ധാരാളം അയേണ്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീര സ്മൂത്തി കഴിക്കുന്നത് അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കഴിക്കുന്നത് മൂത്രത്തില്‍ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നതിലൂടെയും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് മൂത്രനാളിയുടേയും വൃക്കയുടേയും ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. മൂത്രനാളിയിലെ അണുബാധക്ക് പരിഹാരം കാണുന്നതിനും കിഡ്‌നിയുടെ ആരോഗ്യത്തിനും വളരെ മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ക്രാന്‍ബെറി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ മൂത്രനാളിയിലെ അണുബാധക്ക് കാരണമാകുന്ന ഇകോളി ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനും ക്രാന്‍ബെറിയിലെ സംയുക്തങ്ങള്‍ക്ക് കഴിയുന്നുണ്ട്.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു! ഉയര്‍ന്ന അളവില്‍ നാരുകളും കോശജ്വലന ഗുണങ്ങളും ഉള്ള ആപ്പിള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മലബന്ധം തടയുന്നതിനും ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ കിഡ്‌നിയുടെ ആരോഗ്യത്തിനും കിഡ്‌നി പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും ആപ്പിള്‍ ജ്യൂസ് നല്ലതാണ്. ദിവസവും കുടിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

വെള്ളം ധാരാളം

വെള്ളം ധാരാളം

വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാ ദിവസവും ഉപയോഗിക്കേണ്ട കാര്യങ്ങളില്‍ മികച്ചതാണ് വെള്ളം. കാരണം ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം അപകടമാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. വൃക്കയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ വിഷാംശങ്ങളേയും മാലിന്യങ്ങളേയും ഇല്ലാതാക്കുന്ന കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് വെള്ളത്തിന്റെ സ്ഥാനം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം കുടിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നാരങ്ങയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പഞ്ചസാര ഇടാതെ കുടിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കിഡ്‌നി സ്റ്റോണ്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നാരങ്ങ നീരിനൊടൊപ്പം മുസംബി, ഓറഞ്ച് എന്നിവയും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

English summary

Healthy Drinks For Healthy kidney

Here in this article we are discussing about some healthy drinks for healthy kidney. Read on.
Story first published: Thursday, June 11, 2020, 18:25 [IST]
X
Desktop Bottom Promotion