40- കഴിഞ്ഞ സ്ത്രീകളെങ്കില്‍ അര്‍ബുദ പരിശോധന നിര്‍ബന്ധം

ക്യാന്‍സര്‍ എന്നത് സ്ത്രീകളില്‍ മാത്രം ഉണ്ടാവുന്ന ഒരു രോഗാവസ്ഥയല്ല. എന്നാല്‍ പലപ്പോഴും പുരുഷന്‍മാരെ അപേക്ഷിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്ന സ്ത്രീകളാണ്. അതുകൊണ്ട് തന്നെയാണ് വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്തോറും സ്ത്രീകള്‍ നിര്‍ബന്ധമായും ചില ആരോഗ്യ പരിശോധനകള്‍ നടത്തണം എന്ന് പറയുന്നത്. കാരണം 40-ന് ശേഷമുള്ള പ്രായം സ്ത്രീകളില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ്. പലപ്പോഴും ഈ സമയത്ത് തന്നെ സ്ത്രീകളില്‍ അര്‍ബുദ കോശങ്ങള്‍ വളരുന്നതിനുള്ള സാധ്യതയേയും അര്‍ക്കും തള്ളിക്കളയാനും സാധിക്കുകയില്ല.

Health Screening Tests Every Woman

കാരണം ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ പലപ്പോഴും പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ചിലരില്‍ ചെറിയ രീതിയില്‍ സങ്കീര്‍ണതകളും ഉണ്ടാവുന്നു. പ്രത്യേകിച്ച് അര്‍ബുദം നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കിലും അല്‍പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ നാല്‍പ്പതിന് ശേഷം ഇനി പറയുന്ന അര്‍ബുദ പരിശോധനകള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. ബിഎല്‍കെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി ഡയറക്ടര്‍ സജ്ജന്‍ രാജ്പുരോഹിത് ഇതിനെക്കുറിച്ച് ഈ അടുത്താണ് ഒരു ദേശീയ മാധ്യമത്തില്‍ സംസാരിച്ചത്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

 മാമോഗ്രാം

മാമോഗ്രാം

സ്ത്രീകളില്‍ പലപ്പോഴും വില്ലനായി കടന്നു കൂടുന്നതാണ് സ്തനാര്‍ബുദം അഥവാ ബ്രസ്റ്റ് ക്യാന്‍സര്‍. ഇന്ത്യയില്‍ ഓരോ നാലുമിനിറ്റിലും ഒരു സ്ത്രീക്ക് എന്ന കണക്കിലാണ് രോഗനിര്‍ണയം നടത്തപ്പെടുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും ഇത്തരം പരിശോധനകളില്‍ മാമോഗ്രാം നിര്‍ബന്ധമായും നടത്തിയിരിക്കണം. പ്രത്യേകിച്ച് കുടുംബത്തില്‍ അര്‍ബുദ ചരിത്രം ഉണ്ടെങ്കില്‍ നിര്ബന്ധമായും ഇത്തരം പരിശോധനകള്‍ നടത്തിയിരിക്കണം. നമ്മുടെ അശ്രദ്ധ പലപ്പോഴും വളരെ വലിയ അപകടത്തെയാണ് ക്ഷണിച്ച് വരുത്തുന്നത്. അതുകൊണ്ട് തന്നെ മാമോഗ്രാം നടത്തുന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്.

പാപ്‌സ്മിയര്‍ പരിശോധന

പാപ്‌സ്മിയര്‍ പരിശോധന

സ്ത്രീകള്‍ ഗര്‍ഭാശയത്തേയും ഗര്‍ഭപാത്രത്തേയും ബാധിക്കുന്ന അര്‍ബുദം ഒരിക്കലും അന്യമല്ല. രോഗം കണ്ടെത്താനാവാതെയാവുന്നതാണ് ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയാല്‍ അതില്‍ നിന്ന് നമുക്ക് രോഗാവസ്ഥയയെ നിര്‍ണയിക്കാന്‍ സാധിക്കും എന്നുള്ളതാണ് സത്യം. ഇതിനെത്തുടര്‍ന്ന് കൃത്യമായി ചികിത്സിക്കുന്നതിനും സആധികക്ുന്നു. അതുകൊണ്ട് തന്നെ നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ എങ്കിലും പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടകാണ്. ഇത് അര്‍ബുദത്തെ കണ്ടെത്തുന്നതിനും രോഗത്തെ നിര്‍ണയിക്കുന്നതിനും സഹായിക്കുന്നു.

