For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്‍സൂണില്‍ ഊര്‍ജ്ജം നിറക്കാന്‍ മികച്ച ഡയറ്റ്

|

വീണ്ടുമൊരു മണ്‍സൂണ്‍ കാലത്തിന്റെ പടിവാതിലിലാണ് നാം ഇപ്പോള്‍. തകര്‍ത്തു പെയ്യുന്ന മഴയോടൊപ്പം തന്നെ ഈകാലയളവില്‍ പല പല രോഗങ്ങളും തലപൊക്കുന്നു. ദഹനസംബന്ധ അസുഖങ്ങള്‍, ഭക്ഷ്യവിഷബാധ, അണുബാധകള്‍ എന്നിവ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മഴക്കാലത്ത് പതിവായി കാണപ്പെടുന്നു. മഴക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലായ്‌പ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാരണം മണ്‍സൂണ്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നു. ജലദോഷവും പനിയും, വൈറല്‍ പനി മുതലായവ ഇക്കാലത്ത് നിരന്തരം ബാധിക്കുന്നു. മഴക്കാലത്തെ ശുചിത്വമില്ലാത്ത അവസ്ഥയില്‍ അണുക്കളും ബാക്ടീരിയകളും വളരുന്ന സമയമാണ് മണ്‍സൂണ്‍.

Most read: മെറ്റബോളിസം കൂട്ടി തടിയൊതുക്കാം; എളുപ്പവഴി ഇങ്ങനെMost read: മെറ്റബോളിസം കൂട്ടി തടിയൊതുക്കാം; എളുപ്പവഴി ഇങ്ങനെ

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന അളവിലുള്ള ഈര്‍പ്പം ഉണ്ടാകുന്നതിനാല്‍ നമ്മുടെ ദഹനവ്യവസ്ഥയെ മന്ദഗതിയിലാകുന്നു. അതിനാല്‍, സ്വയം രോഗം വരാതിരിക്കാന്‍ ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പരിപാലിക്കുന്നതും വളരെ പ്രധാനമാണ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്‌ക്കൊപ്പം, നിങ്ങളുടെ ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ വൈറസ് ബാധാ സാഹചര്യത്തില്‍. മഴക്കാല രോഗങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമായി നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതത്തിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇവിടെ വായിക്കാം.

പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

മഴക്കാലത്ത് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. തട്ടുകട ഭക്ഷണങ്ങള്‍ വളരെ പ്രലോഭനകരമായി തോന്നാമെങ്കിലും മോശമായ സാഹചര്യങ്ങളില്‍ തയാറാക്കുന്ന പലതിലും ബാക്ടീരിയകള്‍ എളുപ്പത്തില്‍ കടന്നുകൂടുന്നു. മഴക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള അസംസ്‌കൃത ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യരുത്, കാരണം അവയില്‍ അണുക്കള്‍ അടിഞ്ഞുകൂടാം. ഇത് ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. കൂടാതെ, പുറത്തു നിന്ന് വെള്ളമോ മറ്റു പാനീയങ്ങളോ കുടിക്കുമ്പോഴും ശ്രദ്ധിക്കുക. ജലജന്യരോഗങ്ങളായ ഡിസന്ററി, കോളറ മുതലായവ അശുദ്ധ ജലം മൂലമാണ് ഉണ്ടാകുന്നത്.

ധാരാളം പച്ചക്കറികള്‍ കഴിക്കുക

ധാരാളം പച്ചക്കറികള്‍ കഴിക്കുക

പച്ചക്കറികള്‍ നിങ്ങളുടെ ശരീരത്തിന് ഏതുകാലത്തും പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത്. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ സീസണില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ പോഷകങ്ങള്‍ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് പച്ചക്കറികളിലെ അഴുക്കുകള്‍ ഒഴിവാക്കാന്‍ ഇവ ചെറുചൂടുള്ള വെള്ളത്തില്‍ അല്ലെങ്കില്‍ ഉപ്പ് ഉപയോഗിച്ച് കഴുകേണ്ടത് പ്രധാനമാണ്. അണുക്കളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും അണുവിമുക്തമാക്കാന്‍ നിങ്ങള്‍ക്ക് പച്ചക്കറികള്‍ തിളപ്പിച്ചെടുക്കാം. കൂടാതെ, സലാഡുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കുക.

