For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍

|

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹം. ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് പലപ്പോഴും പ്രമേഹം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജീവിത ശൈലി മാറ്റങ്ങള്‍ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കൃത്യമായ ആരോഗ്യത്തോടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം തന്നെ വ്യായാമം ശീലമാക്കുക, അനാരോഗ്യകരമായ അവസ്ഥയിലല്ലാതെ ജീവിക്കുക, ഭക്ഷണ നിയന്ത്രണം നടത്തുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

Healthy Detox Drink Recipes

ഇന്നത്തെ കാലത്ത് ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോ നിമിഷവും ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാരില്‍ വരെ പ്രമേഹം പിടിമുറുക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ചില പാനീയങ്ങളിലൂടെ നമുക്ക് പ്രമേഹത്തെ കുറക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി ഏതൊക്കെ പാനീയങ്ങള്‍ ഏത് തരത്തിലാണ് കഴിക്കേണ്ടത് എന്ന് നോക്കാം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള 5 പോഷകസമൃദ്ധമായ ഡയബറ്റിക് പാനീയങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

തുളസി വെള്ളം

തുളസി വെള്ളം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തുളസി വെള്ളം വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ആരോഗ്യം മാത്രമല്ല സൗന്ദര്യവും തുളസിയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. തുളസി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. 6-8 തുളസി ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ദിവസം ദിവസവും എല്ലാ സമയവും ഇത് കുടിച്ച് കൊണ്ടിരിക്കുക.. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനോടൊപ്പം തന്നെ പ്രമേഹമെന്ന വില്ലനേയും പ്രതിരോധിക്കുന്നു. ആരോഗ്യത്തെ വര്‍ദ്ധിപ്പിച്ച് ആയുസ്സ് കൂട്ടുന്നതിന് സഹായിക്കുന്നു തുളസി. അതുകൊണ്ട് തന്നെ ദിവസവും തുളസി ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പ്രമേഹത്തിന്റെ അളവിനെ കുറക്കുന്നു.

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ആയുസ്സിന്റെ പാനീയമായി നിങ്ങള്‍ക്ക് ഇഞ്ചിയെ കണക്കാക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ടും പ്രമേഹത്തിന് വില്ലനാവുന്നുണ്ട് ഇഞ്ചി വെള്ളം. ഇന്‍സുലിന്‍ വര്‍ദ്ധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സിങ്ക് ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് ആന്റിഓക്സിഡന്റുകളാലും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളാലും സമ്പുഷ്ടമാണ്. അതിനാല്‍, ഇഞ്ചി ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ആയുസ്സിനോടൊപ്പം പ്രമേഹത്തേയും കുറക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഏത് നേരത്തും ദാഹം തോന്നുമ്പോള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ഇഞ്ചി വെള്ളം ഉപയോഗിക്കാം.

ഉലുവ വെള്ളം

ഉലുവ വെള്ളം

ഉലുവ വെള്ളം കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിനോടൊപ്പം തന്നെ പ്രമേഹത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഉലുവവെള്ളം എപ്പോഴും നല്ലൊരു ഓപ്ഷനാണ്. ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വക്കുക. അതിന് ശേഷം ഈ വെള്ളം അടുത്ത ദിവസം രാവിലെ കുടിക്കുക. വെള്ളം കുടിക്കുന്നതിന് മുമ്പ് ഇത് അരിച്ചെടുത്ത് വേണം കുടിക്കുന്നതിന്. അല്ലാത്ത പക്ഷം അത് ചവര്‍പ്പ് കൂട്ടുന്നു. എന്നാല്‍ പ്രമേഹം ഒരു പരിധി വരെ കുറഞ്ഞാല്‍ പിന്നീട് പരിശോധിച്ചതിന് ശേഷം മാത്രമേ വെള്ം കുടിക്കാവൂ.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം

കറുവപ്പട്ട ആരോഗ്യത്തിനും സൗന്ദര്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വളരെയധികം ഉപയോഗിക്കുന്നതാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് പ്രോസസ്സിംഗ് പ്രോത്സാഹിപ്പിക്കുന്ന ഇന്‍സുലിന്‍ കുറക്കുന്നതിന് പാന്‍ക്രിയാസിനെ സഹായിക്കുന്നു. അതിനാല്‍, 1 ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ കുടിക്കണം. ഇത് ദിനവും ശീലമാക്കുക. ഇത്തരം ശീലങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ആര്യവേപ്പിന്റെ വെള്ളം

ആര്യവേപ്പിന്റെ വെള്ളം

ആര്യവേപ്പിന്റെ വെള്ളം ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ശരീരത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. അതുകൊണ്ട് തന്നെയാണ് പലരും ആര്യവേപ്പിന്റെ ഇല കയ്പ്പാണെങ്കിലും കടിച്ച് തിന്നുന്നത്. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിവൈറല്‍ ഗുണങ്ങള്‍ തന്നെയാണ് പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്നത്. 7-8 വേപ്പില ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുക. ഇത് കയ്പാണെങ്കിലും നിങ്ങളില്‍ ആയുസ്സിന്റെ മരുന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെപ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെ

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍

English summary

Healthy Detox Drink Recipes To Maintain Your Diabetes Under Control In Malayalam

Here in this article we are sharing some healthy detox drinks recipes to keep your diabetes under control in malayalam. Take a look.
Story first published: Tuesday, August 23, 2022, 16:08 [IST]
X
Desktop Bottom Promotion