For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലം

|

ദിനംപ്രതി ചൂട് വര്‍ധിച്ചു വരികയാണ്. അതിനാല്‍ത്തന്നെ ശരീരം പരമാവധി തണുപ്പിച്ചു നിര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. കനത്ത ചൂട് ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, ഓക്കാനം, ഡീ ഹൈഡ്രേഷന്‍, മലബന്ധം, വയറിളക്കം എന്നിവ ചൂടുകാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ടാണ് വേനല്‍ക്കാലത്ത് ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഓരോരുത്തരും അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

Most read: ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടംMost read: ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടം

നിങ്ങളുടെ ഭക്ഷണക്രമം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും, അതുപോലെ തന്നെ വേനല്‍ക്കാലത്ത് ഊര്‍ജ്ജം വര്‍ധിപ്പിക്കാനും ഭക്ഷണം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ പോഷകാഹാര ആവശ്യകതകള്‍ ഓരോ സീസണിലും വ്യത്യസ്തമാണ്. അതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ ഭക്ഷണക്രമം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് ആരോഗ്യകരമായ ഒരു ഭക്ഷണക്രമം എങ്ങനെ ശീലിക്കാമെന്ന് ഇവിടെ വായിച്ചറിയൂ.

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണ് വേനല്‍ക്കാലം. അവ വാഗ്ദാനം ചെയ്യുന്ന മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കാനായി എല്ലായ്‌പ്പോഴും ഫ്രഷ് ആയവ മാത്രം കഴിക്കുക. മാമ്പഴം, പ്ലം, തക്കാളി, സിട്രസ് പഴങ്ങള്‍, തണ്ണിമത്തന്‍, ഓറഞ്ച്, സെലറി, എന്നിവ വേനലില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന മികച്ച സാധനങ്ങളാണ്.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

നിങ്ങളുടെ ശരീര പുനര്‍നിര്‍മ്മാണത്തിനും ശരീരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വെള്ളം വളരെ പ്രധാനമാണ്. ദിവസവും നിങ്ങള്‍ 8-10 ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉറപ്പാക്കുക. എന്നാല്‍ വേനലില്‍ അങ്ങേയറ്റം ശീതീകരിച്ച വെള്ളം കുടിക്കരുത്, കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കും.

Most read:വേനല്‍ക്കാല ജലദോഷം വില്ലനാണ്; തുരത്താന്‍ വഴിയുണ്ട്Most read:വേനല്‍ക്കാല ജലദോഷം വില്ലനാണ്; തുരത്താന്‍ വഴിയുണ്ട്

ഭക്ഷണം കുറയ്ക്കുക

ഭക്ഷണം കുറയ്ക്കുക

ഈ സീസണില്‍ ആഹാരം ആഗിരണം ചെയ്യാന്‍ ആമാശയത്തിന് കൂടുതല്‍ സമയമെടുക്കും. കൂടാതെ ചൂടുള്ള കാലാവസ്ഥയില്‍ വളരെയധികം ഭക്ഷണങ്ങള്‍ അകത്താക്കാന്‍ ശരീരം നിങ്ങളെ അനുവദിക്കില്ല. വലിയ ആഹാരം കഴിക്കുന്നതിനേക്കാള്‍ ചെറിയ അളവില്‍ പോഷകസമൃദ്ധമായി കഴിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് രാത്രിയില്‍.

തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

ഈ ചൂടില്‍ ശരീരത്തില്‍ കൂളിംഗ് നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ബോഡി കൂളിംഗ് ഭക്ഷണങ്ങള്‍ കഴിക്കുക. കൂടുതല്‍ ജലാംശം നല്‍കുന്ന ഭക്ഷണങ്ങളും കഴിക്കക. തണ്ണിമത്തന്‍, എള്ള്, തേങ്ങാവെള്ളം, കക്കിരി, പുതിന, പെരുംജീരകം തുടങ്ങിയവയാണ് നല്ലത്.