Most read:നിറം നോക്കി പോഷകമറിഞ്ഞ് വാങ്ങാം ഇനി പച്ചക്കറികള്‍Most read:നിറം നോക്കി പോഷകമറിഞ്ഞ് വാങ്ങാം ഇനി പച്ചക്കറികള്‍

വേവിച്ച ഭക്ഷണം

വേവിച്ച ഭക്ഷണം

മണ്‍സൂണ്‍ കാലത്ത് ഉണ്ടാകുന്ന വയറിളക്കവും ദഹനക്കേടും ഒഴിവാക്കാന്‍ വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. ദഹനക്കേട് തടയാന്‍, പോഷണം നല്‍കുന്നതിനാല്‍ അരി കഞ്ഞി കഴിക്കുന്നതാണ് നല്ലത്. ആവശ്യമായ അളവില്‍ വെള്ളം ഉപയോഗിച്ച് ഇടത്തരം ചൂടില്‍ അരി കഞ്ഞി തയ്യാറാക്കണം. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മഴക്കാലത്ത് നെല്ലുകുത്തിയ അരി പാകം ചെയ്ത് പയറുവര്‍ഗ്ഗങ്ങള്‍ നെയ്യില്‍ വറുത്തെടുത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ഗോതമ്പ്, ധാന്യങ്ങള്‍, അല്ലെങ്കില്‍ ബാര്‍ലി എന്നിവ പാകം ചെയ്യാം. എന്നാല്‍ ഈ സമയത്ത് മാംസവും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ഒഴിവാക്കുന്നത് നല്ലതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദഹനത്തിനും അസിഡിറ്റിക്കും കാരണമാകുന്ന ഏതൊരു ഭക്ഷണവും ഒഴിവാക്കണം.

സീസണല്‍ ഫലങ്ങള്‍ കഴിക്കാം

സീസണല്‍ ഫലങ്ങള്‍ കഴിക്കാം

പലതരം സീസണല്‍ ഫലങ്ങളായ മാതളനാരങ്ങ, പ്ലം, ലിച്ചി, പിയേഴ്‌സ്, പച്ചക്കറികളായ കാരറ്റ്, റാഡിഷ് തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാകണം. എന്നാല്‍ ഈ സീസണില്‍ തണ്ണിമത്തനോ മാമ്പഴമോ പാടില്ല. കയ്പക്ക പോലുള്ള കയ്പുള്ള പച്ചക്കറികളും വേപ്പ്, മഞ്ഞള്‍, ഉലുവ തുടങ്ങിയ കയ്‌പേറിയ സാധനങ്ങല്‍ കഴിക്കുന്നത് അണുബാധ തടയാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Most read:പ്രതിരോധശേഷി പറന്നെത്തും; നെല്ലിക്ക ദിവസവുംMost read:പ്രതിരോധശേഷി പറന്നെത്തും; നെല്ലിക്ക ദിവസവും

മസാലകള്‍ ഒഴിവാക്കുക

മസാലകള്‍ ഒഴിവാക്കുക

മഴക്കാലത്ത് ചര്‍മ്മ അലര്‍ജികള്‍ നേരിടുന്ന ആളുകള്‍ മസാലകള്‍ ഒഴിവാക്കണം. മസാലകള്‍ ഭക്ഷണ താപനില വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇത് അലര്‍ജിക്കും ചര്‍മ്മത്തെ പ്രകോപിപ്പിക്കാനും ഇടയാക്കുന്നു. ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, തിണര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ സീസണില്‍ ഉണ്ടാകുന്ന ചില ചര്‍മ്മ മാറ്റങ്ങളാണ്.

പുളിയുള്ള ഭക്ഷണങ്ങള്‍ ഒവിവാക്കുക

പുളിയുള്ള ഭക്ഷണങ്ങള്‍ ഒവിവാക്കുക

നിങ്ങളുടെ ഭക്ഷണത്തില്‍ പുളി, തക്കാളി, നാരങ്ങ തുടങ്ങിയ സ്വാഭാവികമായും പുളിയുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഈ സീസണില്‍ ധാരാളം മത്സ്യവും മാംസവും ഒഴിവാക്കുക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഹെര്‍ബല്‍ ടീ കുടിക്കുക. ഇഞ്ചി, കുരുമുളക്, തേന്‍, പുതിന, തുളസി ഇല എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കോഫി, ചായ എന്നിവ അമിതമായി കഴിക്കുന്നത് ശരീരത്തിലെ ദ്രാവകങ്ങളെ നിര്‍ജ്ജലീകരണം ചെയ്യുന്നതിനാല്‍ അവ ഒഴിവാക്കണം.

