For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കുറക്കാന്‍ മരുന്നിനോടൊപ്പം ഇതാണാവശ്യം

|

ആരോഗ്യത്തിന്റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും തയ്യാറാവുന്നു. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം പലരും കാര്യമായ മാറ്റങ്ങൾ വരുത്തുന്നില്ല എന്ന് തന്നെ പറയാം. ഭക്ഷണത്തിന്‍റെ കാര്യത്തിൽ മാറ്റം വരുത്തിയതിന് ശേഷം മരുന്നുകൾ കൂടി ശ്രദ്ധിച്ചാൽ നമുക്ക് പ്രമേഹം എന്ന അവസ്ഥയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു.

Most read: ഇഡ്ഡലി ഡയറ്റിലൂടെ കുറച്ച്നാൾ,തടി കുറക്കാൻ ബെസ്റ്റ്Most read: ഇഡ്ഡലി ഡയറ്റിലൂടെ കുറച്ച്നാൾ,തടി കുറക്കാൻ ബെസ്റ്റ്

പ്രമേഹ രോഗികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധേയമാണ്. കാരണം ഭക്ഷണത്തിൽ പ്രഭാത ഭക്ഷണം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന് പ്രാധാന്യം നൽകുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നാല്‍ എങ്ങനെ പ്രഭാത ഭക്ഷണത്തെ ക്രമീകരിക്കാം എന്നുള്ളത് അറിയേണ്ട ഒരു കാര്യം തന്നെയാണ്. കാരണം പ്രമേഹ രോഗനിയന്ത്രണത്തിന്റെ കാര്യത്തിൽ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം ഇത് സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് പ്രഭാത ഭക്ഷണം

എന്തുകൊണ്ട് പ്രഭാത ഭക്ഷണം

അത്താഴത്തിന് ശേഷം ഒരു ദീർഘസമയം കഴിഞ്ഞാണ് പ്രഭാത ഭക്ഷണം നമ്മൾ കഴിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം പ്രധാനപ്പെട്ട ഒരു ഭക്ഷണം തന്നെയാണ് പ്രഭാത ഭക്ഷണം. അതുകൊണ്ട് തന്നെ ഇത് അധികം താമസിക്കാതെ പെട്ടെന്ന് തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് രോഗങ്ങളെ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. പ്രഭാത ഭക്ഷണം വളരെ നേരത്തെ തന്നെ പ്രമേഹ രോഗികൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുക

പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുക

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാത ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പയർ, പരിപ്പ്, മുട്ട, ഇറച്ചി, നട്സ്, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം ധാരാളം പ്രോട്ടീൻ അടങ്ങിയതാണ്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പ്രോട്ടീൻ കൂടുതൽ അടങ്ങിയവ ആയതു കൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ഇത് പ്രമേഹത്തിന് തടയിടുന്നതിന് സഹായിക്കുന്നുണ്ട്.

കൊഴുപ്പ് കുറക്കുക

കൊഴുപ്പ് കുറക്കുക

പ്രമേഹ രോഗികളെ പെട്ടെന്ന് തന്നെ മറ്റ് രോഗങ്ങൾ ആക്രമിക്കാൻ സാധ്യതയുള്ളത് കൊണ്ട് പ്രഭാത ഭക്ഷണത്തിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇവരിൽ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കൊഴുപ്പ് കൂടുതലുള്ള പ്രഭാത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തിൻറെ കാര്യത്തില്‍ ഉണ്ടാക്കുന്നു.

കിഴങ്ങ് വർഗ്ഗങ്ങളെങ്കിൽ

കിഴങ്ങ് വർഗ്ഗങ്ങളെങ്കിൽ

പ്രഭാത ഭക്ഷണത്തിന് കിഴങ്ങ് വര്‍ഗ്ഗങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ അത് തനിയേ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതിനോടൊപ്പം മത്സ്യമോ പയറോ ചേർത്ത് കഴിക്കാൻ ശ്രദ്ധിക്കുക. കാരണം അല്ലെങ്കിൽ അത് പ്രമേഹം നിയന്ത്രണാതീതമായ അളവിലേക്ക് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കിഴങ്ങ് വര്‍ഗ്ഗങ്ങൾ കഴിക്കുന്നവരിൽ അന്നജത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ അത് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കുന്നു.

മൈദ കൊണ്ടുള്ള വിഭവങ്ങൾ

മൈദ കൊണ്ടുള്ള വിഭവങ്ങൾ

മൈദ കൊണ്ടുള്ള വിഭവങ്ങൾ എങ്കിൽ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ് കാരണം ഇവ പലപ്പോഴും ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പൂരി പോലുള്ള ബ്രേക്ക്ഫാസ്റ്റുകൾ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ദോശയോടും ഇഡ്ഡലിയോടും ഒപ്പം തേങ്ങാച്ചമ്മന്തി തയ്യാറാക്കി കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ ഭക്ഷണ ശീലം.

ഓട്സ് കഴിക്കാം

ഓട്സ് കഴിക്കാം

രാവിലെ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പ്രമേഹ രോഗികൾക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. നട്സ്, ഫ്ളാക്സ് സീഡ് എന്നിവയെല്ലാം പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്ന ബ്രേക്ക്ഫാസ്റ്റുകൾ ആണ്. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ബ്രേക്ക്ഫാസ്റ്റ് എപ്പോഴും പോഷക സമ്പുഷ്ടമാക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

English summary

Healthy Breakfast Ideas for Diabetic Patients

Here we explain healthy breakfast ideas for diabetic patients. Read on.
Story first published: Wednesday, August 28, 2019, 17:31 [IST]
X
Desktop Bottom Promotion