For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍

|

ആരോഗ്യ സംരക്ഷണം എന്നത് വ്രതമെടുക്കുമ്പോള്‍ അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നവരാത്രി ദിനങ്ങളില്‍ വ്രതമെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരുടെ ആരോഗ്യം എന്നതിന് പെട്ടെന്നാണ് വ്രതം മാറ്റങ്ങള്‍ വരുത്തുന്നത്. പ്രത്യേകിച്ച് നവരാത്രി സമയത്ത് വ്രതം എടുക്കുമ്പോള്‍ അല്‍പം കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ദുര്‍ഗ്ഗാ ദേവിയുടെ ഭക്തര്‍ ഈ ദിനത്തില്‍ വ്രതമെടുക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഉള്ളി, വെളുത്തുള്ളി, നോണ്‍വെജ് എന്നിവയെല്ലാം ഒഴിവാക്കി വേണം വ്രതമനുഷ്ഠിക്കുന്നതിന്.

Refreshing Drinks

എന്നാല്‍ ശരീരത്തിന് ആവശ്യമായ ഭക്ഷണവും പ്രോട്ടീനും കൊഴുപ്പുകളും വിറ്റാമിനുകളും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും വ്രതാനുഷ്ഠാന കാലത്ത് ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ വ്രതമെടുക്കുമ്പോള്‍ ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണ്. പോഷകസമ്പുഷ്ടമായ ഭക്ഷണം വ്രതാനുഷ്ഠാന കാലത്തും കഴിക്കാന്‍ ശ്രദ്ധിക്കണം. ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്ന ഇത്തരം പാനിയങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

സിട്രസ് സ്പ്ലാഷ്

സിട്രസ് സ്പ്ലാഷ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ക്ഷീണമകറ്റാന്‍ എന്തുകൊണ്ടും മികച്ചതാണ് നാരങ്ങയും ഓറഞ്ചും എല്ലാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഉന്‍മേഷത്തിനും ഒരുപോലെ സഹായിക്കുന്നതാണ്. അതിന് വേണ്ടി അല്‍പം ഫ്രഷ് ഓറഞ്ച് ജ്യൂസും ഓറഞ്ച് കഷ്ണങ്ങളും ചേര്‍ത്തുകൊണ്ട് നാരങ്ങ നീരും പിഴിഞ്ഞ് നല്ല ജ്യൂസ് ഉണ്ടാക്കാവുന്നതാണ്. ഈ പാനീയത്തിന്റെ സിട്രസ് സ്വഭാവം വളരെ ആരോഗ്യകരമാണ്, ഇത് മികച്ച ദഹനത്തിന് സഹായിക്കുന്നു. അത് കൂടാതെ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ പാനീയം. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സംശയമില്ലാതെ നവരാത്രി കാലത്ത് ഉപയോഗിക്കാം.

ഗോള്‍ഡന്‍ ലൈറ്റ്

ഗോള്‍ഡന്‍ ലൈറ്റ്

നവരാത്രി വ്രതത്തിന്റെ സമയത്ത് ആരോഗ്യം സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ആരോഗ്യത്തിന് വേണ്ടി എങ്ങനെ ഈ പാനീയം തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം കുരുമുളകിനൊപ്പം, ഈന്തപ്പഴം, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് പാലില്‍ മിക്‌സ് ചെയ്ത് അടിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് രുചിക്ക് വേണ്ട അല്‍പം ഉപ്പും കൂടി ചേര്‍ക്കാവുന്നതാണ്. മധുരം ആവശ്യമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്.

 ഐസ് ജിഞ്ചറും ഗ്രീന്‍ ടീയും

ഐസ് ജിഞ്ചറും ഗ്രീന്‍ ടീയും

നവരാത്രിയുടെ ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ഐസ് ജിഞ്ചറും ഗ്രീന്‍ ടീയും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ തണുപ്പിച്ച് ഉപയോഗിക്കാം. അതിന് വേണ്ടി അല്‍പം ഗ്രീന്‍ ടീ എടുത്ത് അതിലേക്ക് നാരങ്ങ, തേന്‍, ഇഞ്ച് നീര് എന്നിവ മിക്‌സ് ചെയ്ത് പുതിനയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ നവരാത്രി വ്രതത്തിന്റെ ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തണ്ണിമത്തന്‍, തുളസി മിക്‌സ്

തണ്ണിമത്തന്‍, തുളസി മിക്‌സ്

ആരോഗ്യ സംരക്ഷണത്തിന് തണ്ണിമത്തന്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. തണ്ണിമത്തന്‍ ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റ് ഗുണങ്ങളും നല്‍കുന്നു. അതിന് വേണ്ടി അല്‍പം തണ്ണിമത്തന്‍ എടുത്ത് ജ്യൂസ് രൂപത്തിലാക്കി അതിലേക്ക് തുളസി നീര് ചേര്‍ത്ത് അതിന് മുകളില്‍ ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ വ്രതാനുഷ്ഠാനത്തിന് ആക്കം കൂട്ടുന്നതിനും ക്ഷീണമകറ്റുന്നതിനും സഹായിക്കുന്നു.

ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ്

ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ്

ആരോഗ്യ സംരക്ഷണത്തിന് ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഒരു കപ്പ് ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസില്‍ അല്‍പം മേപ്പിള്‍ സിറപ്പ് മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എന്തുകൊണ്ടും സഹായിക്കുന്നു. ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ് നിങ്ങളുടെ നവരാത്രി പാനീയങ്ങളില്‍ ഒന്നാക്കി മാറ്റുക.

കോഫി, ഓറഞ്ച് ജ്യൂസ്

കോഫി, ഓറഞ്ച് ജ്യൂസ്

കോഫി എപ്പോഴും ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ എല്ലാ വിധത്തിലുള്ള ക്ഷീണത്തിനും പരിഹാരം കാണുന്നതിന് കോഫി സഹായിക്കുന്നു. എന്നാല്‍ ഇതിലേക്ക് അല്‍പം ഓറഞ്ച് ജ്യൂസ് കൂടി മിക്‌സ് ചെയ്ത് അതിന് മുകളിലേക്ക് അല്‍പം ഐസ്‌ക്യൂബ് ഇടുക. കാപ്പി തണുപ്പിച്ച കാപ്പിയായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മധുരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഇഞ്ചി, പൈനാപ്പിള്‍ ജ്യൂസ് മിക്‌സ്

ഇഞ്ചി, പൈനാപ്പിള്‍ ജ്യൂസ് മിക്‌സ്

ഇഞ്ചി പൈനാപ്പിള്‍ ജ്യൂസ് മിക്‌സ് നമുക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് ഊര്‍ജ്ജവും വര്‍ദ്ധിപ്പിച്ച് ക്ഷീണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരു നുള്ള് ഇഞ്ചി നീര് ജ്യൂസില്‍ ചേര്‍ത്താല്‍ നിങ്ങളുടെ ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് മികച്ച ഉന്‍മേഷം നല്‍കുന്നതിന് സഹായിക്കുന്നു.

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംരക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

English summary

Healthy And Refreshing Drinks For Navratri Fasting In Malayalam

Here in this article we are sharing some healthy and refreshing drinks for Navratri fasting in malayalam. Take a look.
Story first published: Monday, September 26, 2022, 19:33 [IST]
X
Desktop Bottom Promotion