Most read:ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലംMost read:ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലം

ജ്യൂസുകള്‍ കഴിക്കുക

ജ്യൂസുകള്‍ കഴിക്കുക

വേനല്‍ക്കാലം നിങ്ങളെ പലപ്പോഴും ദാഹത്തിന് ഇരയാക്കുന്നു. ഈ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടകരമാണെന്നതിനാല്‍ തണുത്ത പാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുക. പകരം ഫ്രഷ് ജ്യൂസുകള്‍ കഴിക്കുക. നിങ്ങള്‍ക്ക് ദാഹം തോന്നുമ്പോള്‍ ഓറഞ്ച് ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ് തുടങ്ങിയവ കഴിക്കുക.

ശുചിത്വം

ശുചിത്വം

നിങ്ങള്‍ കഴിക്കുന്നതോ കുടിക്കുന്നതോ ആയതെല്ലാം ശുചിത്വമുള്ളതാണെന്ന് ഉറപ്പാക്കുക. പാത്രങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ബാക്ടീരിയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍, അവ ശുദ്ധമാണെന്ന് എല്ലായ്‌പ്പോഴും ഉറപ്പുവരുത്തുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും കൈ കഴുകുക.

Most read:ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകുംMost read:ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകും

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന ല്യൂക്കോപിന്‍ ഉണ്ട്. ഇത് നിങ്ങളെ പുതുക്കുകയും സമ്മര്‍ദ്ദരഹിതവുമാക്കി മാറ്റുകയും ചെയ്യുന്നു. ശരീരത്തില്‍ ജലാംശവും നിലനിര്‍ത്തുന്നു. തണ്ണിമത്തന്‍, നാരങ്ങ, ഉപ്പ് എന്നിവ ഉപയോഗിച്ച് വേനലില്‍ പാനീയം ഉണ്ടാക്കി കഴിക്കുന്നത് നല്ലൊരു വഴിയാണ്.

പഞ്ചസാര പാനീയങ്ങള്‍ ഒഴിവാക്കുക

പഞ്ചസാര പാനീയങ്ങള്‍ ഒഴിവാക്കുക

കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ലഹരിപാനീയങ്ങള്‍, പഞ്ചസാര കൂടുതലുള്ള പാനീയങ്ങള്‍ എന്നിവ വേനല്‍ക്കാലത്ത് ഒഴിവാക്കുക. ഈ പാനീയങ്ങളിലെല്ലാം പ്രിസര്‍വേറ്റീവുകള്‍, നിറങ്ങള്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. അസിഡിറ്റി ഉള്ള ഇവ ഡൈയൂററ്റിക്‌സായി പ്രവര്‍ത്തിക്കുന്നു. അവ മൂത്രത്തിലൂടെ ദ്രാവകങ്ങള്‍ നഷ്ടപ്പെടുത്തുകയും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാനും കാരണമാകുന്നു.

Most read:ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വളരെ തണുത്ത വെള്ളം കുടിക്കരുത്

വളരെ തണുത്ത വെള്ളം കുടിക്കരുത്

വേനലില്‍ ഒരിക്കലും വളരെയധികം ശീതീകരിച്ച പാനീയങ്ങള്‍ കുടിക്കരുത്. ചൂട് അനുഭവപ്പെടുമ്പോള്‍ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ രക്തക്കുഴലുകളില്‍ നേരിയ തടസ്സമുണ്ടാക്കുകയും ചൂട് കുറയുകയും ചെയ്യും, ഇത് തണുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉചിതമല്ല.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഒരു കപ്പ് കാപ്പിയോ ചായയോ മാത്രം കഴിക്കുന്നവരേക്കാള്‍ പ്രഭാതഭക്ഷണം നന്നായി കഴിക്കുന്ന ആളുകള്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നുവെന്നും ഗവേഷണങ്ങള്‍ പറയുന്നു.

Most read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷിMost read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

English summary

Healthy Diet Tips For Summer

Here are some amazing healthy diet tips to survive the sweltering summer this year. Take a look.
X
Desktop Bottom Promotion