Most read:3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങുംMost read:3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങും

മത്സ്യം ശ്രദ്ദിക്കുക

മത്സ്യം ശ്രദ്ദിക്കുക

മഴക്കാലത്ത് നിങ്ങള്‍ കഴിക്കുന്ന മത്സ്യങ്ങളും ചെമ്മീനുകളും നിങ്ങള്‍ ശ്രദ്ധിക്കണം, കാരണം ഇത് അവയുടെ പ്രജനന കാലമാണ്. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് വയറ്റിലെ അണുബാധയുണ്ടാകാം. മത്സ്യം വാങ്ങുമ്പോള്‍ അവ പുതിയതാണെന്നും ഉറപ്പാക്കുക. ഈ സീസണില്‍ അസംസ്‌കൃത മത്സ്യം ഒഴിവാക്കുക.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ കുടിവെള്ളം തിളപ്പിച്ച് അതില്‍ ക്ലോറൈഡ് ഇടുക (ഒരു ലിറ്റര്‍ വെള്ളത്തിന് 3 - 4 തുള്ളി ക്ലോറൈഡ് ഇടുക) ദോഷകരമായ സൂക്ഷ്മജീവികളെയും മറ്റ് മാലിന്യങ്ങളെയും കൊല്ലാന്‍ ഇത് സഹായിക്കുന്നു. ജാസ്മിന്‍ ടീ, ചമോമൈല്‍ ടീ അല്ലെങ്കില്‍ ഗ്രീന്‍ ടീ പോലുള്ള ചായയും കാപ്പിയും ഈ സീസണില്‍ ഉത്തമമാണ്. ഇവ നിങ്ങളെ ആരോഗ്യത്തോടെ നിര്‍ത്തുകയും അണുബാധകള്‍ക്കെതിരെ പോരാടുന്നതിനുള്ള നിങ്ങളുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് അമിതമായി കാപ്പി കുടിക്കുന്നതും ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ദ്രാവകങ്ങളെ നിര്‍ജ്ജലീകരിക്കും.

Most read:നല്ല ഉറക്കം തടി കുറക്കും, എങ്ങനെയെന്നല്ലേ?Most read:നല്ല ഉറക്കം തടി കുറക്കും, എങ്ങനെയെന്നല്ലേ?

വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് നിങ്ങളുടെ വീട് അണുവിമുക്തമാണെന്ന് ഉറപ്പാക്കുക. തുരുമ്പിച്ചതോ തകര്‍ന്നതോ ആയ ഡ്രെയിന്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക. കാരണം അവ രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും പ്രജനന കേന്ദ്രമാണ്, മാത്രമല്ല മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നിങ്ങളുടെ വീടിനകത്തും പരിസരത്തും കൊതുക്, ബാക്ടീരിയ എന്നിവയ്ക്ക് വളരാന്‍ സാഹചര്യമൊരുക്കുന്ന വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.

മഴ നനഞ്ഞെങ്കില്‍ ഉടന്‍ കുളിക്കുക

മഴ നനഞ്ഞെങ്കില്‍ ഉടന്‍ കുളിക്കുക

പലരും മഴയത്ത് നനഞ്ഞു കുതിര്‍ന്ന് വീട്ടിലേക്ക് ഓടിക്കയറുന്നവരായിരിക്കും. ഇത്തരത്തില്‍ മഴനനഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ കുളിക്കാന്‍ ശ്രമിക്കുക. അണുബാധകളില്‍ നിന്ന് സ്വയം രക്ഷനേടാന്‍ ഇത് സഹായിക്കുന്നു. വൈറല്‍ പനി അല്ലെങ്കില്‍ ജലദോഷം, ചുമ എന്നിവയില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ നനഞ്ഞ മുടിയും നനഞ്ഞ വസ്ത്രങ്ങളുമായി ഒരിക്കലും എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ പ്രവേശിക്കാതിരിക്കുക.

Most read:വലിയ മത്തനിലുണ്ട് ചെറിയ വണ്ണത്തിന് വഴിMost read:വലിയ മത്തനിലുണ്ട് ചെറിയ വണ്ണത്തിന് വഴി

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

മണ്‍സൂണ്‍ സീസണ്‍ ഏവരെയും അല്‍പം അലസരാക്കുന്നതാണ്. എങ്കിലും ആരോഗ്യം നിലനിര്‍ത്തുന്നതിന് പതിവ് വ്യായാമം നിങ്ങളുടെ ദൈനംദിന ദിനചര്യയില്‍ ഈ കാലത്ത് ഉള്‍പ്പെടുത്തണം. നിങ്ങളുടെ പ്രഭാത നടത്തത്തിനായി മഴക്കാലത്ത് നിങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍, വീട്ടില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. യോഗ പോലുള്ളവ പരിശീലിക്കാന്‍ ശ്രമിക്കാം അല്ലെങ്കില്‍ വീട്ടില്‍ തന്നെ ലഘുവ്യായാമങ്ങള്‍ ചെയ്യാം.

English summary

Healthy Diet and Nutrition Plan for Monsoon Season

The rainy months bring a host of health problems like indigestion, food poisoning and other infections. Lets see the healthy diet and nutrition plan for monsoon season.
X
Desktop Bottom Promotion