കോളനോസ്‌കോപി

കോളനോസ്‌കോപി

മലാശയത്തിലുണ്ടാവുന്ന അര്‍ബുദം പലരിലും ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാവാതെ പോവുന്നതിനാല്‍ രോഗനിര്‍ണയവും ബുദ്ധിമുട്ടാക്കുന്നു. മലദ്വാരത്തിലും കുടലിലും ചെറിയ മുഴകളായിട്ടാണ് കൊളോറെക്ടല്‍ അര്ബുദം തുടങ്ങുന്നത്. ഇത് പലപ്പോഴും കൊളനോസ്‌കോപ്പി നടത്തുന്നതിലൂടെ നമുക്ക് നേരത്തേ കണ്ടെത്താന്‍ സാധിക്കുന്നു. മുഴകള്‍ അര്‍ബുദമായി രൂപാന്തരം പ്രാപിക്കുന്നതിന് മുന്‍പ് തന്നെ രോഗാവസ്ഥ കണ്ടെത്തുന്നതിനും അതിന് പരിഹാരം കാണുന്നതിനും ഈ പരിശോധനയിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകളില്‍ ഒന്നാണ് ഇത്.

അടിവയറ്റിലെ അള്‍ട്രാസൗണ്ട് പരിശോധന

അടിവയറ്റിലെ അള്‍ട്രാസൗണ്ട് പരിശോധന

സ്ത്രീകളില്‍ അടിവയറ്റില്‍ നടത്തേണ്ട അള്‍ട്രാ സൗണ്ട് പരിശോധന അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സ്ത്രീകളില്‍ നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ നാല്‍പ്പതിന് ശേഷം സംഭവിക്കാം. മുകളില്‍ പറഞ്ഞതുപോലെ ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ നാം ഇത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ സമയം സ്ത്രീകളില്‍ അടിവയറ്റില്‍ അര്‍ബുദ വളര്‍ച്ചക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകില്ല. ഗര്‍ഭപാത്രത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും അത് വഴി അടിവയറ്റിലെ എല്ലാ തകരാറുകളേയും മനസ്സിലാക്കുന്നതിന് ഈ അള്‍ട്രാസൗണ്ട് പരിശോധന സഹായിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം.

തൈറോയ്ഡ് പരിശോധന

തൈറോയ്ഡ് പരിശോധന

സ്ത്രീകളില്‍ തൈറോയ്ഡ് സംബന്ധമായ പ്രതിസന്ധികള്‍ പല വിധ കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. നാല്‍പ്പതിന് ശേഷം മാത്രമല്ല നാല്‍പ്പതിന് മുന്‍പ് തന്നെ പലരും ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നു. എന്നാല്‍ നാല്‍പ്പതിന് ശേഷം നിര്‍ബന്ധമായും ഓരോ മൂന്ന് വര്‍ഷം കഴിയുമ്പോഴും തൈറോയ്ഡ് പരിശോധന നടത്തേണ്ടതാണ്. അമിതമായ മുടി കൊഴിച്ചില്‍, ശരീരഭാരം വര്‍ദ്ധിക്കുന്നത്, ക്ഷീണം, നഖം പൊട്ടിപ്പോവുന്നത് എന്നിവയെല്ലാം ശരീരത്തിലെ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളുടെ ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് തൈറോയ്ഡ് പരിശോധന നടത്തുന്നതിനും മടിക്കേണ്ടതില്ല. ഇത്തരം പരിശോധനകള്‍ എല്ലാം തന്നെ നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും അതാത് സമയത്ത് നടത്തേണ്ടതാണ്.

Story first published: Tuesday, February 14, 2023, 14:04 [IST]
X
Desktop Bottom Promotion